ദോഹ: ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഖത്തര്‍ യൂണിവേഴ്സിറ്റി ബിഎഡ് പ്രോഗ്രാം ആരംഭിക്കുന്നു. 1999ല്‍ നിര്‍ത്തലാക്കിയ ബാച്ചലേഴ്സ് പ്രോഗ്രാം ഇന്‍ എജ്യൂക്കേഷന്‍ അടുത്ത അധ്യയന വര്‍ഷം പുനരാരംഭിക്കും. നിലവില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍, ആര്‍ട് എജ്യൂക്കേഷന്‍ എന്നിവയില്‍ ബാച്ചലേഴ്സ് കോഴ്സ് യൂണിവേഴ്സിറ്റിക്കുണ്ട്.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍


ദോഹ: ഖത്തര്‍ വെര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഡിസൈനിംഗ് മത്സരത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. എം. ഇ. എസ്. ഇന്ത്യന്‍ സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ത്ഥിനി ഹെന നജീബിനാണ് വി. സി. ക്യു. ഡിസൈനിംഗ് മത്സരത്തില്‍ സമ്മാനം ലഭിച്ചത്. ഖത്തറിലെ സ്വദേശി സ്കൂളുകളിലേയും വിദേശി സ്കൂളുകളിലേയും 250ല്‍ പരം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. തൃശൂര്‍ നാട്ടിക ചിറക്കുഴി കുടുംബാംഗവും ഫ്രണ്ട്സ് ഓഫ് തൃശൂര്‍ കേന്ദ്ര നിര്‍വ്വാഹക സമിതി അംഗവുമായ സി എ നജീബിന്റേയും നസീം ബാനുവിന്റേയും മകളാണ് ഹെന നജീബ്.





