ജിദ്ദ : സ്വയംകൃത അനര്‍ത്ഥങ്ങളാല്‍ നേരിടുന്ന മഹാ വിപത്തുകള്‍ മാനവ സമൂഹത്തെ ഒരു പുനര്‍ വിചിന്ത നത്തിലൂടെ ഇസ്‍ലാമിക ചര്യയിലേക്ക് തിരിച്ചു പോകാന്‍ പ്രേരിപ്പിക്കുന്ന ദൈവീക പരീക്ഷണ ങ്ങളാണെന്ന് ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ഡയറക്ടര്‍ മുഹമ്മദ് ടി. എച്ച്. ദാരിമി ഉദ്ബോധിപ്പിച്ചു.
ജിദ്ദ ബഗ്ദാദിയ്യ ദാറുസ്സലാം ജെ. ഐ. സി. ഓഡിറ്റോറി യത്തില്‍ നടന്ന മത പഠന ക്ലാസില്‍ H1N1 ഭയാശങ്കകളെ കുറിച്ചുള്ള ഇസ്‍ലാമിക മാനം അവതരിപ്പിച്ചു സംസാരിക്കു കയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ തിന്മകള്‍ വ്യാപക മാവുകയും അതു പരസ്യമായി ആഘോഷി ക്കപ്പെടുകയും ചെയ്യുന്ന കാലത്ത് മഹാ മാരികള്‍ കൊണ്ടുള്ള ദുരന്ത പരീക്ഷണങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വരും എന്ന പ്രവാചക തിരുമേനിയുടെ താക്കീത് പ്രസക്തമാണ്. നിര്‍ണ്ണിതമായ ഇസ്‍ലാമിക വിധി വിലക്കുകള്‍, മനുഷ്യന്റെ മതപരവും ആരോഗ്യ പരവും കുടുംബ പരവും സാമ്പത്തികവും തുടങ്ങി വിവിധ മേഖലകളുടെയം സംരക്ഷണത്തിനു വേണ്ടിയുള്ളതാണ്. യഥാവിധി സൂക്ഷ്മതയോടെ ജീവിക്കുകയും ദൈവത്തില്‍ ഭരമേല്‍പ്പി ക്കുകയും ചെയ്യുക. വഴി വിട്ട ജീവിത ക്രമങ്ങള്‍ കാരണമാണ് പല പൂര്‍വ്വ സമൂഹങ്ങളും നശിപ്പി ക്കപ്പെട്ടത്. ഇന്നത്തെ ദുരന്തങ്ങള്‍ ഒട്ടു മിക്കതും പാശ്ചാത്യ സംസ്കാര ത്തിന്റെ സംഭാവന കളായി ചരിത്രം വിലയിരുത്തും.
ഏതൊരു സമൂഹവും സ്വയം നിലപാടില്‍ മാറ്റം വരുത്തുന്നതു വരെ, അല്ലാഹുവും അവന്റെ സമീപനത്തില്‍ മാറ്റം വരുത്തുകയില്ല എന്ന വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപനം ഉള്‍കൊള്ളുന്ന സത്യ വിശ്വാസികള്‍ വ്യക്തിപരവും സാമൂഹ്യ വുമായ സകല തിന്മകളില്‍ നിന്നും മുക്തമാകുകയും ജീവിത ത്തിന്റെ മുഴുവന്‍ മേഖലകളിലും പരിശുദ്ധി കാത്തു സൂക്ഷിക്കുകയും ചെയ്യാന്‍ തയ്യാറാകണം. ശാരീരിക ശുദ്ധി ആരാധനകളുടെ ഭാഗമായ മുസ്‍ലിം സമൂഹം, മുക്തിയുടെ ആത്യന്തിക ശുദ്ധി കാംക്ഷിച്ചു കൊണ്ട്, ഇസ്‍ലാം വിവക്ഷിക്കുന്ന മാതൃകാ സമൂഹമായി നില കൊള്ളണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
– ഉബൈദുല്ല റഹ്‌മാനി കൊമ്പംകല്ല്, ദുബായ്


ജിദ്ദ: ശാന്തിയുടെയും സമാധാന ത്തിന്റെയും സന്ദേശമായ ഇസ്ലാമിനെ ലോകത്തിന് മുമ്പില്‍ ഭീകര വല്‍കരിച്ച് പ്രദര്‍ശിപ്പി ക്കാനുള്ള രഹസ്യ അജണ്ടകളും ഗൂഢ നീക്കങ്ങളുമാണ് ശത്രുക്കള്‍ ആസൂത്രണം ചെയ്ത് കൊണ്ടിരി ക്കുന്നതെന്നും അവയെ ന്യായീ കരിക്കുന്ന പ്രവര്‍ത്ത നങ്ങളില്‍ നിന്ന് മുസ്ലിംകള്‍ അകന്ന് ഇസ്ലാമിക ദര്‍ശനങ്ങളുടെ പ്രതി രൂപങ്ങളായി പ്രവര്‍ത്തി ക്കേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യ മാണെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി. അഭിപ്രായപ്പെട്ടു. ജിദ്ദാ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പീസ് പബ്ളിക് സ്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ഈദ് സൌഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
റിയാദ് : റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ അല്‍ഹുദ സ്കൂളില്‍ എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സാഹിബിന്‍റെ റമളാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും നടത്തി. പരിപാടിയില്‍ എഴുന്നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.

SYS റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ദുആ മജിലിസും സംഘടിപ്പിച്ചു. ഋഷി തുല്യനായ പണ്ഡിത വരേണ്യനും ആത്മീയ നായകനുമായിരുന്ന മഹാനുഭാവന്റെ വിയോഗം മുസ്ലിം കൈരളിക്കേററ കനത്ത വിടവാണെന്ന് സമ്മേളന പ്രമേയം ചൂണ്ടിക്കാട്ടി. നിരാലംബരുടെ അത്താണിയും മാറാ രോഗികളുടെ അഭയവുമായി മാറി സകലരുടെയും പിന്തുണ നേടിയ തങ്ങള്‍ ജന മനസ്സുകളില്‍ കെടാ വിളക്കായി എന്നെന്നും പ്രോജ്ജ്വലിച്ചു നില്‍ക്കും. സാമുദായിക മൈത്രി കാത്തു സൂക്ഷിക്കുകയും അതൊരു ദൗത്യമായി ഏറ്റെടുക്കുകയും ചെയ്ത് സര്‍വ്വ മത സാഹോദര്യം പ്രായോഗിക തലത്തില്‍ കൊണ്ടു വന്ന അപൂര്‍വ വ്യക്തി കൂടിയായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങള്‍. മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരത്തിരിക്കുമ്പോഴും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ആദരവ് പിടിച്ചു പറ്റിയവര്‍ ചരിത്രത്തില്‍ വിരളമായിരിക്കും. ബഹു ഭൂരിപക്ഷം വരുന്ന മുസ്ലിം വിഭാഗത്തിന്‍റെ സത്യ സരണിയായ സമസ്തയുടെയും കീഴ്ഘടകങ്ങളുടെ യും വഴികാട്ടിയും ഉപദേശകനു മായിരുന്ന തങ്ങളുടെ വേര്‍പാട് സമസ്തക്കും തീരാ നഷ്ടമാണ്. സമസ്ത കേരള ജമിയ്യത്തുല്‍ ഉലമയെ അംഗീകരിക്കുന്ന നൂറു കണക്കിന് മഹല്ലുകളുടെ ഖാദിയും ആയിരത്തോളം മത സ്ഥാപന ങ്ങളുടെ അധ്യക്ഷനും ആയിരുന്നു തങ്ങള്‍. സമസ്തയുടെ സുപ്രധാനമായ തീരുമാനങ്ങളുടെ അവസാന വക്കും കോടപ്പനക്കല്‍ തറവാടായിരുന്നു. സമ്മേളനം തങ്ങളുടെ പരലോക മോക്ഷത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്തു.






