ദുബായ് : പ്രവാസ ലോകത്ത് സര്‍ഗാത്മക വൈഭവങ്ങള്‍ക്ക് അരങ്ങുകള്‍ സൃഷ്ടിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണ്‍ സാഹിത്യോത്സവ് ജൂലായ് 31ന് ഖിസൈസ് ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ചു നടക്കും. സോണിനു കീഴിലുള്ള പതിനാലു യൂനിറ്റുകളില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ മല്‍സരാര്‍ത്ഥികളാണു പങ്കെടുക്കുക.
അഞ്ച് വേദികളിലായി മുന്നൂറില്‍ പരം കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഉബൈദുള്ള സഖാഫി വയനാട് (ചെയര്‍മാന്‍) സൈതലവി ഊരകം, അഷ്‌റഫ് കാങ്കോല്‍ (വൈസ് ചെയര്‍മാന്‍) മുഹമ്മദലി കോഴിക്കോട് (ജനറല്‍ കണ്‍വീനര്‍) സലീം ആര്‍. ഇ. സി., നൗശാദ് കൈപമംഗലം (ജോ. കണ്‍) റഫീഖ് ധര്‍മ്മടം (ഖജാന്‍ജി) ഹുസൈന്‍ കൊല്ലം (ഫുഡ് & അക്കമഡേഷന്‍) അഷ് റഫ് മാട്ടൂല്‍ (വളണ്ടിയര്‍) ജാഫര്‍ സ്വാദിഖ് (ലൈറ്റ് & സൗണ്ട്) അബ്ദുല്‍ ജബ്ബാര്‍ തലശ്ശേരി (സ്റ്റേജ്) ഹംസ സഖാഫി സീഫോര്‍ത്ത് (പബ്ലിസിറ്റി) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് സഅദി കൊച്ചി അധ്യക്ഷത വഹിച്ചു. യഅ്ഖൂബ് പെയിലിപ്പുറം, ശമീം തിരൂര്‍, നാസര്‍ തൂണേരി, ശിഹാബ് തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന