ഷാര്‍ജ ഇന്ത്യന്‍ സ്കൂളിന് തുടര്‍ അനുമതി ലഭിച്ചേക്കും

July 11th, 2009

ഷാര്‍ജ ഇന്ത്യന്‍ സ്കുളൂമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിക്കുന്നതായി സൂചന. പുതിയ കെട്ടിടം പണിതാല്‍ സ്കൂളിന് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി അധികൃതര്‍ നല്‍കിയേക്കും. പുതിയ കെട്ടിടം പണിയുന്നതിനുള്ള കരാര്‍ ഇന്ത്യന്‍ അസോസിയേഷന് നല്‍‍കിയതായാണ് അറിയുന്നത്. കരാര്‍ നല്‍കിയതിന്‍റെ വിശദാംശങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചാല്‍ സ്കൂളിന് തുടര്‍ന്ന് പ്രവര്‍ത്തിക്കാനാകും.

-

വായിക്കുക:

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ ചര്‍ച്ച ചെയ്യണം – എസ്.വൈ.എസ്.

July 4th, 2009

ദുബായ് : വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും വിധേയമാക്കണമെന്ന് എസ്. വൈ. എസ്. യു. എ. ഇ. നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
 
സി. ബി. എസ്. ഇ. പത്താം തരം പരീക്ഷ നിര്‍ത്തലാക്കാനുള്ള നിര്‍ദ്ദേശം വ്യാപകമായ ചര്‍ച്കകളിലൂടെ മാത്രമേ നടപ്പാക്കാവൂ. അതിവേഗ കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കേണ്ട കാര്യമല്ല ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍. അതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ മിനിമം ജോലിക്ക് സക്കണ്ടറി സര്‍ട്ടിഫിക്കറ്റ് പരിഗണിച്ച് വരുന്നുണ്ട്. ചില രാജ്യങ്ങള്‍ ജോലിക്ക് സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും ആലോചിച്ച് വരികയാണ്. പരീക്ഷ ഇല്ലാതാകുന്നതോടെ ധാരാളം തൊഴിലന്വേഷകരുടെ ഭാവി അവതാളത്തിലാകും.
 
കേരള സര്‍ക്കാര്‍ ബിരുദ തലത്തില്‍ നിര്‍ദേശിച്ച പരിഷ്കാരങ്ങള്‍ തീരെ മുന്നൊരുക്കം ഇല്ലാതെയാണെന്ന് ഇതിനകം പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞു. ചര്‍ച്ചകളും പഠനങ്ങളും നടത്താതെ പരിഷ്കരണങ്ങള്‍ നടത്തുന്നത് വിപരീത ഫലമാണ് ഉളവാക്കുക എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
 
പി. വി. അബൂബക്കര്‍ മൌലവി അധ്യക്ഷത വഹിച്ചു. പ്രൊഫ. യു. സി. അബ്ദുല്‍ മജീദ്. സുലൈമാന്‍ കന്മനം, സി. എം. എ. കബീര്‍ മാസ്റ്റര്‍, മുഹമ്മദലി സഖാഫി, ശരീഫ് കാരശ്ശേരി എന്നിവര്‍ സംബന്ധിച്ചു.
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫേസ്ബുക്ക് പ്രതികരണം വേനല്‍ അവധി നീട്ടി

July 2nd, 2009

sheikhmohammed-facebookയു.എ.ഇ. യിലെ സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകളുടെ അടുത്ത അധ്യയന വര്‍ഷം റമസാനും പെരുന്നാള്‍ അവധിക്കും ശേഷമേ ആരംഭിക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. സ്കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ ഇത് സംബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ ചര്‍ച്ച നടത്തി വരികയായിരുന്നു. അവധി ക്കാലം തീരും മുമ്പ് റംസാന്‍ ആരംഭിക്കുന്നതും അവധി നീട്ടുന്നത് കൊണ്ട് 15 ല്‍ താഴെ അധ്യയന ദിവസങ്ങള്‍ മാത്രമേ നഷ്ടപ്പെടുന്നുള്ളൂ എന്നതും കണക്കിലെടുത്താണ് വേനലവധി നീട്ടുന്നതിനെ ക്കുറിച്ച് ആലോചിച്ച‍ത്.
 
കഴിഞ്ഞ ദിവസം ദുബായ് ഭരണാധികാരിയും യു.എ.ഇ. പ്രധാനമന്ത്രിയും ആയ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ഫേസ്ബുക്ക് പേജിലൂടെ സ്കൂള്‍ അവധി നീട്ടുന്നതിനെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം എന്താണ് എന്ന് ചോദിച്ചിരുന്നു. മിക്കവാറും എല്ലാവരും ഇതിന് അനുകൂലമായാണ് മറുപടി പറഞ്ഞത്. തന്റെ ചോദ്യത്തിന് ലഭിച്ച വന്‍ പ്രതികരണത്തിന് ഷെയ്ക്ക് മുഹമ്മദ് ഇന്നലെ നന്ദി പറയുകയും ചെയ്തിരുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഷാര്‍ജ ഇന്ത്യന്‍ സ്കൂളിനെതിരെ നടപടി

July 1st, 2009

indian-school-sharjahഅനുമതിയില്ലാതെ ഈവനിംഗ് ഷിഫ്റ്റ് നടത്തിയതിനാലും പരിധിയില്‍ അധികം കുട്ടികളെ പ്രവേശിപ്പിച്ചതിനാലും ഷാര്‍ജ ഇന്ത്യന്‍ സ്കൂളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഷാര്‍ജ എജ്യുക്കേഷന്‍ സോണിനോട് ആവശ്യപ്പെട്ടു. സ്കൂളിനെതിരെ കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
 
8500 ലധികം കുട്ടികള്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും മലയാളി വിദ്യാര്‍ത്ഥികളാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും സ്കൂള്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ഈ രീതി തുടരാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ അതേ സമയം തങ്ങള്‍ക്ക് പറ്റിയ പിഴവുകള്‍ തിരുത്തുമെന്നും സ്കൂളിന്‍റെ പ്രവര്‍ത്തനം സാധാരണ രീതിയില്‍ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

മികച്ച വിജയം

June 6th, 2009

farzeen-mohamedഎസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ 92.04 ശതമാനം മാര്‍ക്ക്‌ നേടി മികച്ച വിജയം കരസ്ഥമാക്കിയ അബുദാബി ഔര്‍ ഓണ്‍ ഇംഗ്ലീഷ്‌ സ്കൂള്‍ വിദ്യാര്‍ത്ഥി ഫര്‍സീന്‍ മുഹമ്മദ്‌. സ്കൂളില്‍ മൂന്നാം റാങ്കും ഉണ്ട്‌ ഈ മിടുക്കന്‌. മാതാപിതാക്കള്‍ പ്രോഫസര്‍ ഷാജു ജമാലുദ്ധിനും ഡോ. ആയിഷയും അബുദാബിയില്‍ ജോലിചെയ്യുന്നു.
 
ബഷീര്‍ വെള്ളറക്കാട്
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 3 of 612345...Last »

« Previous Page« Previous « ഒബാമയുടെ ഈജിപ്ത് പ്രഭാഷണത്തെ അറബ് ലീഗ് സ്വാഗതം ചെയ്തു
Next »Next Page » വില്ലകള്‍ : പരിശോധന തുടരുമെന്ന് ഷാര്‍ജ നഗരസഭ »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine