ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ അടിമത്തം എന്ന് വിശേഷിപ്പിക്കുന്ന സ്പോണ്‍സര്‍ഷിപ്പ് സംവിധാനം നിര്‍ത്തലാക്കുവാന്‍ കുവൈറ്റ് തയ്യാറാവുന്നു. ഇന്നലെ നടന്ന ഒരു പത്ര സമ്മേളനത്തില്‍ കുവൈറ്റ് തൊഴില്‍ മന്ത്രി മൊഹമ്മദ് അല്‍ അഫാസി അറിയിച്ചതാണ് ഈ കാര്യം. നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ തൊഴില്‍ നിയമ പ്രകാരം തൊഴിലാളികള്‍ക്ക് സ്വയം സ്പോണ്‍സര്‍ ചെയ്യുവാന്‍ കഴിയും. ഇതോടെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍ തെരഞ്ഞെടുക്കുവാന്‍ തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാവും. ഇപ്പോള്‍ നിലവിലിരിക്കുന്ന സ്പോണ്‍സര്‍ ഷിപ്പ് സംവിധാന പ്രകാരം വിദേശ തൊഴിലാളികള്‍ ഒരു സ്വദേശിയുടെ സ്പോണ്‍സര്‍ ഷിപ്പില്‍ ആയിരിക്കണം. ഇത് തൊഴിലാളികളെ തൊഴില്‍ ദാതാക്കളുടെ കരുണയില്‍ കഴിയുവാന്‍ നിര്‍ബന്ധിതരാക്കുന്നു.
ചില പ്രത്യേക വിഭാഗം തൊഴിലാളികളെ ആവും ഈ സമ്പ്രദായത്തില്‍ നിന്നും ഒഴിവാക്കുക എന്ന് മന്ത്രി വിശദീകരിച്ചു. ഏതെല്ലാം വിഭാഗം തൊഴിലാളികള്‍ക്കാവും ഈ ആനുകൂല്യം ലഭിയ്ക്കുക എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കുവൈറ്റിലെ താമസ ദൈര്‍ഘ്യവും ചെയ്യുന്ന തൊഴിലിന്റെയും അടിസ്ഥാനത്തിലാവും സ്വയം സ്പോണ്‍സര്‍ ചെയ്യുവാനുള്ള അവകാശം തൊഴിലാളികള്‍ക്ക് ലഭിക്കുക. കുറ്റ വിമുക്തമായ രേഖകള്‍ ഉള്ളവരായിരിക്കണം എന്ന നിബന്ധനയും ഉണ്ടാവും.
മനുഷ്യാവകാശ നിഷേധമാണ് നിലവിലെ സ്പോണ്‍സര്‍ സമ്പ്രദായം എന്ന് പറഞ്ഞ മന്ത്രി ഈ സംവിധാനം തൊഴിലാളികള്‍ക്ക് നിയമം അനുവദിക്കുന്ന അവകാശങ്ങള്‍ പോലും നിഷേധിക്കുന്നു എന്ന് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരം ഒരു തീരുമാനം എന്നും മന്ത്രി അറിയിച്ചു.
- ബഹറൈന്‍ സ്പോണ്‍സര്‍ സമ്പ്രദായം നിര്‍ത്തലാക്കും
- സൗദിയില്‍ സ്പോണ്‍സര്‍ വ്യവസ്ഥയ്ക്ക് മാറ്റം
- ഖത്തറില്‍ പുതിയ സ്പോണ്‍സര്‍ ഷിപ്പ് നിയമം
- ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കേണ്ടത് സ്പോണ്‍സര്‍
-