ജനകീയ വല്‍കരിക്ക പ്പെട്ടതോടൊപ്പം തെറ്റിദ്ധരിക്ക പ്പെടുകയും കൂടി ചെയ്തിട്ടുള്ള മാപ്പിള പ്പാട്ടിന്‍റെ തനിമയും പാരമ്പര്യവും സാധാരണ ക്കാരായ ആസ്വാദകരിലേക്ക് എത്തിക്കുവാനായി യു. എ. ഇ. തലത്തില്‍ മാപ്പിള പ്പാട്ട് മത്സരവും സമ്മാനാര്‍ഹരെ ഉള്‍പ്പെടുത്തി ഗാന മേളയും സംഘടി പ്പിക്കുവാന്‍ കേരള മാപ്പിള കലാ അക്കാദമി അബുദാബി ചാപ്റ്ററിന്റെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി തീരുമാനിച്ചു. മെംബര്‍മാരുടെ രചനകള്‍ക്ക് പ്രാമുഖ്യം നല്‍കി മാഗസിന്‍ പ്രസിദ്ധീക രിക്കുമെന്നും, മാപ്പിള കലകളെ പ്രോത്സാഹി പ്പിക്കാന്‍ ഉതകുന്ന സജീവ പ്രവര്‍ത്തന ങ്ങളുമായി അക്കാദമി, അബുദാബിയിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്നു എന്നും പ്രസിഡന്റ് കോയമോന്‍ വെളിമുക്ക് അറിയിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പി. എച്ച്. അബ്ദുള്ള മാസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരം പുന:സംഘടിപ്പിച്ച പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു. ബീരാന്‍ ബാപ്പു, ഫൈസല്‍, മുഹമ്മദുണ്ണി കാളത്ത്(വൈസ് പ്രസിഡന്റ്) ബി. കെ. ജാഫര്‍, ഖമറുദ്ദീന്‍, ഷഫീഖ് ഷാലിമാര്‍ (ജോയിന്റ് സിക്രട്ടറി) എന്നിവരാണ് പുതിയ ഭരണ സമിതി അംഗങ്ങള്‍. ജനറല്‍ സിക്രട്ടറി വടുതല അബ്ദുല്‍ ഖാദര്‍ സ്വാഗതവും, ട്രഷറര്‍ ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. വിശദ വിവരങ്ങള്‍ക്ക് : mappilakala dot uae at gmail dot com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി





നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന “സംഗീത സന്ധ്യ” (Y’s Fest 2009) ജനുവരി 23 വെള്ളിയാഴ്ച വൈകീട്ട് 6:30ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഡിറ്റോറിയത്തില്‍ ഇന്ത്യന്‍ വെല്‍ഫെയര്‍ കമ്മ്യൂണിറ്റി കണ്‍വീനറും പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവും ആയ ശ്രീ കെ. കുമാര്‍ ഉല്‍ഘാടനം ചെയ്യും. പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണന്‍, രാധികാ തിലക് എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടിക്ക് പുറമെ ഹാസ്യ കലാ കാരന്മാര്‍ ആയ സാജന്‍ പള്ളുരുത്തി, രമേഷ് പിഷാരടി എന്നിവരുടെ കലാ പരിപാടികളും നടത്തപ്പെടും. പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്‍ പങ്കെടുക്കും. തിരുവനന്തപുരം മാര്‍ തോമാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് സെന്റര്‍, കൊച്ചിന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, തിരുവല്ലാ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, സാന്ത്വനം തിരുവനന്തപുരം എന്നിവരിലൂടെ ആണ് ദുബായ് വൈസ് മെന്‍ സഹായം നടപ്പാക്കുന്നത്.





