പന്നിയിറച്ചിയുടെ ഇറക്കുമതിയും വില്‍പ്പനയും യുഎഇ നിരോധിച്ചു. പന്നിപ്പനി മുന്‍കരുതല്‍ എന്ന രീതിയിലാണ് നടപടി. യുഎഇ പന്നിപ്പനി വിമുക്തമാണെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാലും മുന്‍കരുതല്‍ എന്ന രീതിയിലാണ് പുതിയ നടപടി. ജനറല്‍ സെക്രട്ടേറിയേറ്റ് ഓഫ് മുനിസിപ്പാ ലിറ്റീസാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി നേരത്തെ യുഎഇ യില്‍ നിരോധിച്ചിരുന്നു.
സൗദി അറേബ്യ പന്നിപ്പനി മുക്തമാണെന്ന് ആരോഗ്യ മന്ത്രി ഡോ.അബ്ദുല്ല റബി അറിയിച്ചു. സൗദി അറേബ്യയില്‍ എവിടേയും പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും രാജ്യം ഈ വൈറസ് രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.
ഒമാനില്‍ പന്നിപ്പനി നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനായി പ്രത്യേക കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.


കേരള സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിന് ഗള്‍ഫ് സെന്‍ററുകള്‍ വഴി ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷ വൈകുന്നതായി പരാതി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ വര്‍ഷം മൂന്നായിട്ടും നടത്തിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വൈസ് ചാന്‍സലര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, നോര്‍ക്ക, പരീക്ഷാ കണ്‍ട്രോളര്‍ തുടങ്ങിയവര്‍ക്ക് വിദ്യാര്‍ത്ഥികളും സംഘടനകളും പല തവണ പരാതികള്‍ അയച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തങ്ങളുടെ ഭാവി അവതാളത്തിലാകുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.
ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് എം. ജെ. എസ്. മീഡിയ അണിയി ച്ചൊരുക്കുന്ന “DSF 2009- Its 4 U” എന്ന റോഡ് ഷോ ജനുവരി 15 മുതല്‍ ‘കൈരളി – വി’ ചാനലില്‍, യു. എ. ഇ. സമയം രാത്രി 10 മണിക്ക് (ഇന്‍ഡ്യന്‍ സമയം 11:30) സംപ്രേക്ഷണം ചെയ്യും. ഷലീല്‍ കല്ലൂര്‍ സംവിധാനം ചെയ്തിരിക്കുന്ന റോഡ് ഷോ, ഫെസ്റ്റിവല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നു.







