ദോഹ: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനു മലയാളി സമൂഹത്തെയും ബോധവത്ക രിക്കുന്നതിനായി മലയാളികളുടെ കലാ വേദിയിലും ഖത്തറിലെ ഗതാഗത വകുപ്പ് ഉദ്യോഗ സ്ഥരെത്തി. രാജ്യത്തെ പ്രവാസി സമൂഹത്തെയും ഖത്തറിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടാണീ പുതിയ നീക്കം.
പുതിയ ഗതാഗത നിയയമത്തിന്റെ വെളിച്ചത്തില്‍ മലയാളി ഡ്രൈവര്‍മാരെയും മലയാളികളെയും ബോധവത്ക രിക്കുന്നതിനു വേണ്ടിയാണ് ഈ ബോധവത്കരണ പരിപാടി ഗള്‍ഫ് സിനിമയിലെ കലാ വേദിയിലും സംഘടിപ്പിച്ചത്. ‘സുല്‍ത്താന്മാരുടെ പോരാട്ടം’ എന്ന കലാ വേദിയില്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഗതാഗത വകുപ്പിലെ ഫസ്റ്റ് വാറന്റ് ഓഫീസറായ ഫഹദ് മുബാറക് അല്‍ അബ്ദുല്ലയാണ് ക്ലാസ്സിനു തുടക്കമിട്ടത്. ആഭ്യന്തര വകുപ്പിലെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ മലയാളിയായ ഫൈസല്‍ ഹുദവി മലയാളത്തില്‍ ബോധവത്കരണ ക്ലാസ്സെടുത്തു.
രാജ്യത്തിലെ ഏറ്റവും വലിയ ജന വിഭാഗമായ വിദേശികളുമായി ഇടപഴകാന്‍ സമൂഹ നേതാക്കളിലൂടെ ബന്ധമു ണ്ടാക്കാനുള്ള പരിപാടികള്‍ക്ക് സമീപ കാലത്താണ് ആഭ്യന്തര വകുപ്പു തുടക്കമിട്ടത്. തങ്ങള്‍ വസിക്കുന്ന രാജ്യത്തിലെ നിയമം പാലിക്കാന്‍ വിദേശ തൊഴിലാളി കള്‍ക്കുള്ള ബാധ്യതയാണ് വിദേശികളായ സാമൂഹിക നേതാക്കളിലൂടെ ആഭ്യന്തര വകുപ്പ് സാധാരണക്കാരില്‍ എത്തിക്കുന്നത്.
– മുഹമദ് യാസീന്‍ ഒരുമനയൂര്‍, ദോഹ
-