ജിദ്ദ : ജിദ്ദയില്‍ മലയാളികള്‍ നടത്തുന്ന ഇരുപതോളം സ്കൂളുകളില്‍ പലതിനും സി.ബി.എസ്.ഇ. നിര്‍ദ്ദേശിക്കുന്ന യോഗ്യത ഇല്ലെന്ന പരാതി ശക്തമാവുന്നു. അടുത്ത മാസം ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ പഠന നിലവാരമുള്ള സ്കൂളുകള്‍ അന്വേഷിക്കുകയാണ് രക്ഷിതാക്കള്‍.
ജിദ്ദ : ജിദ്ദയില്‍ മലയാളികള്‍ നടത്തുന്ന ഇരുപതോളം സ്കൂളുകളില്‍ പലതിനും സി.ബി.എസ്.ഇ. നിര്‍ദ്ദേശിക്കുന്ന യോഗ്യത ഇല്ലെന്ന പരാതി ശക്തമാവുന്നു. അടുത്ത മാസം ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ പഠന നിലവാരമുള്ള സ്കൂളുകള്‍ അന്വേഷിക്കുകയാണ് രക്ഷിതാക്കള്‍.
-
വായിക്കുക: saudi, വിദ്യാഭ്യാസം
ദുബായ് : സ്ക്കൂള്‍ ഫീസ് വര്‍ദ്ധനവിന് എതിരെ ദുബായില്‍ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. മലയാളി മാനേജ്മെന്‍റിന്‍റെ കീഴിലുള്ള സ്ക്കൂള്‍ അധികൃതര്‍ക്ക് എതിരെയാണ് ദുബായില്‍ രക്ഷിതാക്കള്‍ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. ഇരുന്നൂറോളം രക്ഷിതാക്കള്‍ സ്കൂളിനു മുന്നില്‍ തടിച്ചു കൂടി പ്രതിഷേധം രേഖപ്പെടുത്തി. തൊണ്ണൂറ് ശതമാനം ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തിയത് തങ്ങള്‍ക്ക് താങ്ങാന്‍ ആവുന്നതിലും ഏറെയാണ്. സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ജുമൈറയില്‍ നിന്നും നാദ് അല്‍ ഷെബയിലെ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഭാഗം ആയാണ് ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഉള്ളതിന്റെ നാലിരട്ടിയോളം സ്ഥല സൌകര്യം ഉള്ളതാണ് പുതിയ സ്ക്കൂള്‍. എന്നാല്‍ സാമ്പത്തിക മാന്ദ്യം മൂലം ഭാവി തന്നെ ആശങ്കയില്‍ ആയിരിക്കുന്ന പ്രവാസി സമൂഹത്തിനു മേല്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന ഇത്തരം നടപടികള്‍ മനുഷ്യത്വ രഹിതമാണ് എന്നാണ് രക്ഷിതാക്കളുടെ പരാതി.
-
വായിക്കുക: life, ദുബായ്, വിദ്യാഭ്യാസം
കേരള സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിന് ഗള്‍ഫ് സെന്‍ററുകള്‍ വഴി ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷ വൈകുന്നതായി പരാതി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ വര്‍ഷം മൂന്നായിട്ടും നടത്തിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വൈസ് ചാന്‍സലര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, നോര്‍ക്ക, പരീക്ഷാ കണ്‍ട്രോളര്‍ തുടങ്ങിയവര്‍ക്ക് വിദ്യാര്‍ത്ഥികളും സംഘടനകളും പല തവണ പരാതികള്‍ അയച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തങ്ങളുടെ ഭാവി അവതാളത്തിലാകുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.
-
വായിക്കുക: ഗള്‍ഫ്, വിദ്യാഭ്യാസം