ദുബായ്: പ്രശസ്ത സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന്റെ കര്‍ണ്ണാടക സംഗീത കച്ചേരി ജനുവരി 17 ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടക്കും. കോണ്ടാഷ് ഗ്രൂപ്പ്, കലാഭവന്‍ ദുബായ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 17ന് വൈകീട്ട് 7 മുതല്‍ 9 മണി വരെ നീളുന്ന പരിപാടിയില്‍ പ്രമുഖ ഉപകരണ സംഗീത വിദഗ്ദധര്‍ പക്കമേളം ഒരുക്കും. അജിത് കുമാര്‍(വയലിന്‍), ശ്രീധരന്‍ കാമത്ത് (ഘഞ്ജിറ), ബാല കൃഷ്ണന്‍ കാമത്ത് (മൃദംഗം), ഗോവിന്ദ പ്രസാദ് (മുഖര്‍ശംഖ്) എന്നിവര്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മുന്‍കൂട്ടി ക്ഷണിക്ക പ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പാസ് വിവരങ്ങള്‍ക്ക് കലാഭവന്‍ ഓഫീസുമായി ബന്ധപ്പെടുക (ഫോണ്‍ : 04 3350189)


അക്ഷര കൂട്ടം എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മികച്ച സേവനത്തിന് പ്രഖ്യാപിച്ച പ്രഥമ അക്ഷര മുദ്ര അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആയ കെ. എ. ജബ്ബാരിക്ക് എയിം ചെയര്‍മാനും ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ ചെയര്‍മാനും ആയ ഡോ. പി. എ. ഇബ്രാഹിം ഹാജി സമര്‍പ്പിച്ചു. പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭന്‍, അരങ്ങ് അവാര്‍ഡ് ജേതാവ് പി. കെ. പാറക്കടവ്, പാം പബ്ലിക്കേഷന്‍ ചെയര്‍മാന്‍ ജോസ് ആന്റണി കുരീപ്പുഴ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്ള മല്ലച്ചേരി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
ഫലസ്തീനില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിഷ്കരുണം രാസായുധം വരെ ഉപയോഗിച്ച് സ്തീകളെയും കുട്ടികളെയും കൊന്നൊടുക്കി ഇസ്രാ ഈല്‍ നടത്തുന്ന നരനായാട്ടില്‍ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്വഫ എസ്. വൈ. എസ്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനാ സംഗമം നടത്തുന്നു. 15 ജനുവരി വ്യാഴം ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള കാരവന്‍ ജുമാ മസ് ജി ദില്‍ നടക്കുന്ന സംഗമത്തില്‍ സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 / 050-3223545 എന്ന നമ്പറില്‍ ബന്ധപ്പെടുക.
വയനാട് മുസ്ലിം ഓര്‍ഫനേജ് സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിന്‍റെ മുന്നോടിയായി യു. എ. ഇ. നാഷ്ണല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തുന്ന സമൂഹ വിവാഹ കാമ്പയിന്‍, അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ജനുവരി 16 വെള്ളിയാഴ്ച രണ്ടു മണിക്ക് ആരംഭിക്കും. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി, ജാതിമത ഭേദമന്യേ 346 യുവതികള്‍ക്ക് മംഗല്യ സൌഭാഗ്യം നേടിക്കൊടുത്ത, വയനാട് മുസ്ലിം ഓര്‍ഫനേജ് സംഘടിപ്പിക്കുന്ന അഞ്ചാമത് സമൂഹ വിവാഹത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി വിവിധ എമിറേറ്റുകളില്‍ കാമ്പയിനുകള്‍ നടത്തും.
ഈ മാസം മുതല്‍ അബുദാബിയില്‍ പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തും. അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഒമര്‍ അല്‍ ഹാഷിമിയാണ് ഇക്കാര്യം അറിയിച്ചത്. പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്ക് ഇനി 500 ദിര്‍ഹം വരെ പിഴ ഏര്‍പ്പെടുത്തും. എന്നാല്‍ കൃത്യം എത്ര ദിര്‍ഹമാണ് എന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതേ ഉള്ളു എന്ന് ഒമര്‍ അല്‍ ഹാഷിമി പറഞ്ഞു.






