Saturday, October 10th, 2009

കേര സംഗമം ശശി തരൂര്‍ ഉല്‍ഘാടനം ചെയ്തു

shashi-tharoor-keraദുബായ് : കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (KERA) യുടെ ആഭിമുഖ്യത്തില്‍ ദുബായില്‍ സംഘടിപ്പിച്ച വ്യാപാര സംഗമം കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ഡോ. ശശി തരൂര്‍ ഉല്‍ഘാടനം ചെയ്തു. ദുബായിലെ എമ്മിറേറ്റ്സ് ടവര്‍ ഹോട്ടലിലെ ഗൊഡോള്‍ഫിന്‍ ബോള്‍ റൂമില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍ തല്‍മീസ് അഹമദ്, ദുബായ് കോണ്‍സല്‍ ജനറല്‍ വേണു രാജാമണി എന്നിവരും സംബന്ധിച്ചു.
 

kera-business-meet

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
സോഫ്റ്റ് വെയര്‍ അല്ലാതെയുള്ള രംഗങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ന് യു.എ.ഇ. എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് മന്ത്രി അറിയിച്ചു. 160 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം നടത്തിയത്.
 
കാലവിളംബമില്ലാതെ കാര്യങ്ങള്‍ നടപ്പിലാക്കുന്ന ഒരു സര്‍ക്കാരാണ് ഇത്തവണ അധികാരത്തിലേറിയത്. പഞ്ചവത്സര പദ്ധതികള്‍ക്ക് പകരം 100 ദിന പരിപാടികളാണ് നടപ്പിലാക്കുന്നത്. യുവത്വത്തിന്റെ അക്ഷമയെ ബഹുമാനിക്കുന്ന നയമാണ് സര്‍ക്കാരിന്റേത് എന്നും ഡോ. ശശി തരൂര്‍ പറഞ്ഞു.
 
കേര സംഘടിപ്പിച്ച ഈ ബിസിനസ് മീറ്റ് എല്ലാ അര്‍ത്ഥത്തിലും അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നാണെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ബിസിനസ് മേഖലയെ അലട്ടുന്ന ഈ സന്ദര്‍ഭത്തില്‍ ഇത്തരമൊരു നീക്കവുമായി മുന്നോട്ട് വന്ന എഞ്ചിനിയര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ട്. പരിപാടിയുടെ നടത്തിപ്പില്‍ ദൃശ്യമായ അച്ചടക്കവും ഗാംഭീര്യവും കേരയുടെ അന്തഃസത്ത വെളിവാക്കുന്നു. ചടങ്ങിനായി തെരഞ്ഞെടുത്ത വേദി തന്നെ ഇതിനൊരു ഉദാഹരണമാണ്. തന്റെ ഔദ്യോഗിക ജീവിതതില്‍ ഇതാദ്യമായാണ് ഒരു മലയാളി സംഘടന എമിറേറ്റ്സ് ടവറില്‍ ഒരു പരിപാടി നടത്തിയതില്‍ താന്‍ പങ്കെടുക്കുന്നത് എന്നു പറഞ്ഞ അദ്ദേഹം, സ്ഥിരമായി മലയാളികളുടെ പരിപാടികള്‍ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡിലാണ് നടത്താറുള്ളത് എന്നു പറഞ്ഞത് സദസ്സില്‍ ചിരിയുണര്‍ത്തി.
 

revikumar-kera-president george-abraham

salim-musthapha-shashi-tharoor kera-business-and-professional-directory

salim-musthapha-revikumar-shashi-tharoor kera-business-meet-delegates

 
കേരയുടെ അംഗങ്ങളായ മലയാളി എഞ്ചിനിയര്‍മാരുടെ ഔദ്യോഗിക വിവരങ്ങള്‍ അടങ്ങിയ ഒരു ബിസിനസ് ഡയറക്ടറി തദവസരത്തില്‍ പ്രകാശനം ചെയ്യുകയുണ്ടായി. ഇത്തരമൊരു ഡയറക്ടറി ഇതാദ്യമായാണ് യു.എ.ഇ. യില്‍ പ്രകാശനം ചെയ്യപ്പെടുന്നത് എന്ന് കേര പ്രസിഡണ്ട് രവി കുമാര്‍ അറിയിച്ചു.
 
ചടങ്ങിനോടനുബന്ധിച്ച് ഗസല്‍ സന്ധ്യയും അരങ്ങേറി.
 


Shashi Tharoor inaugurates KERA Business and Professional Meet 2009


-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine