ദോഹ: ഗള്‍ഫുകാരന്‍ എന്നും പ്രയാസങ്ങളുടെ നടുക്കടലില്‍ ആണെന്ന് ഇന്ത്യന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ പ്രസ്താവിച്ചു. കുടുംബത്തില്‍ നിന്ന് അകന്ന് മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ച് കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന ഗള്‍ഫുകാര്‍ സ്വദേശത്ത് എത്തിയാല്‍ അവരെ സഹായിക്കാന്‍ സര്‍ക്കാരോ കുടുംബങ്ങളോ ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാവുക. ഗള്‍ഫില്‍ നിന്നു സമ്പാദ്യം വാരി കൂട്ടിയ സമ്പന്നനാണെന്ന നിലയ്ക്കാണ് കുടുംബങ്ങള്‍ ശ്രദ്ധിക്കാതെ ഇരിക്കുക എന്ന് അദ്ദേഹം പറഞ്ഞു.
ദോഹയില്‍ നടക്കുന്ന അന്താരാഷ്ട്ര ലോയേഴ്‌സ് ഫോറത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനെത്തിയ ചീഫ് ജസ്റ്റിസിനും പത്‌നി നിര്‍മലാ ബാലകൃഷ്ണനും തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി ഹോട്ടല്‍ മേരിയട്ടില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു ലോകവും നമ്മുടെ രാജ്യവും താമസിയാതെ കര കയറും. ഇന്ത്യന്‍ ബാങ്കുകളെല്ലാം സുരക്ഷിതമാണ്. ഗള്‍ഫുകാരെ സംഘര്‍ഷ ഭരിതരാക്കുന്നത് അനിശ്ചിതത്വമാണ്. എന്ന് ജോലി നഷ്ടപ്പെടും, എന്ന് കയറ്റി അയയ്ക്കും എന്ന ആശങ്കയില്‍ ആണ് അവര്‍. കേരളീയരെ സംബന്ധിച്ചിടത്തോളം നിഷേധാത്മക നയം സ്വീകരിക്കുന്നവരാണ്. എന്നാല്‍ കേരളത്തിലെ സാംസ്‌കാരിക കേന്ദ്രമായ തൃശ്ശൂര്‍ ജില്ലക്കാര്‍ അവരില്‍ നിന്നു വിഭിന്നരാണ്. സന്തോഷകരമായ ജീവിതം നയിക്കുന്ന ഗള്‍ഫുകാരുമുണ്ട്. സ്വന്തം നാടിന്റെ പ്രശ്‌നങ്ങള്‍ ചിന്തിക്കുന്നത് ആശാവഹമായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് പ്രസ്താവിച്ചു.
ചടങ്ങില്‍ ഐക്യ രാഷ്ട്ര സഭയിലെ കണ്‍ഡക്ട് ആന്‍ഡ് ഡിസില്ലിന്‍ ടീം മുഖ്യന്‍ രാമവര്‍മ രഘു തമ്പുരാന്‍, ലോയേഴ്‌സ് ഫോറത്തില്‍ പങ്കെടുക്കാനെത്തിയ അഡ്വ. ചന്ദ്രമോഹന്‍ എന്നിവരും പ്രസംഗിച്ചു. രാമവര്‍മ തമ്പുരാന്റെ പത്മി ലക്ഷ്മീ ദേവി തമ്പുരാനും ചടങ്ങില്‍ പങ്കെടുത്തു. സൗഹൃദ വേദി മുഖ്യ രക്ഷാധികാരി അഡ്വ. സി. കെ. മേനോന്‍ അധ്യക്ഷത വഹിച്ചു. സലിം പൊന്നാമ്പത്ത് സ്വാഗതം പറഞ്ഞു.
ജസ്റ്റിസ് ബാലകൃഷ്ണന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വദ്വ സൗഹൃദ വേദി വക ഉപഹാരം നല്‍കി. പത്മശ്രീ ലഭിച്ച വാണിജ്യ വ്യവസായ പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. സി. കെ. മേനോന് ചീഫ് ജസ്റ്റിസ് ഉപഹാരം നല്‍കി. അതിഥികളെ സൗഹൃദ വേദി ട്രഷറര്‍ പി. ടി. തോമസ്, അഷ്‌റഫ് വാടാനപ്പള്ളി, ഗഫൂര്‍ തുടങ്ങിയവര്‍ ബൊക്ക നല്‍കി സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി കെ. എം. അനില്‍ നന്ദി പറഞ്ഞു.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍


ദോഹ: സമൂഹത്തില്‍ അനാഥ കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും അഗതികളുടെ എണ്ണം വര്‍ധിച്ചു വരികയും ചെയ്യുന്ന പ്രവണതയാണ് കാണുന്നതെന്ന് മുക്കം മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി വി. ഇ. മോയി ഹാജി പത്ര സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മുന്‍ കാലങ്ങളില്‍ അനാഥരുടെ എണ്ണം കൂടി ക്കൂടി വന്നതു കാരണമാണ് അവര്‍ക്കു വേണ്ടി അനാഥാലയങ്ങള്‍ ഉയര്‍ന്നു വന്നത്. ഇന്ന് അനാഥാല യങ്ങളില്‍ അനാഥ ക്കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും അഗതികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യമാണ് നില നില്‍ക്കുന്നത്.
ദോഹ: തലമുറകളെ വാര്‍ത്തെടുക്കേണ്ട ആദ്യ വിദ്യാലയമായ വീടുകളിലെ അന്തരീക്ഷം രക്ഷിതാക്കള്‍ മാതൃകാപരം ആക്കുകയാണെങ്കില്‍ നല്ല സമൂഹത്തിന്റെ സൃഷ്ടിക്ക് പ്രധാന ചാലകമായി അതു മാറുമെന്ന് ഡോ. റസീന പത്മം അഭിപ്രായപ്പെട്ടു. ‘താളം തെറ്റാത്ത കുടുംബം’ എന്ന പേരില്‍ ഫ്രന്‍ഡ്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ്. സി. സി.) സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ദോഹ: ജമാ അത്തെ ഇസ്‌ലാമി കേരളയുടെ വിദ്യാഭ്യാസ വിഭാഗമായ മജ്‌ലിസുത്ത അ്‌ലീമില്‍ ഇസ്‌ലാമി ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ നടത്തിയ 2008-09 വിദ്യാഭ്യാസ വര്‍ഷത്തെ സംസ്ഥാന പൊതു പരീക്ഷയില്‍ പ്രൈമറി വിഭാഗത്തില്‍ ദോഹ അല്‍മദ്രസ അല്‍ ഇസ്‌ലാമിയിലെ ഫാത്വിമ ഹനാന്‍ ഒന്നാം റാങ്ക് നേടി. 500ല്‍ 469 മാര്‍ക്ക് നേടിയാണ് ഒന്നാം റാങ്ക് നേടിയത്. മദ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ദമ്പതിമാരായ ജഅ്ഫറിന്റെയും സഈദയുടെയും മകളാണ്.
ഒന്നാം റാങ്കിന് പുറമെ നാല്, അഞ്ച് റാങ്കുകളും ദോഹ മദ്രസയിലെ വിദ്യാര്‍ഥികള്‍ക്കു തന്നെയാണ്. ക്യുകെമ്മില്‍ ജീവനക്കാരനായ അബ്ദുല്‍ ലത്വീഫിന്റെ മകന്‍ തസ്‌നീം, ഖത്തര്‍ പെട്രോളിയത്തിലെ ജീവനക്കാരനായ അബാസ് വടകരയുടെ മകന്‍ ഫുആദ് എന്നിവരാണ് യഥാക്രമം 4, 5 റാങ്ക് ജേതാക്കള്‍. തസ്‌നിം അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ വക്‌റയിലെ വിദ്യാര്‍ഥിയാണ്. മൊത്തം 92 പേര്‍ പരീക്ഷയെഴുതിയ ദോഹ മദ്‌റസയ്ക്ക് ഇത്തവണ 15 ഡിസ്റ്റിങ്ഷനും 31 ഫസ്റ്റ് ക്ലാസ്സും 17 സെക്കന്‍ഡ് ക്ലാസ്സും 25 തേഡ് ക്ലാസ്സുമുണ്ട്. ഇത് മൂന്നാം തവണയാണ് ദോഹ മദ്രസ ഒന്നാം റാങ്ക് നേടുന്നത്.





