അബുദാബി : മുസ്സഫയിലെ സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂള്‍ 21-ാം വാര്‍ഷിക ദിനം ആഘോഷിച്ചു. അബുദാബി വിദ്യാഭ്യാസ മേഖലാ മേധാവി മൊഹമ്മദ് സാലെം അല്‍ ദാഹിരി ആയിരുന്നു ചടങ്ങിലെ മുഖ്യ അതിഥി. ഇന്ത്യന്‍ എംബസിയിലെ സെക്കണ്ട് സെക്രട്ടറി സുമതി വാസുദേവ്, സ്ക്കൂള്‍ ചെയര്‍മാന്‍ സയീദ് ഒമീര്‍ ബിന്‍ യൂസഫ് എന്നിവര്‍ വിശിഷ്ടാ തിഥിക ളായിരുന്നു.
പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഒന്നാമതായ കുട്ടികള്‍ക്കും പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച മറ്റ് കുട്ടികള്‍ക്കും പാരിതോഷികങ്ങള്‍ നല്‍കി. ഇന്റര്‍ സ്ക്കൂള്‍ പരിസ്ഥിതി ചോദ്യോത്തരി മത്സരത്തില്‍ വിജയികളാ യവര്‍ക്ക് ട്രോഫി സമ്മാനിച്ചു. തുടര്‍ന്ന് കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. സ്ക്കൂള്‍ പ്രധാന അധ്യാപകന്‍ സി. ഇന്‍ബനാതന്‍ അതിഥികള്‍ക്ക് സ്നേഹോ പഹാരങ്ങളും ബൊക്കെകളും നല്‍കി ആദരിച്ചു.


അബുദാബി ഇന്ത്യന്‍ സ്ക്കൂള്‍ സംഘടിപ്പിച്ച പരിസ്ഥിതി ബോധവല്‍ക്കരണ ചോദ്യോത്തരിയില്‍ അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂള്‍ ഒന്നാം സ്ഥാനവും റോളിംഗ് ട്രോഫിയും നേടി. മനീഷ് രവീന്ദ്രന്‍ പിള്ളൈ (പന്ത്രണ്ടാം ക്ലാസ്സ്), സീന മറിയം സക്കറിയ (പതിനൊന്ന്), മുഗ്ദ്ധ സുനില്‍ പോളിമേറ (പതിനൊന്ന്) എന്നിവരടങ്ങിയ ടീം ആണ് ചോദ്യോത്തരിയില്‍ വിജയിച്ചത്. 
മസ്കറ്റിലെ കാലിഡോണിയന്‍ എഞ്ചിനീയറിംഗ് കോളജിന്‍റെ 15-ാമത് ബിരുദ ദാന ചടങ്ങ് നടന്നു. ഒമാന്‍ ഗതാഗത മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സലീം മൊഹമ്മദ് മുഖ്യാതിഥി ആയിരുന്ന ചടങ്ങില്‍ പ്രമുഖ പ്രവാസി വ്യവസായിയും, കോളജ് സ്ഥാപകനും ചെയര്‍മാനുമായ ഡോക്ടര്‍ പി. മുഹമ്മദ് അലിയും പങ്കെടുത്തു. 400 ഓളം വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങളിലായി ബിരുദം ഏറ്റുവാങ്ങി.
ദുബൈ : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ 2008 – 2009 മദ്റസ പൊതു പരീക്ഷകളില്‍ യു. എ. ഇ. യില്‍ സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ സുന്നി സെന്‍റര്‍ അല്‍ഐന്‍ സുന്നി സെന്‍റര്‍ മദ്റസകളിലെ രണ്ട് കുട്ടികള്‍ റാങ്ക് ജേതാക്കളായി. ഏഴാം തരം പൊതു പരീക്ഷയില്‍ അല്‍ഐന്‍ സുന്നി സെന്‍റര്‍ ദാറുല്‍ഹുദാ ഇസ്‍ലാമിയ്യ മദ്റസ വിദ്യാര്‍ത്ഥിനിയായ ആതിഖ കെ. ഒന്നാം റാങ്കും, ദുബൈ സുന്നി സെന്‍റര്‍ ഹംരിയ്യ മദ്റസ വിദ്യാര്‍ത്ഥിനിയായ സുബാമ സ്ഊദ് എന്ന വിദ്യാര്‍ത്ഥിനി മൂന്നാം റാങ്കും നേടിയാണ് ഗള്‍ഫ് നാടുകളിലെ മദ്റസകള്‍ക്ക് അഭിമാനകരമായ നേട്ടം കൈ വരിച്ചത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 2008 – 2009 പൊതു പരീക്ഷയില്‍, സമസ്തയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന യു. എ. ഇ. യിലെ മദ്രസകളില്‍ പത്താം തരം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാഫില അബ്ദുല്‍ ലത്തീഫ് ഉന്നത വിജയം കരസ്ഥമാക്കി.





