സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള പുരസ്ക്കാരം തെറ്റായി പ്രഖ്യാപിച്ച നടപടി അക്കാദമി തന്നെ തിരുത്തുകയും പുരസ്ക്കാരം തനിക്കു തന്നെ ലഭിക്കും എന്ന് അക്കാദമി സെക്രട്ടറി തന്നെ അറിയിക്കുകയും ചെയ്തു എന്ന് പ്രശസ്ത പ്രവാസി ഗായകന്‍ രാജീവ് കോടമ്പള്ളി അറിയിച്ചു. റാസ് അല്‍ ഖൈമയിലെ റേഡിയോ ഏഷ്യയില്‍ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കോടമ്പള്ളി.
നാടക സമിതിക്ക് സംഭവിച്ച ഒരു തെറ്റാണ് അവാര്‍ഡ് പ്രഖ്യാപനത്തിലെ ഈ അപാകതക്ക് വഴി ഒരുക്കിയത്. ഇത് ചൂണ്ടി കാണിച്ചു കൊണ്ട് e പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് പിന്നീട് മറ്റു പല വാര്‍ത്താ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സംഗീത നാടക സമിതി മത്സര വിധികള്‍ പുനഃപ്പരിശോധി ക്കുവാന്‍ തയ്യാറാവുകയും, പുരസ്ക്കാരത്തിന് അര്‍ഹമായ ഗാനം പാടിയത് രാജീവ് കോടമ്പള്ളി ആണെന്ന് തെളിയുകയും ചെയ്തു.
പുരസ്ക്കാരത്തിനായി നാടക ട്രൂപ്പ് സമര്‍പ്പിച്ച അപേക്ഷയില്‍ രാജീവ് കോടമ്പള്ളിയുടെ പേര്‍ ഇല്ലാതിരുന്നത് കൊണ്ടാണ് ഇത്തരം ഒരു പിശക് പറ്റിയത്. തെറ്റ് മനസ്സിലാക്കിയ കേരള സംഗീത നാടക അക്കാദമി നാടക ട്രുപ്പിനോട് തെറ്റ് തിരുത്താന്‍ ആവശ്യപ്പെടുകയും അവര്‍ ഈ കാര്യം ചൂണ്ടി കാണിച്ച് ഒരു അപേക്ഷ നല്‍കുകയും ചെയ്തു. അതിനു ശേഷമാണ് തെറ്റ് തിരുത്തി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
നാടക ട്രൂപ്പ് നല്‍കിയ അപേക്ഷയുടെ പകര്‍പ്പ്
പുരസ്ക്കാര ദാന ചടങ്ങ് സെപ്റ്റംബര്‍ അവസാനം അല്ലെങ്കില്‍ ഒക്ടോബറില്‍ നടക്കും. ഭരത് മുരളിയുടെ നിര്യാണത്തെ തുടന്നാണ് നേരത്തേ നടക്കാനിരുന്ന പുരസ്ക്കാര ദാനം നീട്ടി വച്ചത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഗീതം