കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ കുടുംബത്തെ യു. എ. ഇ. യിലേക്ക് കൊണ്ടു വരുന്നത് നിര്‍ബന്ധമായും വിലക്കുമെന്ന് അബുദാബി താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. 57 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കും. അബുദാബി താമസ കുടിയേറ്റ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ നാസര്‍ അല്‍ മിന്‍ഹലിയാണ് ഇത് വ്യക്തമാക്കിയത്. 2000 ദിര്‍ഹത്തില്‍ കുറഞ്ഞ മാസ ശമ്പളം ലഭിക്കുന്ന 57 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കും.
പാചകക്കാര്‍, ഗ്രോസറി സെയില്‍സ്മാന്‍, പ്ലംബര്‍, വെല്‍ഡര്‍, മെക്കാനിക്ക്, ബാര്‍ബര്‍, ലോണ്‍ട്രി തൊഴിലാളികള്‍, റസ്റ്റോറന്‍റ് ജീവനക്കാര്‍, ഇലക്ട്രീഷ്യന്‍, സെക്യൂരിറ്റി തൊഴിലാളികള്‍, ഓഫീസ് ബോയ്, ലേബര്‍, പെയിന്‍റര്‍ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തില്‍ പെടും.
യു. എ. ഇ. നിയമ പ്രകാരം 4000 ദിര്‍ഹം മാസ ശമ്പളം ഉള്ളവര്‍ക്ക് മാത്രമാണ് ഫാമിലി വിസ അനുവദിക്കുന്നത്.
കുടുംബത്തെ കൊണ്ടു വന്ന് ഇവിടെ താമസിപ്പിക്കാനും, മറ്റ് ചെലവുകള്‍ക്കും കുറഞ്ഞ വരുമാനക്കാരുടെ ശമ്പളം മതിയാവില്ല എന്നത് കൊണ്ടാണ് അധികൃതര്‍ കര്‍ശന തീരുമാനം എടുത്തിരിക്കുന്നത്. അല്ലാത്ത പക്ഷം വിസ നിയമ ലംഘകരുടെ എണ്ണം വര്‍ധിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
വിസ നിയമ ലംഘനം പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് അബുദാബി താമസ കുടിയേറ്റ വകുപ്പ് വിലക്ക് നിര്‍ബന്ധമായും നടപ്പിലാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ് 2007 നവംബറില്‍ അവസാനിച്ചത് മുതല്‍ ഇതു വരെ 25,513 വിസ നിയമ ലംഘകര്‍ പിടിക്ക പ്പെട്ടിട്ടു ണ്ടെന്ന് നാസര്‍ അല്‍ മിന്‍ഹലി വ്യക്തമാക്കി.


മര്‍ കസു സ്സഖാഫത്തി സ്സുന്നിയ മഹാ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്. വൈ. എസ് & മര്‍ കസ് കമ്മിറ്റി സംയുക്തമായി ന്യൂ മുസ്വഫയിലെ ലൈഫ് ലൈന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത് ക്യാമ്പ് നടത്തി. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറിലധികം പേര്‍ ക്യാമ്പ് പ്രയോജന പ്പെടുത്തുകയും ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ മാനേജര്‍ അഡ്വ. എസ്. കെ. അബ് ദുല്ല, മുഹമ്മദ് മുസ്തഫ (മാര്‍ക്കറ്റിംഗ് ) തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മെഡിക്കല്‍ ഡയരക്റ്റര്‍ ഡോ. രാജീവ്, ഡോ. മുഹമ്മദ് റാസ ഫൈസല്‍, ഡോ. റിസ് വാന്‍, ഡോ. ഫരീദ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.
അബുദാബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതു വത്സര ആഘോഷവും ഇടവക സംഗമവും നടന്നു. യാക്കോബായ സുറിയാനി സഭയുടെ കുരിയാക്കോസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഫാദര്‍ എല്‍ദോ കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ ഇടവക വികാരി റവ. ഫാദര്‍ തോമസ്സ് കുര്യന്‍, ക്നാനായ വികാരി റവ. ഫാദര്‍ ജോണ്‍ തോമസ്, സി. എസ്. ഐ. പള്ളി വികാരി റവ. ഫാദര്‍ ജോണ്‍ ഐസ്സക്, സിക്രട്ടറി കെ. പി. സൈജി, ട്രസ്റ്റി എബ്രഹാം ജോണ്‍, ഫാമിലി യൂണിറ്റ് കോര്‍ഡിനേറ്റര്‍ എ. എം. എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു. എട്ടു ഫാമിലി യൂണിറ്റുകളുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച ഇടവക സംഗമത്തിലെ മത്സരങ്ങളില്‍ എബനേസര്‍, മൌണ്ട് താബോര്‍, ഗത് സെമനാ, ശാലേം, സീനായി എന്നീ ഫാമിലി യൂണിറ്റുകള്‍ ട്രോഫികള്‍ കരസ്ഥമാക്കി.
യു. എ. ഇ. സുപ്രീം കൌണ്‍സില്‍ മെമ്പറും ഉം അല്‍ ഖ്വയിന്‍ ഭരണാധി കാരിയുമായ ഷെയ്ഖ് റാഷിദ് ബിന്‍ അഹമ്മദ് അല്‍ മുഅല്ല അന്തരിച്ചു. ഇന്നു രാവിലെ ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം. യു. എ. ഇ. പ്രസിഡന്റ് ഷൈഖ് ഖലീഫ ബിന്‍ സായദ് അല്‍ നഹ്യാന്‍ മരണത്തില്‍ അനുശോചിച്ചു. രാജ്യത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസം മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും അടച്ചിടും. 1981ല്‍ ഭരണത്തിലേറിയ അദ്ദേഹം ഉം അല്‍ ഖ്വയിന്‍ ന്റെ സമഗ്രമായ വികസനത്തിന് നേതൃത്വം നല്‍കി. വിദേശത്ത് നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം ഭരണാധികാരി ആവുന്നതിനു മുന്‍പു തന്നെ തന്റെ പിതാവിനോട് കൂടെ ചേര്‍ന്ന് ഭരണ കാര്യങ്ങളില്‍ നേതൃത്വം നല്‍കിയിരുന്നു.
വെഞ്ഞാറമൂട് പ്രവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മ വെണ്മ യുടെ ഒന്നാം വാര്‍ഷികം 2009 ഫെബ്രുവരിയില്‍ നടക്കും. വാര്‍ഷിക ആഘോഷങ്ങളില്‍ പ്രശസ്ത നടന്‍ സുരാജ് വെഞ്ഞാറമൂട് പ്രകാശനംചെയ്യുന്ന വെണ്മ യു. എ. ഇ. യുടെ സുവനീറിലേക്ക് സര്‍ഗ്ഗാത്മക സ്യഷ്ടികള്‍ ക്ഷണിക്കുന്നു. ചെറു കഥ, കവിത, ലേഖനം, ചിത്ര രചന, എന്നിവ അയക്കാന്‍ താല്പര്യം ഉള്ളവര്‍ വിളിക്കുക; 050 39 51 755 (റിയാസ്, വെണ്മ എഡിറ്റര്‍)





