അബുദാബി ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി തെരഞ്ഞെടുപ്പില്‍ മലയാളികളുടെ അഭിമാനമായ യൂസഫലി ഇത്തവണയും മത്സരിക്കുന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ചെയര്‍മാനും, ഗള്‍ഫ് രാജ്യങ്ങളില്‍ ഉടനീളവും, ഇന്ത്യയിലും ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളുള്ള, അനേകായിരം മലയാളികള്‍ക്ക് തൊഴില്‍ നല്‍കിയ, എന്നും സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നെഞ്ചോടേറ്റിയ യൂസഫലിയെ, രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. യു.എ.ഇ. യുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ചേംബറില്‍ അംഗമായ മലയാളിയായ യൂസഫലി, കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത് എങ്കില്‍ ഇത്തവണ കരുത്തുറ്റ അബുദാബി ഫസ്റ്റ് അലയന്‍സിന്റെ ബാനറിലാണ് മത്സരിക്കുന്നത്.
ആകെയുള്ള 15 സീറ്റുകളിലേക്ക് 85 മത്സരാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ഇതില്‍ 70 മത്സരാര്‍ത്ഥികള്‍ സ്വദേശികളാണ്. ഇവര്‍ക്കായി 13 സീറ്റാണുള്ളത്. ബാക്കിയുള്ള 2 സീറ്റിലേയ്ക്ക് 15 പ്രവാസികള്‍ മത്സരിക്കുന്നു. രണ്ട് വനിതകള്‍ ഉള്‍പ്പെടെ വേറെ 6 അംഗങ്ങളെ അബുദാബി സര്‍ക്കാര്‍ നേരിട്ട് തെരഞ്ഞെടുക്കും.
ഈ മാസം ഏഴിന് നടക്കാനിരുന്ന തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറവായിരു ന്നതിനാല്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ 21ലേക്ക് നീക്കി വെയ്ക്കുകയുണ്ടായി. ഏഴാം തിയതി നടന്ന ഇലക്ഷനില്‍ വോട്ടു ചെയ്തവരും, ചെയ്യാത്തവരും നിശ്ചിത പോളിംഗ് സ്റ്റേഷനുകളില്‍ എത്തി വോട്ടുകള്‍ രേഖപ്പെടു ത്തേണ്ടതാണ് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളും അടക്കം മുപ്പതിനാ യിരത്തോളം കച്ചവട ക്കാരാണ് വോട്ടെടുപ്പിന് റെജിസ്ടര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇരുപത്തി അഞ്ചു ശതമാനം പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തി ല്ലെങ്കില്‍ തെരഞ്ഞെടുപ്പ് അസാധുവായി കണക്കാക്കപ്പെടും എന്നാണ് ചട്ടം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കും.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മലയാളികളായ നാല് സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ മലയാളി വോട്ടുകള്‍ ഭിന്നിച്ച് ഒരു മലയാളി എങ്കിലും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത മങ്ങാതിരിക്കുവാന്‍ വേണ്ടി ഒരു മലയാളി സ്ഥാനാര്‍ത്ഥി കഴിഞ്ഞ ദിവസം മത്സരത്തില്‍ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ചു. ഈ നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.
കേവലം രണ്ടു സീറ്റുകള്‍ക്കായുള്ള മത്സര രംഗത്ത് ഇപ്പോള്‍ മൂന്ന് മലയാളികളും 11 മറുനാട്ടുകാരും ആണ് ഉള്ളത് എന്നിരിക്കെ മലയാളികള്‍ ഒറ്റക്കെട്ടായി നിന്ന് ഒരു മലയാളിയെ വിജയിപ്പിക്കുക എന്ന തന്ത്രം ഇത്തവണ ഫലപ്രദമാകില്ല. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും, മലയാളികള്‍ക്ക് എന്നും താങ്ങും തണലുമായി നിലപാടുകള്‍ എടുക്കുകയും ചെയ്ത യൂസഫലി തന്നെയാണ് മലയാളികളുടെ പ്രതീക്ഷയായി മുന്നിലുള്ളത്.
തനിക്ക് എതിര്‍ പാനലുകളില്‍ നിന്നും ക്ഷണം ലഭിച്ചിരുന്നുവെങ്കിലും, അബുദാബി ഫസ്റ്റിനോടൊപ്പം നില്‍ക്കാന്‍ താന്‍ തീരുമാനിച്ചത്, അബുദാബിയിലെ വ്യവസായികളുടെ ഉത്തമ താല്പര്യം മുന്‍നിര്‍ത്തിയാണ് എന്ന് യൂസഫലി അറിയിച്ചു. എമിറേറ്റിലെ ഏറ്റവും ശക്തരായ സാമ്പത്തിക മുന്നണിയാണ് അബുദാബി ഫസ്റ്റ് എന്നതിനു പുറമെ, ആധുനിക കാഴ്ച്ചപ്പാടുള്ള ഈ മുന്നണിക്ക്, വ്യവസായി സമൂഹത്തിന്റെ സമഗ്രമായ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനാവും എന്ന് യൂസഫലി പറഞ്ഞു.
യൂസഫലിയെ തങ്ങളുടെ പാനലില്‍ ചേര്‍ക്കാന്‍ കഴിഞ്ഞത് തങ്ങളുടെ ഏറ്റവും വലിയ നേട്ടമാണ് എന്ന് അബുദാബി ഫസ്റ്റിന്റെ വക്താവും, എസ്കോര്‍പ്പ് ഹോള്‍ഡിംഗ് ചെയര്‍മാനുമായ സയീദ് അല്‍ കാബി പറയുന്നു. അബുദാബിയിലെ വ്യവസായി സമൂഹത്തില്‍ സവിശേഷമായ ഒരു സ്ഥാനമാണ് യൂസഫലിയുടേത്. ഗൌരവമേറിയ വീക്ഷണമുള്ള യൂസഫലിയ്ക്ക് ചേംബറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും, തദ്വാരാ വ്യവസായി സമൂഹത്തിന് ആകെ ഗുണകരമായി ചേംബറിന്റെ പ്രവര്‍ത്തനങ്ങളെ വ്യാപിപ്പിക്കാനും കഴിയും എന്ന് അദ്ദേഹം അറിയിച്ചു.
- രണ്ടായിരം പുതിയ തൊഴില്‍ അവസരങ്ങള്‍: യൂസഫലി
- എം.എ.യൂസഫലിക്ക് പദ്മശ്രീ പുരസ്ക്കാരം
- ദേര സൂക്ക് തീപിടുത്തം; ചെന്നിത്തല തിരിഞ്ഞു നോക്കിയില്ല
- പത്മശ്രീ എം.എ. യൂസഫലിക്ക് സ്വീകരണം
- 2011 ഓടെ ലുലു 100 സ്റ്റോറുകള്‍ തുറക്കും
- എം.കെ ഗ്രൂപ്പ് സൗദിയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
- ലുലുവിന്റെ ഖത്തറിലെ രണ്ടാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ദോഹയിലെ ഗരാഫയില്‍
- ഇന്ത്യന്‍ വ്യവസായികള്‍ യൂസഫലിയെ ആദരിച്ചു
- യൂസഫലിയ്ക്ക് ബഹറൈനില്‍ സ്വീകരണം
- യൂസഫലിയെ ഖത്തറില്‍ ആദരിച്ചു
- നവലോകം സൃഷ്ടിക്കപ്പെടണമെന്ന് സമദാനി
- അരിയുടെ കയറ്റുമതി തടഞ്ഞ നടപടി മലയാളികളെ ബാധിക്കുമെന്ന് പദ്മശ്രീ എം.എ. യൂസഫലി
- എം.കെ. ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് അലൈനില്‍
- എം.കെ. ഗ്രൂപ്പിന്റെ 76-ാമതും സൗദിയിലെ ആദ്യത്തേതുമായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ന് അല്‍ കോബാറില്‍
- എ.ഒ. ജോണ്‍ മെമ്മോറിയല്‍ പയനിയറിംഗ് ബിസിനസ്മാന് അവാര്‍ഡിന് എം.കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി അര്‍ഹനായി
- സാധാരണക്കാര്‍ക്കായി എം.കെ. ഗ്രൂപ്പ് ഗിഫ്റ്റ് കാര്‍ഡുകള്‍