ബഹറൈന്‍ പ്രേരണയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്‌തകോത്സവം ഇന്ന് സമാപിക്കും . ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഇന്തോ – അറബ് സാംസ്കാരിക സംഗമം ഇന്ന് ആരംഭിക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സൌത്ത് പാര്‍ക്ക് റെസ്റ്റോറന്റിലെ പ്രിയദര്‍ശിനി ഹാളില്‍ നടന്നു വരുന്ന പുസ്തകോത്സവത്തില്‍ പ്രശസ്‌ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ പ്രൊഫ. സാറാ ജോസഫ്, നാടക രചയിതാവും സംവിധായകനുമായ ശ്രീ. മനോജ് കാന എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബഹ്‌റൈനിലെ പ്രമുഖ അറബ് കലാ സാഹിത്യ പ്രവര്‍ത്തകരായ ഹസ്സന്‍ ഹദാദ്, ഡോ. അബ്ദുള്ള അല്‍ മദനി, ശ്രീ. ജാഫര്‍ ഹസ്സന്‍ എന്നിവരും പരിപാടികളില്‍ പങ്കെടുത്തു.
മ്യൂസിക് ഫ്യൂഷന്‍, മാധവിക്കുട്ടി അനുസ്‌മരണം, സമകാലിക മലയാള കവിതയെ ക്കുറിച്ചുള്ള പഠനവും ചര്‍ച്ചയും എന്നിവയായിരുന്നു ഉല്‍ഘാടന ദിവസമായ ഡിസംബര്‍ 16 ബുധനാഴ്ചത്തെ പ്രധാന പരിപാടികള്‍. ഇന്ത്യന്‍ സ്‌ത്രീകളുടെ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി സാറാ ജോസഫ് നയിച്ച ചര്‍ച്ച രണ്ടാം ദിവസം നടന്നു.
മൂന്നാം ദിവസമായ ഇന്ന് (വെള്ളിയാഴ്ച) – അറബ് പരമ്പരാഗത സംഗീത ഉപകരണമായ ‘ഊദ് ‘ വാദനത്തോടെ ഇന്തോ അറബ് സാംസ്കാരിക സംഘമത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് കര്‍ണ്ണാടക സംഗീത പരിപാടിയും ഉണ്ടായിരിക്കും.
– ബെന്യാമിന്‍
-