അനുമതിയില്ലാതെ ഈവനിംഗ് ഷിഫ്റ്റ് നടത്തിയതിനാലും പരിധിയില്‍ അധികം കുട്ടികളെ പ്രവേശിപ്പിച്ചതിനാലും ഷാര്‍ജ ഇന്ത്യന്‍ സ്കൂളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഷാര്‍ജ എജ്യുക്കേഷന്‍ സോണിനോട് ആവശ്യപ്പെട്ടു. സ്കൂളിനെതിരെ കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
8500 ലധികം കുട്ടികള്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും മലയാളി വിദ്യാര്‍ത്ഥികളാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും സ്കൂള്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ഈ രീതി തുടരാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ അതേ സമയം തങ്ങള്‍ക്ക് പറ്റിയ പിഴവുകള്‍ തിരുത്തുമെന്നും സ്കൂളിന്‍റെ പ്രവര്‍ത്തനം സാധാരണ രീതിയില്‍ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിദ്യാഭ്യാസം