ജെറ്റ് എയര്‍ വേയ്സിന്‍റെ കുവൈറ്റ് – കൊച്ചി വിമാന സമയത്തില്‍ മാറ്റം. മാര്‍ച്ച് 29 മുതല്‍ കുവൈറ്റില്‍ നിന്നും പുലര്‍ച്ചെ 1.40 നാണ് വിമാനം കൊച്ചിയിലേക്ക് തിരിക്കുക. കൊച്ചിയില്‍ നിന്നും രാത്രി 10.20 ന് തിരിക്കുന്ന വിമാനം രാത്രി 12.40 ന് കുവൈറ്റില്‍ എത്തും.


സൌദി തലസ്ഥാനമായ റിയാദില്‍ വന്‍ മണല്‍ കാറ്റ് വീശി. ഇതിനെ തുടര്‍ന്ന് റിയാദിലെ ഖാലെദ് അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നും ഉള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു. കാഴ്ച പൂര്‍ണ്ണമായി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വിമാന താവളം അടച്ചിട്ടു. റിയാദില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ദമ്മാമിലേക്കും ജിദ്ദയിലേക്കും തിരിച്ചു വിടുകയുണ്ടായി. മണല്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന് കുവൈറ്റില്‍ എണ്ണ കയറ്റുമതി രണ്ട് മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തി വച്ചു. രാജ്യത്തെ മൂന്ന് തുറമുഖങ്ങളുടേയും പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചു എന്ന് കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി വക്താവ് അറിയിച്ചു. കാറ്റ് അടങ്ങിയതിനു ശേഷമാണ് ഇവയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.






