ദുബായില്‍ പാര്‍ട്ട് ടൈം ജോലിക്കായുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ പ്രവാസികളെയും കൂടി ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അതേ സമയം, ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളു എന്ന് ദുബായ് സര്‍ക്കാരിന്‍റെ ഹ്യൂമന്‍ റിസോഴ്സ് ഡിപാര്‍ട്ട്മെന്‍റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് ദുബായില്‍ സ്വദേശികള്‍ക്ക് പാര്‍ട്ട്ടൈം ജോലികള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചത്. തീരുമാനം നടപ്പിലായി ഒരു വര്‍ഷത്തിന് ശേഷമേ പ്രവാസികള്‍ക്ക് ഇത് ചെയ്യാനാകുമോ എന്ന് തീരുമാനമെടുക്കാനാവൂ. സ്വദേശികള്‍ക്ക് പാര്‍ട്ട് ടൈം ജോലി എന്നത് പ്രാവര്‍ത്തകമാകാന്‍ ഇനി നാല് മാസം കൂടി കാക്കണം. പദ്ധതി അനുസരിച്ച് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വകുപ്പിന്‍റെ അനുമതി ഉണ്ടെങ്കില്‍ വീട്ടമ്മമാര്‍ക്കും പാര്‍ട്ട് ടൈമായി ജോലി ചെയ്യാം. നിലവില്‍ ഇത് സാധ്യമല്ലായിരുന്നു.
-