ദോഹ : ലോകത്തിലെ എട്ടു പ്രമുഖ ക്ലബുകളില്‍ ഒന്നായ എ. സി. മിലാന്‍ ദോഹയില്‍ ടെസ്റ്റിമോണിയല്‍ മാച്ചില്‍ കളിക്കുന്നു. അടുത്ത മാസം അല്‍സദ് സ്‌പോര്‍ട്‌സ് ക്ലബ് ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 2002 ഡിസംബറില്‍ എ. സി. മിലാന്‍ ഖത്തറില്‍ സെലക്ട് ടീമായ ഖത്തര്‍ ഇലവനുമായി സൗഹൃദ മത്സരത്തില്‍ കളിച്ചിരുന്നു. ഖത്തര്‍ മുന്‍ കളിക്കാരനും ഇപ്പോള്‍ അല്‍സദ് ക്ലബിലെ കളിക്കാരനുമായ ജഫാല്‍ റാഷിദിന്റെ ആദര സൂചകമായാണീ മത്സരം സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് നാലിന് ജാസ്സിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഏഴു മണിക്കാണ് കിക്കോഫ് എന്ന് അല്‍സദ് ക്ലബ് വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ റബാന്‍ പറഞ്ഞു. പ്രഗല്‍ഭ കളിക്കാരനായ ജഫാലിന്റെ ആദര പൂര്‍വകമായി എ. സി. മിലാനുമായി കളിക്കാന്‍ ലഭിക്കുന്ന ആദ്യത്തെ അവസരമാണി തെന്നദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച തന്നെ ടിക്കറ്റ് വില്പന തുടങ്ങും.
എ. സി. മിലാന്റെ കളിക്കാരെല്ലാം ദോഹയില്‍ എത്തി ക്കഴിഞ്ഞു. പോളോ മാല്‍ദിനി, കാക, റൊണാള്‍ഡീന്യോ, ഫിലിപ്പോ ഇന്‍ഷാഗി, ക്ലാരന്‍സ് സീഡോര്‍ഫ് എന്നിവരാണ് കളിക്കളത്തില്‍ ഇറങ്ങുന്നത്. ഡേവിഡ് ബെക്കാമും കളിക്കാന്‍ എത്തും.
– മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍


അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന യു. എ. ഇ. ഓപ്പണ്‍ വിന്‍റര്‍ സ്പോര്‍ട്സ് (കായിക മത്സരങ്ങള്‍) ജനുവരി 30 വെള്ളിയാഴ്ച ഡിഫന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. പതിമൂന്ന് ഗ്രൂപ്പുകളിലായി വിവിധ മത്സരങ്ങള്‍ ഉണ്ടായിരിക്കും. രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കെ. എസ്. സി. യില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് വാഹന സൌകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 050 57 28 138 / 02 631 44 55





