എ.കെ.ജി. സ്മാരക ട്രോഫി മീന ബ്രദേഴ്സിന്‌

September 10th, 2009

meena-brothersഅബുദാബി: യു.എ.ഇ. യിലെ കായിക പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന്‌ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അരങ്ങേറിയ എ.കെ.ജി. സ്മാരക റംസാന്‍ 4 എ സൈഡ്‌ ഫുട്ബോള്‍ ടൂര്‍ണ്ണമന്റില്‍ മീന ബ്രദേഴ്സിന്‌ കിരീടം. കഴിഞ്ഞ വര്‍ഷത്തെ വിജയികളായ ഐ.എസ്‌.സി. അല്‍ഐനുമായി നടന്ന ശക്തിയേറിയ പോരാട്ടത്തില്‍ രണ്ടിനെതിരെ ആറ്‌ പോയിന്റ്‌ നേടി ക്കൊണ്ടാണ്‌ മീന ബദേഴ്സ്‌ വേന്നി ക്കൊടി പാറിച്ചത്.
 

meena-brothers-team

മീന ബദേഴ്സ്‌ ടീം

 
സെമി ഫൈനല്‍ മത്സരത്തില്‍ മുന്‍ വര്‍ഷത്തെ റണ്ണര്‍ അപ്പായ യുനൈറ്റഡ്‌ കാസര്‍ഗോ ഡിനെതിരെ 3:7 സ്കോറില്‍ വിജയിച്ചാണ്‌ അല്‍ ഐന്‍ ഐ.എസ്‌.സി. ഫൈനലില്‍ എത്തിയത്‌. സെന്റ്‌ സേവ്യേഴ്സ്‌ കോളേജിനെ നാലിനെതിരെ ആറ്‌ പോയിന്റ്‌ നേടി ഫൈനലില്‍ എത്തിയ മീന ബ്രദേഴ്സുമായി പിടിച്ചു നില്‍ക്കാന്‍ അല്‍ ഐന്‍ ഐ.എസ്‌.സി. ക്കു പിന്നീട്‌ കഴിഞ്ഞില്ല.
 

four-a-side-football

എ.കെ.ജി. സ്മാരക റംസാന്‍ 4 എ സൈഡ്‌ ഫുട്ബോള്‍ ടൂര്‍ണ്ണമന്റിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു

 
ടൂര്‍ണ്ണമന്റിന്റെ സമാപന ത്തോടനു ബന്ധിച്ച്‌ നടന്ന പൊതു സമ്മേളനം ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. മത സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കുന്നതിനും കേരളത്തിന്റെ തനതു കലാ സാഹിത്യ കായിക രൂപങ്ങള്‍ പരിപോഷി പ്പിക്കുന്നതിനും ഗള്‍ഫ്‌ മലയാളികള്‍ നല്‍കുന്ന സംഭാവന മഹത്തര മാണെന്ന്‌ അഭിപ്രായപ്പെട്ട ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. കളിക്കളത്തില്‍ മലയാളികള്‍ കാണിക്കുന്ന സൗഹൃദം നിത്യ ജീവിതത്തില്‍ പുലര്‍ത്തണമെന്ന്‌ ഗള്‍ഫ്‌ മലയാളികളെ ഉദ്ബോധിപ്പിച്ചു.
 
കെ.എസ്‌.സി. വൈസ്‌ പ്രസിഡന്റ്‌ ബാബു വടകരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അഹല്യ മണി എക്സ്ചേഞ്ച്‌ ബ്യൂറോ സീനിയര്‍ ജനറല്‍ മാനേജര്‍ ബിമല്‍, അല്‍ സഹാല്‍ ഷിപ്പിങ്ങ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍, അബുദാബി കെ. എം. സി. സി. പ്രസിഡന്റ്‌ കരീം പുല്ലാണി എന്നിവര്‍ സംബന്ധിച്ചു.
 
ടൂര്‍ണ്ണമന്റ്‌ വിജയികള്‍ക്കുള്ള എ. കെ. ജി. സ്മാരക എവര്‍ റോളിങ്ങ്‌ ട്രോഫി അഹല്യ മണി എക്സ്ചേഞ്ച്‌ ബ്യൂറോ സീനിയര്‍ ജനറല്‍ മാനേജര്‍ ബിമലില്‍ നിന്നും മീന ബ്രദേഴ്സ്‌ കളിക്കാരും റണ്ണര്‍ അപ്പിനുള്ള ട്രോഫി അല്‍ ഐന്‍ ഐ. എസ്‌. സിയും ഏറ്റു വാങ്ങി.
 
വടകര എന്‍. ആര്‍. ഐ. ഫോറം സ്പോണ്‍സര്‍ ചെയ്ത ഏറ്റവും മികച്ച പ്രോമിസിങ്ങ്‌ ടീമായി തെരെഞ്ഞെ ടുക്കപ്പെട്ട റെഡ്‌ ആസിഡിനുള്ള ട്രോഫി സമീര്‍ ചെറുവണ്ണൂരും, ഏറ്റവും മികച്ച കളിക്കാരനായി തെരെഞ്ഞെ ടുക്കപ്പെട്ട മീന ബ്രദേര്‍സിലെ മുജീബ്‌ റഹ്മാന്‌ എം. എസ്‌. നായര്‍ സ്മാരക ട്രോഫി കെ. വി. ഉദയ ശങ്കറും സമ്മാനിച്ചു.
 
ഏറ്റവും നല്ല സ്കോറര്‍ക്കുള്ള അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ട്രോഫിക്ക്‌ അര്‍ഹനായ ഐ. എസ്‌. സി. അല്‍ഐനിലെ ഷാനവസ്‌ ഷാനിക്ക്‌ ശക്തി പ്രസിഡന്റ്‌ ട്രോഫി നല്‍കി. എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ അര്‍ഹരായ മീന ബ്രദേഴ്സിലെ കളിക്കാര്‍ക്കുള്ള മെഡലുകള്‍ യു. എ. ഇ. എക്സ്ചേഞ്ച്‌ മീഡിയ മനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, അഷറഫ്‌ കൊച്ചി (അബുദാബി ശക്തി തിയ്യറ്റേഴ്സ്‌), മോഹന്‍ദാസ് ‌(കല അബുദാബി), ചന്ദ്രശേഖര് ‍(യുവ കലാ സാഹിതി), ടി. എ. നാസര്‍ (ഫ്രണ്ട്സ്‌ എ. ഡി. എം. എസ്.‌), പി. എം. എ. അബ്ദു റഹ്മാന്‍ (ബാച്ച്‌ ചാവക്കാട്‌) എന്നിവര്‍ വിതരണം ചെയ്തു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ഫോര്‍ എ സൈഡ് ഫുട്ബോള്‍’ മല്‍സരം ഇന്ന് തുടങ്ങും

September 4th, 2009

‘ഫോര്‍ എ സൈഡ് ഫുട്ബോള്‍’ മല്‍സരം അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഇന്ന് (സെപ്റ്റംബര്‍ 4) തുടങ്ങുന്നു. വിന്റര്‍ വയനാട്, മിറാനിയ മീനടത്തൂര്‍, ലാസിയോ ചാവക്കാട്, സെന്റ് സേവിയേഴ്സ് കോളേജ്, മീന ബ്രദേഴ്സ്, ഐ. എസ്. സി അലൈന്‍, യുണൈറ്റഡ് കാസര്‍ഗോഡ്, സ്ട്രീറ്റ് ലെജന്റ്, കൈരളി എന്‍. പി. സി. സി., റെഡ് ആസിഡ്, യുവകലാ സാഹിതി, എന്‍. എസ്. എസ്. അബുദാബി, ഡ്രീം സിക്സ്, യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബ്, കണ്ണൂര്‍ ബ്രദേഴ്സ്, സ്ട്രീറ്റ് കിംഗ്സ്, ബാര്‍സിലോണ, ഗോവന്‍ ബോയ്സ്, സൂപ്പര്‍ കിംഗ്സ്, മുന്‍സീ നൈറ്റ്സ് എന്നീ ടീമുകളാണ് മല്‍സര രംഗത്തുള്ളത്.
 
കോളേജ് വിദ്യാര്‍ത്ഥികളും ഇത്തവണ മല്‍സരിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.
 
അല്‍ അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറോ, അബുദാബി കോപ്പറേറ്റീവ് സൊസൈറ്റി, ഗള്‍ഫ് ക്ലാസ്സിക്, നാസര്‍ ജനറല്‍ സര്‍വീസ്സസ്, ഹരിത ഹോംസ്, അല്‍ സഹല്‍ ഷിപ്പിംഗ് എന്നിവരാണ് രണ്ടാമത്‌ എ. കെ. ജി. മെമ്മോറിയല്‍ റമദാന്‍ ‘ഫോര്‍ എ സൈഡ്’ ഫുട്ബോള്‍ മല്‍സരങ്ങളുടെ പ്രായോജകര്‍.
 
സെപ്റ്റംബര്‍ 4, 5, 6 തിയ്യതികളില്‍ (വെള്ളി, ശനി, ഞായര്‍) കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ രാത്രി 9.30 നാണ്
മല്‍സരങ്ങള്‍ ആരംഭിക്കുക.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫോര്‍ എ സൈഡ് ഫുട്ബോള്‍ മല്‍സരം ഇന്ന് തുടങ്ങുന്നു.

September 4th, 2009

അബുദാബിയിലെ കായിക പ്രേമികള്‍ക്ക് ഒരു പുതിയ അനുഭവമായി

മാറിയ ‘ഫോര്‍ എ സൈഡ് ഫുട്ബോള്‍’ മല്‍സരം,

അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഇന്ന്

(സെപ്റ്റംബര്‍ 4)തുടങ്ങുന്നു.

സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച

പാവങ്ങളുടെ പടത്തലവനും ഇന്ത്യന്‍ പാര്‍ലിമെന്റിലെ പ്രഥമ പ്രതിപക്ഷ

നേതാവുമായിരുന്ന സഖാവ് എ. കെ. ഗോപാലന്‍റെ സമരണാര്‍ത്ഥം

ഇത് രണ്ടാം വര്‍ഷമാണ് കെ. എസ്. സി. ഈ മല്‍സരം സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ മല്‍സരത്തില്‍ പന്ത്രണ്ട് ടീമുകളാണ് രംഗത്തുണ്ടായിരുന്നെങ്കില്‍,

ഇപ്രാവശ്യം ഇരുപത് ടീമുകളാണ് എ. കെ. ജി എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടി

കളിക്കളത്തില്‍ ഏറ്റുമുട്ടുന്നത്.

അഞ്ചു ടീമുകള്‍ വീതമുള്ള നാലു പൂളുകള്‍ ആയിട്ടായിരിക്കും മല്‍സരം നടക്കുക.

വിന്റര്‍ വയനാട്, മിറാനിയ മീനടത്തൂര്‍, ലാസിയോ ചാവക്കാട്,

സെന്റ് സേവിയേഴ്സ് കോളേജ്, മീന ബ്രദേഴ്സ്, ഐ.എസ്. സി അലൈന്‍,

യുണൈറ്റഡ് കാസര്‍ഗോഡ്, സ്ട്രീറ്റ് ലെജന്റ്, കൈരളി എന്‍. പി.സി.സി,

റെഡ് ആസിഡ്, യുവകലാ സാഹിതി, എന്‍.എസ്.എസ്. അബുദാബി,

ഡ്രീം സിക്സ്, യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബ്, കണ്ണൂര്‍ ബ്രദേഴ്സ്, സ്ട്രീറ്റ് കിംഗ്സ്,

ബാര്‍സിലോണ, ഗോവന്‍ ബോയ്സ്, സൂപ്പര്‍ കിംഗ്സ്, മുന്‍സീനൈറ്റ്സ്

എന്നീ ടീമുകളാണ് മല്‍സര രംഗത്തുള്ളത്.

കോളേജ് വിദ്യാര്‍ത്ഥികളും ഇത്തവണ മല്‍സരിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.

അതിവേഗത്തിലുള്ള മുന്നേറ്റവും ചടുലമായ പാസുകളും പന്തടക്കവും

പ്രകടമാവുന്ന “ഫോര്‍സ്” ടൂര്‍ണമെന്റ് വമ്പിച്ച ജനക്കൂട്ടത്തെ ആണ്

കഴിഞ്ഞ വര്‍ഷം ആകര്‍ഷിച്ചത്. അല്‍ അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറോ,

അബുദാബി കോപ്പറേറ്റീവ് സൊസൈറ്റി, ഗള്‍ഫ് ക്ലാസ്സിക്, നാസര്‍ ജനറല്‍ സര്‍വീസ്സസ്,

ഹരിത ഹോംസ്, അല്‍ സഹല്‍ ഷിപ്പിംഗ് എന്നിവരാണ്

രണ്ടാമത്‌ എ. കെ. ജി. മെമ്മോറിയല്‍ റമദാന്‍ ‘ഫോര്‍ എ സൈഡ്’

ഫുട്ബോള്‍ മല്‍സരങ്ങളുടെ പ്രായോജകര്‍.

സെപ്റ്റംബര്‍ 4, 5, 6 തിയ്യതികളില്‍ (വെള്ളി, ശനി, ഞായര്‍)

കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ രാത്രി 9.30 നാണ്

മല്‍സരങ്ങള്‍ ആരംഭിക്കുക.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ഫോര്‍ എ സൈഡ്’ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് അബുദാബിയില്‍

August 21st, 2009

akg-footballഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന രണ്ടാമത്‌ എ. കെ. ജി. മെമ്മോറിയല്‍ റമദാന്‍ ‘ഫോര്‍ എ സൈഡ്’ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 4, 5, 6 തിയ്യതികളില്‍ ‍കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ നടക്കും.
 
സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച സഖാവ് എ. കെ. ഗോപാലന്റെ സമരണാര്‍ത്ഥം ഇത് രണ്ടാം വര്‍ഷമാണ് കെ. എസ്. സി. ഈ വാര്‍ഷിക ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.
 
അതിവേഗത്തിലുള്ള മുന്നേറ്റവും ചടുലമായ പാസുകളും പന്തടക്കവും പ്രകടമാവുന്ന “ഫോര്‍സ്” ടൂര്‍ണമെന്റ് വമ്പിച്ച ജനക്കൂട്ടത്തെ ആണ് കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ ആകര്‍ഷിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ടീമുകള്‍ ഇത്തവണ പങ്കെടുക്കും എന്ന് പ്രതീക്ഷിക്ക പ്പെടുന്നതിനാല്‍ ഇത്തവണ 16 ടീമുകളെ പങ്കെടുപ്പി ക്കുവാനാണ് ഉദ്ദ്യേശിക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള നാല് പൂളുകള്‍ ആയിട്ടായിരിക്കും ഇത്തവണ മത്സരം നടക്കുക.
 
കായിക പ്രേമികള്‍ക്ക് പുതിയ അനുഭവം നല്‍കിയ ‘ഫോര്‍ എ സൈഡ്’ സംവിധാനത്തില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യാക്കാര്‍ മാത്രം അടങ്ങുന്ന ടീമുകള്‍ ഓഗസ്റ്റ് 28ന് മുന്‍പായി കെ. എസ്. സി. ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷാ ഫോമുകള്‍ക്കും നിയമാവലിക്കും മറ്റുമായി കെ. എസ്. സി. ഓഫീസില്‍ 02 631 44 55, 02 631 44 56, 050 531 22 62 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 
റമദാനില്‍ നടന്നു വരാറുള്ള ജിമ്മി ജോര്‍ജ്‌ സ്മാരക വോളി ബോള്‍ ടൂര്‍ണ്ണമെന്റ്, പ്രതികൂല കാലാവസ്ഥ കാരണം നവംബര്‍ മാസത്തിലേക്ക് മാറ്റി വെച്ചിരിക്കു ന്നതായി കായിക വിഭാഗം സെക്രട്ടറി കാളിദാസ് അറിയിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മൈഥിലി വൈസ് ക്യാപ്റ്റന്‍, ഒമാന്‍ ടീം മലേഷ്യയിലേക്ക്

June 16th, 2009

Maithily-Madhusudhananമലയാളിയായ മൈഥിലി മധുസുദനന്‍ ഒമാന്‍ ദേശീയ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. ഒമാന്‍ പൌരത്വമുള്ള ഇന്ത്യന്‍ വംശജയായ വൈശാലി ജസ്രാണിയാണ് ക്യാപ്റ്റന്‍. ജൂലായ് 3 മുതല്‍ 12 വരെ മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ വനിതാ ക്രിക്കറ്റ് 20-20 ചമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കു ന്നതിനായി ടീം ജൂണ്‍ 30ന് മസ്കറ്റില്‍ നിന്നും പുറപ്പെടും.
 
മലേഷ്യ, ചൈന, ഭൂട്ടാന്‍, തായ്ല്‌ലാന്റ്, സിംഗപ്പൂര്‍, കുവൈറ്റ്, ഖത്തര്‍‍, യു. എ. ഇ. തുടങ്ങി 13 രാജ്യങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ബാറ്റിങിലും ബൌളിംഗിലും ഓപ്പണറായ മീരാ ജെയിനും സഹോദരിയായ മൈഥിലിക്കു കൂട്ടായി ടീമിലുണ്ട്.
 

maithili-meera

മീരയും മൈഥിലിയും

 
19 വയസ്സില്‍ താഴെയുള്ള പെണ്‍ കുട്ടികളുടെ ഒമാനിലെ ദേശീയ ക്രിക്കറ്റ് ടീമിന്റെ നിലവിലുള്ള ക്യാപ്റ്റനാണ് മൈഥിലി. കഴിഞ്ഞ ഡിസംബറില്‍ തായ്ലാന്റിലെ ചിയാങ് മേ യില്‍ നടന്ന ഏഷ്യന്‍ അണ്ടര്‍ 19 ടീമിനെ ഈ കുട്ടനാട്ടു കാരിയാണ് നയിച്ചത്. സി. ബി. എസ്. സി. ബാഡ്മിന്റ്റണ്‍ മിഡില്‍ ഈസ്റ്റ് ലെ 19, 16 വയസ്സില്‍ താഴെയുള്ള നിലവിലെ ചാമ്പ്യന്മാരാണ് മൈഥിലിയും മീരയും. ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറം ചക്കുളത്തു കാവ് ഇണ്ടം തുരുത്തില്‍ രാജലക്ഷ്മി യുടേയും മധുസൂദന ന്റേയും മക്കളാണ് ഇരുവരും. മസ്കറ്റിലെ ഇന്ത്യന്‍ സ്കൂള്‍ അല്‍ഗൂബ്രയിലെ ഹെഡ് ഗേള്‍ കൂടിയാണ് പന്ത്രണ്ടാം ക്ലാസ്സു കാരിയായ മൈഥിലി. പത്തനംതിട്ട സ്വദേശിയായ മന്മഥന്‍ നായരുടെ മകള്‍ മോനിഷാ നായരാണ് ടീമിലുള്ള മറ്റൊരു മലയാളി.
 
മധു ഈ. ജി.
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « പ്രവാസി സ്റ്റഡി സെന്‍ററിന്‍റെ ഒന്നാം വാര്‍ഷിക സമ്മേളനം
Next Page » പ്രതിഷേധത്തെതുടര്ന്ന് കോണ്സുലേറ്റ്-എം പോസ്റ്റ് നിരക്ക് കുറച്ചു »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine