അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ ഇന്ന് (ശനി) രാത്രി 8:30ന് അബുദാബി ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിക്കുന്ന ‘പുലിജന്മം’ അരങ്ങേറും. സര്‍ഗ്ഗ പരമായ എല്ലാ ഇടപെടലുകളും, വര്‍ഗ്ഗ സമരങ്ങളുടെ നാനാര്‍ത്ഥങ്ങളാണ് എന്നും, സമൂഹത്തോടുള്ള സമീപനം, ചരിത്ര യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ ഭാവിയിലേയ്ക്കുള്ള ദിശാ സൂചികയാവണം എന്നും ഉല്‍ബോധിപ്പിച്ചു കൊണ്ടാണ് പുലി ജന്മവുമായി ‘ശക്തി’ വരുന്നത്.

നര ജന്മത്തിലൊരു പുലി ജന്മത്തിന്റെ കഥ. ഒരു വടക്കന്‍ ഐതിഹ്യത്തിന്റെ നടന രൂപം. എത്രയോ തലമുറകള്‍ കൊട്ടിയാടിയ ‘പുലി മറഞ്ഞ തൊണ്ടച്ഛന്‍’ പുതിയ കാലത്തിന്റെ വിഹ്വലതകളെ നെഞ്ചിലേറ്റി ‘കാരി ഗുരിക്കള്‍’ കാലത്തിന്റെ കനലുമായി വീണ്ടും വരുന്നു എന്‍. പ്രഭാകരന്‍ രചിച്ച ഈ പ്രശസ്ത നാടകം സംവിധാനം ചെയ്തിരിക്കുന്നത് സ്റ്റാന്‍ലി യാണ്.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-
Drama should be Communicate witha Audiance…that means PULI JANMAM flop ! actor as KARI GURIKKAL super perfomance !(K.Kumar Abu Dhabi)