ജീവ കാരുണ്യ പ്രവര്‍ത്തന മികവിനുള്ള മുന്‍ എം. എല്‍. എ. യും എഴുത്തു കാരനും ആയ ഡോ. സി. എം. കുട്ടി യുടെ നാമധേയത്തില്‍ ഉള്ള “ഡോ. സി. എം. കുട്ടി പുരസ്ക്കാരം” ദുബായ് തൃശ്ശൂര്‍ ജില്ലാ “സര്‍ഗ്ഗ ധാര” സംഘടിപ്പിച്ച “സ്നേഹ സന്ധ്യ” സംഗമത്തില്‍ ആകാശവാണി മുന്‍ പ്രൊഡ്യൂസര്‍ എം. തങ്കമണി പുരസ്ക്കാര ജേതാവ് ശ്രീമതി ഏലിയാമ്മാ മാത്യുവിന് നല്‍കി.
ദുബായ് കെ. എം. സി. സി. യുടെ കലാ സാഹിത്യ വിഭാഗമായ “ദുബായ് സര്‍ഗ്ഗ ധാര” യുടെ ചീഫ് കോര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് ജമാല്‍ മനയത്ത്, ജന. സെക്രട്ടറി മൊഹമ്മദ് വെട്ടുകാട്, അഡ്വ. ഷെബിന്‍ ഉമര്‍, അഷ്‌റഫ് കിള്ളിമംഗലം, മാത്യു തുടങ്ങിയവരും വേദിയില്‍ ഉണ്ടായിരുന്നു.


അബുദാബി: മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ മൂലം ജീവിതം ദുരിതമായി മാറിയ ഏതാനും മനുഷ്യ ജീവനുകള്‍ക്ക് ഗള്‍ഫില്‍ നിന്നും സഹായ ഹസ്തം. പയ്യന്നൂര്‍ സൗഹൃദ വേദി സ്ഥാപക പ്രസിഡന്റും ഗള്‍ഫിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ വി. ടി. വി. ദാമോദരന്‍റെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളുമടക്കം നാല്‍പ്പതോളം അന്തേവാസികളുള്ള പയ്യന്നൂര്‍ എരമത്തെ അഞ്ജലി ഹോം എന്ന ജീവ കാരുണ്യ സ്ഥാപനത്തിന് സഹായമെത്തിക്കുന്നത്.
ഇന്ന് ലോക വൃക്ക ദിനം. ജിദ്ദയിലെ നൂറ് സ്കൂളുകളിലെ വിദ്യാര്‍ത്ഥി കള്‍ക്കിടയില്‍ വൃക്ക രോഗത്തെക്കുറിച്ച് ബോധവത്ക്കരണവും സൗജന്യ മെഡിക്കല്‍ പരിശോധനയും നടത്താന്‍ പ്രിന്‍സ് സല്‍മാന്‍ സെന്‍റര്‍ തീരുമാനിച്ചു. ശനിയാഴ്ച മുതല്‍ മൂന്ന് ദിവസമാണ് കാമ്പയിന്‍. നഗരത്തിലെ സര്‍ക്കാര്‍ – സ്വകാര്യ സ്കൂളുകള്‍ കാമ്പയിനുമായി സഹകരിക്കണമെന്ന് സെന്‍ററിന്‍റെ സൂപ്പര്‍ വൈസര്‍ ഖാലിദ് അല്‍ സഅറാന്‍ അഭ്യര്‍ത്ഥിച്ചു.





