ഖത്തറില്‍ പുതിയ സ്‌പോണ്‍സര്‍ ഷിപ്പ് നിയമം

May 2nd, 2009

ദോഹ: ഖത്തറിലേക്കുള്ള പ്രവേശനം, പുറത്തു പോകല്‍, താമസം തുടങ്ങി വിദേശികളെ ബാധിക്കുന്ന നിയമങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ടുള്ള 2009ലെ നാലാം നമ്പര്‍ നിയമമാണ് പുതുതായി പ്രാബല്യത്തില്‍ വന്നത്. നിയമം കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവായി രുന്നുവെങ്കിലും നടപ്പിലാ യിരുന്നില്ല. നിയമം പാലിച്ചില്ലെങ്കില്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് മന്ത്രി കാര്യാലയം സ്‌പോണ്‍സര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
 
വിദേശ തൊഴിലാളികളോ കുടുംബങ്ങളോ ദോഹയി ലെത്തിയാല്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യുകയും ആരോഗ്യ പരിശോധനയും വിരലടയാളവും വിസയടിക്കലും പൂര്‍ത്തിയാക്കുകയും ചെയ്യണ മെന്നതാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഏഴു ദിവസത്തിനകം മെഡിക്കല്‍ കമ്മീഷനില്‍ ആരോഗ്യ പരിശോധനയ്ക്കും ക്രിമിനല്‍ എവിഡന്‍സ് വകുപ്പില്‍ വിരലടയാളം നല്‍കുന്നതിനും എമിഗ്രേഷന്‍ വകുപ്പില്‍ വിസയടി ക്കുന്നതിനും എത്തിച്ചേരണം.
 
സ്‌പോണ്‍സര്‍ക്കും തൊഴിലാളികള്‍ക്കും നിയമം പാലിക്കുന്നതില്‍ തുല്യ ഉത്തരവാദി ത്വമുണ്ടായിരിക്കും. വീഴ്ച വരുത്തിയാല്‍ നിയമത്തില്‍ പറയുന്ന പിഴയടക്കേണ്ടി വരും. ബന്ധപ്പെട്ട വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ഏഴു ദിവസം കഴിഞ്ഞാലുള്ള ഓരോ ദിവസവും 30 റിയാല്‍ എന്ന തോതില്‍ പിഴ അടക്കേണ്ടി വരും. എന്നാല്‍ മൊത്തം പിഴ സംഖ്യ 6000 റിയാലില്‍ കവിയില്ല.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ വിദ്യാഭ്യാസ പ്രദര്‍ശനം – 2009

April 24th, 2009

ദോഹ: ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സ് എഡുസില്‍ (ഇന്ത്യ) ലിമിറ്റഡ് ദോഹയില്‍ ‘ഇന്ത്യന്‍ വിദ്യാഭ്യാസ പ്രദര്‍ശനം – 2009’ സംഘടിപ്പിക്കുന്നു. അഡ്‌വന്റ് വേള്‍ഡ് വൈഡിന്റെയും ബിര്‍ളാ പബ്ലിക് സ്‌കൂളിന്റെയും സഹകരണത്തോടെ ഏപ്രില്‍ 23 മുതല്‍ 25 വരെ ബിര്‍ളാ പബ്ലിക് സ്‌കൂളിലാണ് പ്രദര്‍ശനം.
 
ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഗുണങ്ങളെ ക്കുറിച്ച് വിദേശ രാജ്യങ്ങളില്‍ പ്രചാരണം നടത്താനുള്ള ലക്ഷ്യത്തോടെ ആണ് ഈ പ്രദര്‍ശനം എന്ന് ഇഡിസില്‍ ഇന്ത്യാ ലിമിറ്റഡ് ചെയര്‍ പേഴ്‌സണും മാനേജിങ് ഡയറക്ടറുമായ അന്‍ജു ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 
വിദ്യാഭ്യാസ രംഗത്ത് ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തിപ്പെടുത്താനും ചര്‍ച്ചകള്‍ നടന്നതായി അന്‍ജു ബാനര്‍ജി പറഞ്ഞു. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഖത്തറില്‍ നടത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രദര്‍ശനമാണിത്.
 
എന്‍ജിനീയറിങ്, മെഡിക്കല്‍, ഫാര്‍മസി, നഴ്‌സിങ്, കമ്പ്യൂട്ടേഴ്‌സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി, ബയോ ടെക്‌നോളജി തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാമുഖ്യമുള്ള സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതെന്നും അന്‍ജു പറഞ്ഞു.
 

 
പത്ര സമ്മേളനത്തില്‍ ബിര്‍ളാ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. കെ. ശ്രീവാസ്തവ, സ്‌കൂള്‍ ഡയറക്ടര്‍ ആരതി ഒബറോയ്, ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ് എന്നിവരും പങ്കെടുത്തു.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അല്‍ ജസീറാ ചലച്ചിത്രോത്സവം തുടങ്ങി

April 17th, 2009

ദോഹ: നാലു ദിവസം നീണ്ടു നില്‍ക്കുന്ന അല്‍ജസീറാ അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്ര മേളയ്ക്ക് ദോഹാ ഷെറാട്ടണിലെ അല്‍മജ്‌ലിസ് ഹാളില്‍ തുടക്കമായി. ഖത്തര്‍ ടെലിവിഷന്‍ ആന്‍ഡ് റേഡിയോവിന്റെയും അല്‍ജസീറയുടെയും ചെയര്‍മാനായ ശൈഖ് ഹമദ് ബിന്‍ താമര്‍ അല്‍ത്താനിയാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്.
 
കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തെ സംവിധായകരും തിരക്കഥാ കൃത്തുക്കളും നടീ നടന്മാരുമടങ്ങുന്ന വന്‍ സദസ്സിന്റെ സാന്നിധ്യത്തിലാണ് പലസ്തീനികളുടെ കണ്ണീരിന്റെ കഥകള്‍ പറയുന്നതും മൃഗങ്ങളോടുള്ള മനുഷ്യരുടെ ക്രൂരതകളുടെ കഥകള്‍ പറയുന്നതുമായ രണ്ട് ലഘു ചിത്രങ്ങളോടെ പരിപാടിക്ക് തിരശ്ശീല ഉയര്‍ന്നത്. അല്‍ ജസീറാ ചലച്ചിത്രോ ത്സവത്തിന്റെ ചരിത്രത്തി ലാദ്യമായി ഒരു മലയാളിയുടെ ഡോക്യുമെന്ററി പ്രദര്‍ശന ത്തിനെത്തിയത് ശ്രദ്ധേയമായി. ഷാജി പട്ടണത്തിന്റെ ‘ദി ഹണ്ടഡ്’ (വേട്ടയാട പ്പെടുന്നവന്‍) ആണ് പ്രദര്‍ശിപ്പിക്കപ്പെടുക.
 
നവാസ് കാര്‍ക്കാസ് എന്ന തുര്‍ക്കി സംവിധായകന്റെ ‘ബിയര്‍ ഡ്രീംസ്’ എന്ന കൊച്ചു ചിത്രമാണ് കരടികളോടും പരിസ്ഥിതി ക്കുമെതിരെയുള്ള ക്രൂരതകളുടെ നേര്‍ക്കാഴ്ചകള്‍ അഭ്ര പാളികളിലൂടെ അനാവരണം ചെയ്തത്. ഇന്ത്യ, പാകിസ്താന്‍, തുര്‍ക്കി, റഷ്യ, ചൈന എന്നിവിടങ്ങ ളില്‍നി ന്നാണീ രംഗങ്ങള്‍ പകര്‍ത്തിയത്. ലോകത്ത് പലയിടങ്ങളില്‍ മൃഗങ്ങ ള്‍ക്കെതിരെ മനുഷ്യര്‍ നടത്തുന്ന ക്രൂരതകളാണ് ചിത്രത്തിലെ പ്രധാന പ്രമേയം. ഇന്ത്യയിലെ സര്‍ക്കസ് കൂടാരങ്ങളിലെ മൃഗങ്ങ ളോടുള്ള ക്രൂരതക ള്‍പോലും ചിത്രത്തിലാ വിഷ്‌കരിച്ചിട്ടുണ്ട്.
 
ലോകത്തിലെ 39 രാഷ്ട്രങ്ങളി ല്‍നിന്നുള്ള ലഘു, മധ്യ, നീളന്‍ വിഭാഗങ്ങ ളിലായുള്ള 99 ഡോക്യുമെ ന്ററികളാണ് പ്രദര്‍ശനത്തി നെത്തിയത്.
 
അണ്‍നോണ്‍ സിങ്ങേഴ്‌സ് (അറിയപ്പെടാത്ത ഗായകര്‍) എന്ന ഡോക്യു മെന്ററിയിലൂടെ പലസ്തീനിന്റെ രണ്ടു ഭാഗങ്ങളിലുള്ള രണ്ട് ഗായകരുടെ കഥകളി ലൂടെയാണ് പലസ്തീന്റെ കഥകള്‍ ലോകത്തോടു പറയുന്നത്. അമ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിലൂടെ ഇസ്രായേലി അധിനിവേശം തങ്ങളിലെ സംഗീതത്തിനു പോലും വെളിച്ചം കാണാനുള്ള സാഹചര്യം നിഷേധിക്കപ്പെടുന്ന ദുഃഖത്തിന്റെ കഥകളാണ് പറയുന്നത്.
 
ചിത്രത്തിന്റെ അവസാനം സിനിമയിലെ ഗായകരുടെ വേഷമിട്ടവര്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ട് ഗാനങ്ങളാലപിച്ച് ജനങ്ങളെ വിസ്മയ ഭരിതരാക്കി. മുത്തങ്ങ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഷാജി പട്ടണം കേരളത്തിലെ ആദിവാസികളുടെ ദുരിത കഥകളാണ് ലോകത്തിനു മുമ്പിലവത രിപ്പിക്കുന്നത്.
 
മുത്തങ്ങ സംഭവം കഴിഞ്ഞിട്ടും ആദിവാസികളുടെ ദുരിതങ്ങ ള്‍ക്കറുതി വന്നിട്ടില്ല. 45, 29 മിനിറ്റുകളിലായി രണ്ട് പ്രമേയങ്ങളാണീ ചിത്രത്തിലൂടെ ഷാജി അവതരിപ്പിക്കുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിറകുള്ള ചങ്ങാതി ഒരുങ്ങുന്നു

April 13th, 2009

പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി ദോഹയില്‍ ടെലി ഫിലിം ഒരുങ്ങുന്നു. ചിറകുള്ള ചങ്ങാതി എന്ന ടെലി ഫിലിമിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് മുഹമ്മദ് ഷഫീക്കാണ്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറള്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. എം. വര്‍ഗീസ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ദോഹയിലെ സഹ് ല ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗിന്‍റെ ബാനറില്‍ ബിന്‍സ് കമ്യൂണിക്കേഷനാണ് ടെലി ഫിലിം നിര്‍മ്മിക്കുന്നത്

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദീപ ഗോപാലന് അമീറിന്റെ ആശംസകള്‍

April 10th, 2009

ദോഹ: ഖത്തറിലെ മലയാളിയായ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ദീപ ഗോപാലന്‍ വാദ്വ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനിയ്ക്ക് തന്റെ നിയമന ഉത്തരവ് കൈമാറി ചുമതലയേറ്റു. അമീറുമായി നടത്തിയ കൂടി ക്കാഴ്ചയില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ആശംസകള്‍ അംബാസിഡര്‍ അമീറിന് കൈമാറി. ലോകത്തെ വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്ക് ഖത്തര്‍ ഏറെ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. ഈ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അമീര്‍ അംബാസിഡര്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നു.
 
ചടങ്ങില്‍ ദീവാന്‍ അമീരി ഡയറക്ടര്‍ ശൈഖ് അബ്ദുര്‍റഹ്മാന്‍ ബിന്‍ സഊദ് ആല്‍താനി, അമിറിന്റെ ഓഫീസ് ഡയറക്ടര്‍ ശൈഖ ഹിന്ത് ബിന്‍ത് ഹമദ് ആല്‍താനി, അമീറിന്റെ ഫോളോവപ്പ് കാര്യ സെക്രട്ടറി സഅദ് മുഹമ്മദ് ആല്‍റുമേഹി, അസിസ്റ്റന്റ് വിദേശ കാര്യ മന്ത്രി സൈഫ് മുഖദ്ദം ആല്‍ബൂ ഐനൈന്‍, വിദേശ കാര്യ മന്ത്രാലയത്തിലെ ഏഷ്യന്‍ ആഫ്രിക്കന്‍ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ അബ്ദുല്ല ഹുസൈന്‍ ആല്‍ജാബിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
നേരത്തെ വിദേശ കാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോള്‍ ഡയറക്ടര്‍ മുഹമ്മദ് ഖാത്തര്‍ ആല്‍ഖാത്തറിന്റെ അകമ്പടിയോടെ ദീവാന്‍ അമീരിയിലെത്തിയ ഇന്ത്യന്‍ അംബാസിഡറെ ആചാര പരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 4 of 12« First...23456...10...Last »

« Previous Page« Previous « രിസാല സ്നേഹ സായാഹ്നം
Next »Next Page » ഞങ്ങള്‍ക്കും പറയാനുണ്ട് »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine