ദുബായ് : കേരളത്തിലെ 48 കോളജുകളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെ സംയുക്ത വേദിയായ All Kerala Colleges Alimni Forum (AKCAF) ന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ പരിസമാപ്തിയായ മെഗാ ഓണാഘോഷം ദുബായിലെ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ ഒക്ടോബര്‍ 9ന് നടക്കും.
ഓണ സദ്യയോടെ തുടങ്ങുന്ന പരിപാടികളുടെ ഒരു പ്രധാന ആകര്‍ഷണം എല്ലാ വര്‍ഷത്തെയും പോലെ അക്കാഫ് സംഘടിപ്പിക്കുന്ന വ്യത്യസ്ത അംഗ കോളജുകളുടെ പങ്കാളിത്തത്തോടെയുള്ള വര്‍ണ്ണ ശബളമായ സാംസ്ക്കാരിക ഘോഷയാത്ര ആയിരിക്കും. പഞ്ച വാദ്യം, ചെണ്ട മേളം, തെയ്യം, കഥകളി, പുലിക്കളി എന്നിവയുടെ അകമ്പടിയോടെയായിരിക്കും ഈ ഘോഷയാത്ര.
ചടങ്ങുകളുടെ ഔദ്യോഗിക ഉല്‍ഘാടനം ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി നിര്‍വ്വഹിക്കും. പ്രശസ്ത സിനിമാ നടനും, എം.എല്‍.എ. യുമായ കെ. ബി. ഗണേഷ് കുമാര്‍, ആര്‍. പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ള (ബഹറൈന്‍) എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും.
പ്രശസ്ത നര്‍ത്തകനും, സിനിമാ നടനുമായ വിനീതിന്റെ നേതൃത്വത്തില്‍ കലാ പരിപാടികള്‍ അരങ്ങേറും. കോഴിക്കോട്ടെ കളരി സംഘം നയിക്കുന്ന കളരി അഭ്യാസ പ്രകടനം ഇത്തവണത്തെ ഒരു പ്രത്യേകത ആയിരിക്കുമെന്നും ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ അക്കാഫ് ഭാരവാഹികള്‍ അറിയിച്ചു.
എം.എല്‍.എ. ഗണേഷ് കുമാര്‍, അക്കാഫ് പ്രസിഡന്റ് പോള്‍ ടി. ജോസഫ്, ജനറല്‍ സെക്രട്ടറി അജേഷ് നായര്‍, ജനറക് കണ്‍വീനര്‍ രാജേഷ് എസ്. പിള്ളൈ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
-