അബുദാബിയിലെ ആംഗ്ളോ അക്കാഡമി പുറത്തിറക്കുന്ന ‘അറബി സംസാര ഭാഷാ സഹായി’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം, ആഗസ്റ്റ് 27 വ്യാഴാഴ്ച കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും. അക്കാഡമി സംഘടിപ്പിക്കുന്ന ഇഫ്താര്‍ മീറ്റിലാണ് പുസ്തക പ്രകാശനം. സ്പോക്കണ്‍ അറബിക്, സ്പോക്കണ്‍ ഇംഗ്ലീഷ്, അറബിക് ട്രാന്‍സിലേഷന്‍,പേഴ്സണാലിറ്റി ഡവലപ്മെന്‍റ് എന്നീ കോഴ്സുകളാണ് ആംഗ്ലോ അക്കാഡമി കൈകാര്യം ചെയ്യുന്നത്. യഥാര്‍ത്ഥ അറബി സംസാര ഭാഷയാണ് ഈ കോഴ്സിലൂടെ നല്‍കുന്നത്. അതുപോലെ പാശ്ചാത്യ രീതിയില്‍ ഇംഗ്ലീഷ് ഉച്ചാരണം പരിശീലിപ്പിക്കാന്‍ വിദഗ്ദരായ അദ്ധ്യാപകരുമുണ്ട്.
ക്ലാസ്സില്‍ ചേര്‍ന്നു പഠിക്കാന്‍ സൗകര്യമു ള്ളവര്‍ക്കായി ‘ഇന്‍ ഹൗസ് ബാച്ച്’ അല്ലാത്തവര്‍ക്കായി ‘ഓപ്പണ്‍ ഹൗസ് ബാച്ച്’ എന്നീ വിഭാഗങ്ങളിലായി അറബിയും, ഇംഗ്ലീഷും പഠിപ്പിക്കുന്നു. അറബി ഭാഷയുടെ ആദ്യാക്ഷരങ്ങള്‍ അറിയാത്തവര്‍ക്കു പോലും അനായാസം പരിശീലിക്കാന്‍ ഉതകും വിധമാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഈ പുസ്തകത്തിലൂടെ ഭാഷാ പഠനത്തിനുള്ള ഒരു കോഴ്സ് പൂര്‍ത്തിയാക്കാന്‍ പഠിതാവിനെ പ്രാപ്തരാക്കും എന്നാണ് ആംഗ്ളോ അക്കാഡമിയുടെ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
കഴിഞ്ഞ നാലുവര്‍ഷ ക്കാലമായി അബുദാബിയില്‍ പ്രവര്‍ത്തിച്ചു വരുന്ന അറബിക് – ഇംഗ്ലീഷ് ഭാഷാ കേന്ദ്രമായ ആംഗ്ലോ അക്കാഡമി, ഇതിനകം തന്നെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാ നൈപുണ്യം നേടി ക്കൊടുത്തിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 050 57 98 401, 050 41 93 248
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി