മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐടി പ്രദര്‍ശനമായ ജൈടെക്സ് ദുബായില്‍ ആരംഭിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രദര്‍ശകരാണ് മേളയ്ക്ക് എത്തിയിരിക്കുന്നത്.
യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐടി പ്രദര്‍ശനമായ ജൈടെക്സ് ഉദ്ഘാടനം ചെയ്തത്. ദുബായ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 3000 ത്തില്‍ അധികം കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയടക്കം 65 രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളാണ് ജൈടെക്സിന് എത്തിയിരിക്കുന്നത്.
മൈക്രോ സോഫ്ട് തങ്ങളുടെ ഏറ്റവും പുതിയ വിന്‍ഡോസ് സെവന്‍ ഈ മേളയില്‍ പുറത്തിറക്കി. പുതിയ വിന്‍ഡോസ് സെവന്‍ പിസിയെ ക്കുറിച്ച് അറിയാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ലോകത്തിലെ ആദ്യത്തെ ത്രീഡി ടെലിവിഷ നുമായാണ് പാനാസോണിക് ജൈ ടെക്സിന് എത്തിയിരിക്കുന്നത്. ത്രിമാന ചിത്രങ്ങള്‍ കാണാനാവുന്ന ഈ ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും ആറ് മാസത്തിനകം മിഡില്‍ ഈസ്റ്റ് വിപണിയില്‍ ലഭ്യമാക്കുമെന്ന് അസോസിയേറ്റ് ഡയറക്ടര്‍ ആന്‍റണി പീറ്റര്‍ പറഞ്ഞു.
അള്‍ട്ര സ്ലിം പ്ലാസ്മ ടിവിയും പാനാസോണിക് പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്.
ജൈ ടെക്സിനോട് അനുബന്ധിച്ച് ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയില്‍ ഐടി അനുബന്ധ ഉത്പന്നങ്ങളുടെ വില്‍പ്പന മേളയായ ഷോപ്പറും സംഘടിപ്പിച്ചിട്ടുണ്ട്.


ദുബായ് : കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (KERA) യുടെ ആഭിമുഖ്യത്തില്‍ ദുബായില്‍ സംഘടിപ്പിച്ച വ്യാപാര സംഗമം കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ഡോ. ശശി തരൂര്‍ ഉല്‍ഘാടനം ചെയ്തു. ദുബായിലെ എമ്മിറേറ്റ്സ് ടവര്‍ ഹോട്ടലിലെ ഗൊഡോള്‍ഫിന്‍ ബോള്‍ റൂമില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍ തല്‍മീസ് അഹമദ്, ദുബായ് കോണ്‍സല്‍ ജനറല്‍ വേണു രാജാമണി എന്നിവരും സംബന്ധിച്ചു.






ദുബായ് : അക്കാഫ് ഓണാഘോഷം ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ വെച്ച് വെള്ളിയാഴ്‌ച്ച നടന്നു. ഓണ സദ്യയെ തുടര്‍ന്ന് വിവിധ കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത ഘോഷ യാത്ര ഉണ്ടായിരുന്നു. ചടങ്ങില്‍ മുഖ്യ അതിഥികളായി ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി, സിനിമാ നടനും എം.എല്‍.എ. യുമായ കെ. ബി. ഗണേഷ് കുമാര്‍, നര്‍ത്തകനും സിനിമാ നടനുമായ വിനീത് എന്നിവര്‍ സംബന്ധിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി.
ദുബായ് : കേരളത്തിലെ 48 കോളജുകളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെ സംയുക്ത വേദിയായ All Kerala Colleges Alimni Forum (AKCAF) ന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ പരിസമാപ്തിയായ മെഗാ ഓണാഘോഷം ദുബായിലെ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ ഒക്ടോബര്‍ 9ന് നടക്കും.






