തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ക്രൈസ്തവ മാനേജ് മെന്‍റ് സ്ഥാപനങ്ങള്‍ക്ക് എതിരേയുള്ള നിലപാട് കേരള ഗവണ്‍മെന്‍റ് കൂടുതല്‍ ശക്തമാക്കിയതായി ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാര്‍ ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ ആരോപിച്ചു. ഇതില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ നിലപാട് നിയമസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മില്‍ തിരുത്തലുണ്ടാകുമെന്ന് വിശ്വസിച്ചു. എന്നാല്‍ തിരുത്തലുണ്ടായില്ല എന്ന് മാത്രമല്ല. കൂടുതല്‍ പ്രതികൂലമായ നിലപാടുകളാണ് അവര്‍ സ്വീകരിക്കുന്നതെന്ന് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. ദുബായില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ നിലപാട് നിയമസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ക്രൈസ്തവ മാനേജ് മെന്‍റ് സ്ഥാപനങ്ങള്‍ക്ക് എതിരേയുള്ള നിലപാട് കേരള ഗവണ്‍മെന്‍റ് കൂടുതല്‍ ശക്തമാക്കിയതായി ബിഷപ്പ് പൗവ്വത്തില്‍ ആരോപിച്ചു. കേരള ഗവണ്‍മെന്‍റിന് പ്രത്യയ ശാസ്ത്രപരമായി സാശ്രയ സ്ഥാപനങ്ങളോട് താല്‍പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യാനികള്‍ക്കായി ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നത് രാഷ്ട്രീയ ചിന്തയുടെ ഫലമായി ഉയര്‍ന്ന് വരേണ്ട ഒന്നാണെന്ന് ബിഷപ്പ് വ്യക്തമാക്കി. എന്നാല്‍ ഇത് നല്ല നീക്കമായിരിക്കില്ല എന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് സി.പി.എം സ്വയം തിരുത്തലിന് തയ്യാറാവുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്നും ബിഷപ്പ് പവ്വത്തില്‍ പറഞ്ഞു.
-