അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം

December 29th, 2009

suveeranഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവം 2009 ന്റെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച നാടകമായി തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച യെര്‍മ യും, ഈ നാടകം സംവിധാനം ചെയ്ത സുവീരന്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച രണ്ടാമത്തെ നാടകം : അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച, സതീഷ്‌ കെ. സതീഷ്‌ രചനയും സംവിധാനവും നിര്‍വഹിച്ച ‘അവള്‍’.
 
മികച്ച നടി : അവള്‍ എന്ന നാടകത്തില്‍ മേരി, ആന്‍ മേരി, മേരി ജെയിന്‍, അപര്‍ണ്ണ എന്നീ നാലു വേഷങ്ങളില്‍ തിളങ്ങിയ അനന്ത ലക്ഷ്മി.
 
മികച്ച നടന്‍ : അബുദാബി ശക്തി തിയ്യറ്റെഴ്സിന്റെ പുലി ജന്മം എന്ന നാടകത്തിലെ കാരി ഗുരിക്കളെ മികവുറ്റതാക്കിയ പ്രകാശ്.
 
മികച്ച രണ്ടാമത്തെ നടനായി കല അബുദാബി യുടെ കൃഷ്ണനാട്ടം എന്ന നാടകത്തിലെ പ്രകടനത്തി ലൂടെ പവിത്രന്‍ കാവുങ്കല്‍ തെരഞ്ഞെടു ക്കപ്പെട്ടപ്പോള്‍, മികച്ച രണ്ടാമത്തെ നടിയായി സ്മിത ബാബു (കൃഷ്ണനാട്ടം) തെരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച ബാല താരമായി ഐശ്വര്യ ഗൌരീ നാരായണന്‍ അവളിലെ കുഞ്ഞാടിനെ ആകര്‍ഷകമായി അവതരിപ്പിച്ച തിലൂടെ തെരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച ഭാവി വാഗ്ദാനമായി കണ്ടെത്തിയത് ഷദാ ഗഫൂര്‍ (അവളിലെ റോസ് മേരിയെ ഹൃദയത്തില്‍ തട്ടും വിധം അവതരിപ്പി ച്ചതിനാണ് ഈ അവാര്‍ഡ്)
 
ജൂറിയുടെ സ്പെഷ്യല്‍ അവാര്‍ഡ്, ശക്തിയുടെ പുലി ജന്മം സംവിധാനം ചെയ്ത സ്റ്റാന്‍ലി സ്വന്തമാക്കി.
 
മറ്റ് അവാര്‍ഡുകള്‍ :
 
സംഗീത നിയന്ത്രണം : ടി. കെ. ജലീല്‍ / മുഹമ്മദാലി (പുലി ജന്മം)
ചമയം : ധനരാജ് / രാജേഷ് (പുലി ജന്മം)
രംഗ സജ്ജീകരണം : ശശി വള്ളിക്കോത്ത് (യെര്‍മ)
ദീപ വിതാനം : മനോജ് പട്ടേന (യെര്‍മ)
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
നാടകങ്ങളുടെ ഫോട്ടോ: വികാസ് അടിയോടി

 
കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തിലെ ആകാംക്ഷാ ഭരിതരായ സദസ്സിനു മുമ്പാകെ, നാടക മല്‍സരത്തിന്റെ വിധി കര്‍ത്താവ് ശ്രീമതി സന്ധ്യാ രാജേന്ദ്രന്‍, ഓരോ നാടകങ്ങളിലെയും നടീ നടന്‍ മാരുടെ പ്രകടനങ്ങളെ ക്കുറിച്ചും അവതരണങ്ങളിലെ മികവുകളും പോരായ്മകളും വിശദമായി വിശദീകരിച്ചു.
 
മുഖ്യാതിഥി യായി എത്തിയ പ്രമുഖ നാടക പ്രവര്‍ത്തകനും ടെലി വിഷന്‍ – സിനിമാ അഭിനേതാവും ഹോള്‍ട്ടി കള്‍ച്ചറല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഇ. എ. രാജേന്ദ്രന്‍ തന്റെ നാടക അനുഭവങ്ങള്‍ സദസ്സുമായി പങ്കു വെച്ചു. പരിപാടിയുടെ മുഖ്യ പ്രായോജകരായ അഹല്യ എക്സ്ചേഞ്ച് ബ്യൂറൊ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, ഇ. പി. മജീദ് തിരുവത്ര, കെ. കെ. മൊയ്തീന്‍ കോയ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ഓരോ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുമ്പോഴും കരഘോഷം മുഴക്കി കാണികള്‍ അതംഗീകരി ക്കുകയായിരുന്നു.
 
അവതരിപ്പിക്കപ്പെട്ട ഏഴു നാടകങ്ങളുടെയും പിന്നണി പ്രവര്‍ത്തകര്‍ ക്കുള്ള ഷീല്‍ഡുകളും വിതരണം ചെയ്തു. കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജന.സിക്രട്ടറി ലായിനാ മുഹമ്മദ്, സാഹിത്യ വിഭാഗം സിക്രട്ടറി മാമ്മന്‍ കെ. രാജന്‍, കലാ വിഭാഗം സിക്രട്ടറിമാരായ റ്റി. എം. സലീം, സിയാദ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

1 അഭിപ്രായം »

കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍

December 25th, 2009

charithramഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവം 2009 ന് തിരശ്ശീല വീഴുന്നു. സമാപന ദിവസമായ ഇന്ന്, (ഡിസംബര്‍ 25 വെള്ളി) കഴിമ്പ്രം വിജയന്‍ രചിച്ച് സംസ്കാര ദുബായ് അവതരിപ്പിക്കുന്ന ‘ചരിത്രം അറിയാത്ത ചരിത്രം’ എന്ന നാടകം അരങ്ങിലെത്തുന്നു. സംവിധാനം സലിം ചേറ്റുവ.
 

drama-charitram

 
ഓരോ കാല ഘട്ടങ്ങളിലൂടെ അടക്കി ഭരിച്ചിരുന്ന ഭരണ സാരഥികളുടെ താല്‍‌പര്യത്തിന് അനുസരിച്ച് രൂപപ്പെടുത്തിയ ശില്‍‌പങ്ങളാണ് നമ്മള്‍ ആസ്വദിക്കുന്നത്, അല്ലെങ്കില്‍ അനുഭവിക്കുന്നത്. എഴുതാതെ പോയ പിഴവുകള്‍ അറിയാതെ വന്നതല്ല, സത്യം വളച്ച് ഒടിച്ചില്ലെങ്കില്‍ ചരിത്രത്തിന്റെ മുഖം തനിക്ക് അനുകൂലമാവില്ലെന്ന ഭയം കൊണ്ട് ഒരുക്കി വെച്ച കല്‍‌പനകള്‍ ആണ് നമ്മള്‍ പഠിക്കേണ്ടി വന്നത്. നാടിനെ സ്നേഹിച്ചവര്‍ രാജ്യ ദ്രോഹികളായി മുദ്രയടിക്കപ്പെട്ടു. ചരിത്രത്തില്‍ മറപ്പുര കെട്ടി ഒളിച്ചു വെച്ചിരുന്ന സത്യങ്ങ ളിലേക്ക്‌ ഒരെത്തി നോട്ടമാണ് ‘ചരിത്രം അറിയാത്ത ചരിത്രം’
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’

December 22nd, 2009

satheesh-k-satheesh-avalസതീഷ്‌ കെ. സതീഷ്‌ രചനയും സംവിധാനവും നിര്‍വഹിച്ച ‘അവള്‍ ‘ എന്ന നാടകം അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ ബുധനാഴ്ച രാത്രി 8:30ന് അബുദാബി നാടക സൌഹൃദം അവതരിപ്പിക്കും. ഭോഗാസക്തമായ ഈ സമൂഹം സ്ത്രീയെ എക്കാലവും പ്രദര്‍ശിപ്പിച്ചും, വിറ്റും കാശാക്കി കൊണ്ടേയിരിക്കും. ആനുഭവം കൊണ്ട് ചതഞ്ഞരയുന്ന സ്ത്രീ മനസ്സുകളുടെ പിടച്ചിലു കളിലേക്കുള്ള ഒരന്വേഷണമാണ് ‘അവള്‍’.
 

satheesh-k-satheesh-aval

 
സ്ത്രീയുടെ തീരാ ക്കണ്ണീരില്‍ നിന്ന്, ഒടുങ്ങാത്ത നിലവിളി കളില്‍ നിന്ന്, അതി സഹനങ്ങളില്‍ നിന്ന്, എങ്ങിനെ തിരിച്ചറി യണമെന്നും, എങ്ങിനെ ചെറുത്തു നില്‍ക്കണ മെന്നുമുള്ള ഒരന്വേഷണം. സ്ത്രീ യുടെ വിവിധ മുഖങ്ങള്‍ അനാവരണം ചെയ്യുന്നു ഈ നാടകത്തിലൂടെ.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

കല അബുദാബി യുടെ കൃഷ്ണനാട്ടം

December 21st, 2009

krishnanaattamഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ തിങ്കളാഴ്ച രാത്രി 8:30ന് കല അബുദാബി യുടെ കൃഷ്ണനാട്ടം എന്ന നാടകം അരങ്ങേറും. രചന സി. എസ്. മുരളീ ബാബു. സംവിധാനം വിനോദ് പട്ടുവം. മലയാളിക്ക് അന്യമായി ക്കൊണ്ടിരിക്കുന്ന സംസ്കൃതിയെ, പൈതൃകത്തെ കാത്തിരിക്കുന്ന മനുഷ്യാത്മാക്കളുടെ നോവും നൊമ്പരവും വിഹ്വലതകളും കൃഷ്ണനാട്ടം എന്ന നാടകത്തില്‍ നമുക്ക് കാണാം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടകോത്സവ ത്തില്‍ ഇന്ന് ‘പുലിജന്മം’

December 19th, 2009

pulijanmamഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ ഇന്ന് (ശനി) രാത്രി 8:30ന് അബുദാബി ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിക്കുന്ന ‘പുലിജന്മം’ അരങ്ങേറും. സര്‍ഗ്ഗ പരമായ എല്ലാ ഇടപെടലുകളും, വര്‍ഗ്ഗ സമരങ്ങളുടെ നാനാര്‍ത്ഥങ്ങളാണ് എന്നും, സമൂഹത്തോടുള്ള സമീപനം, ചരിത്ര യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ ഭാവിയിലേയ്ക്കുള്ള ദിശാ സൂചികയാവണം എന്നും ഉല്‍ബോധിപ്പിച്ചു കൊണ്ടാണ് പുലി ജന്മവുമായി ‘ശക്തി’ വരുന്നത്.
 

pulijanmam-drama-festival

 
നര ജന്മത്തിലൊരു പുലി ജന്മത്തിന്റെ കഥ. ഒരു വടക്കന്‍ ഐതിഹ്യത്തിന്റെ നടന രൂപം. എത്രയോ തലമുറകള്‍ കൊട്ടിയാടിയ ‘പുലി മറഞ്ഞ തൊണ്ടച്ഛന്‍’ പുതിയ കാലത്തിന്റെ വിഹ്വലതകളെ നെഞ്ചിലേറ്റി ‘കാരി ഗുരിക്കള്‍’ കാലത്തിന്റെ കനലുമായി വീണ്ടും വരുന്നു എന്‍. പ്രഭാകരന്‍ രചിച്ച ഈ പ്രശസ്ത നാടകം സംവിധാനം ചെയ്തിരിക്കുന്നത് സ്റ്റാന്‍ലി യാണ്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 41234

« Previous « ചേംബര്‍ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് അഭിമാനമായി പത്മശ്രീ യൂസഫലി
Next Page » കല അബുദാബി യുടെ കൃഷ്ണനാട്ടം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine