പയ്യന്നൂര്‍ പെരുമയുടെ ഈ വര്‍ഷത്തെ ഓണം ഈദ് ആഘോഷങ്ങള്‍ ഒക്ടോബര്‍ 23 വെള്ളിയാഴ്‌ച്ച ദുബായ് വെസ്റ്റ്മിനിസ്റ്റര്‍ സ്കൂളില്‍ വെച്ചു നടന്നു. ഏ. പി. പത്മനാഭ പൊതുവാള്‍ സംഗമം ഉല്‍ഘാടനം ചെയ്തു. കെ. പി. രതീഷിന്റെ അദ്ധ്യക്ഷതയില്‍ രവി നായര്‍ സ്വാഗതം പറയുകയും, പി. യു. മനോഹരന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. എഴുത്തുകാരനായ സുറാബ്, മാധ്യമ പ്രവര്‍ത്തകരായ കെ. പി. കെ. വേങ്ങര, മൊയ്തീന്‍ കോയ, ബിജു അബേല്‍ ജേക്കബ്, വി. എം. സതീഷ്, കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) പ്രസിഡന്റ് കെ. എ. ജബ്ബാരി (e പത്രം ദുബായ് കറസ്പോണ്ടന്റ്), അഡ്വ. അഷ്രഫ്, മിഥുന്‍, വി. ടി. വി. ദാമോദരന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
ചടങ്ങില്‍ മലയാളം ഭാഷാ പാഠശാലാ ഡയറക്ടര്‍ ടി. പി. ഭാസ്കാര പൊതുവാളിനു പത്മനാഭ പൊതുവാള്‍ ഭാഷാ പ്രതിഭ പുരസ്കാരം നല്‍കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. ദിവാകര പൊതുവാള്‍ ക്യാഷ് അവാര്‍ഡ് നല്‍കി. പ്രകാശന്‍ കടന്നപ്പള്ളി മെമെന്റോ നല്‍കി ആദരിച്ചു.
ടി. പി. ഭാസ്കര പൊതുവാള്‍ ആശംസാ പ്രസംഗത്തില്‍ പയ്യന്നുര്‍ പെരുമയുടെ പ്രവര്‍ത്തനത്തേയും, സംഘാടകരുടെ പ്രവര്‍ത്തന ക്ഷമതയെയും അഭിനന്ദിക്കുകയുണ്ടായി. മധു കാനായി കൈപ്രവത്തിന്റേയും ശ്രീകുമാറിന്റേയും നേതൃത്വത്തില്‍ അരങ്ങേറിയ കലാ പരിപടികള്‍ വളരെ ആകര്‍ഷകമായി.
സായൂജ് മധുസൂദനന്റെ ഭരതനാട്ട്യവും, അഭിരാമി അജിത്, ശ്രീലക്ഷ്മി, ശ്രീകുമാര്‍ എന്നിവരുടെ ഗാനാലാപനവും പെരുമ മെംബര്‍മാരുടെ തിരുവാതിരയും, ഹരിപ്രിയ, ഉപാസന, ശ്രീലക്ഷ്മി വിനോദ് കുമാര്‍, മാളവിക, ശ്രീദേവി, രെജിത പ്രതീപ്, ബിന്ദു മാരാര്‍, ബിന്ദു രാജേഷ് എന്നിവരുടെ ഡാന്‍സും ശ്രദ്ധേയമായിരുന്നു.
മധു കാനായി കൈപ്രവം അദ്ദേഹത്തിന്റെ രചനയായ “ചുംബനം” എന്ന കവിത അവതരിപ്പിച്ചു.
പയ്യന്നൂര്‍ പൂരക്കളി (വിജയന്‍ ഗ്രൂപ്പ്), ദഫ് മുട്ട് (ഇസ്മൈല്‍ ഗ്രൂപ്പ്), ബിന്ദു മാരാരിന്റെ മോഹിനിയാട്ടം, കോല്‍ക്കളി, പ്രകാശന്‍ കടന്നപ്പള്ളിയുടെ കവിത, നിമിഷ മനോഹരന്‍, പ്രിയങ്ക പ്രദീപ്, സായ് & സര്‍ഗ, സിദ്ധാര്‍ഥ് രതീഷ്, ശ്രീനന്ദ ശ്രീനിവാസന്‍ എന്നീ കുട്ടികളുടേ സിനി ഡാന്‍സുകളും, കൂടാതെ മാജിഷ്യന്‍ ദിനേഷിന്റെ മാജിക് ഷോയും അരങ്ങേറി.
അമാലിയ പെര്‍ഫ്യൂം, അല്‍ റാഷാ ഗ്രൂപ്പ് ഫാര്‍മസി, ലൈഫ് സ്കാന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കു സമ്മാനം നല്‍കുകയുണ്ടായി. കൂടാതെ റാഫിളിലൂടെ ഇരുപത്തഞ്ചോളം വിജയികള്‍ക്കു രക്ഷാധികാരികള്‍ പത്മനാഭന്‍, മനോഹരന്‍ കെ, എക്സിക്യുട്ടിവ് മെംബെര്‍ സതീഷ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
– മധു കാനായി കൈപ്രവം