ദോഹ: നാലു ദിവസം നീണ്ടു നില്ക്കുന്ന അല്‍ജസീറാ അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്ര മേളയ്ക്ക് ദോഹാ ഷെറാട്ടണിലെ അല്‍മജ്ലിസ് ഹാളില്‍ തുടക്കമായി. ഖത്തര്‍ ടെലിവിഷന്‍ ആന്‍ഡ് റേഡിയോവിന്റെയും അല്‍ജസീറയുടെയും ചെയര്‍മാനായ ശൈഖ് ഹമദ് ബിന്‍ താമര്‍ അല്‍ത്താനിയാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്.
കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തെ സംവിധായകരും തിരക്കഥാ കൃത്തുക്കളും നടീ നടന്മാരുമടങ്ങുന്ന വന്‍ സദസ്സിന്റെ സാന്നിധ്യത്തിലാണ് പലസ്തീനികളുടെ കണ്ണീരിന്റെ കഥകള്‍ പറയുന്നതും മൃഗങ്ങളോടുള്ള മനുഷ്യരുടെ ക്രൂരതകളുടെ കഥകള്‍ പറയുന്നതുമായ രണ്ട് ലഘു ചിത്രങ്ങളോടെ പരിപാടിക്ക് തിരശ്ശീല ഉയര്‍ന്നത്. അല്‍ ജസീറാ ചലച്ചിത്രോ ത്സവത്തിന്റെ ചരിത്രത്തി ലാദ്യമായി ഒരു മലയാളിയുടെ ഡോക്യുമെന്ററി പ്രദര്‍ശന ത്തിനെത്തിയത് ശ്രദ്ധേയമായി. ഷാജി പട്ടണത്തിന്റെ ‘ദി ഹണ്ടഡ്’ (വേട്ടയാട പ്പെടുന്നവന്) ആണ് പ്രദര്‍ശിപ്പിക്കപ്പെടുക.
നവാസ് കാര്‍ക്കാസ് എന്ന തുര്‍ക്കി സംവിധായകന്റെ ‘ബിയര്‍ ഡ്രീംസ്’ എന്ന കൊച്ചു ചിത്രമാണ് കരടികളോടും പരിസ്ഥിതി ക്കുമെതിരെയുള്ള ക്രൂരതകളുടെ നേര്‍ക്കാഴ്ചകള്‍ അഭ്ര പാളികളിലൂടെ അനാവരണം ചെയ്തത്. ഇന്ത്യ, പാകിസ്താന്, തുര്‍ക്കി, റഷ്യ, ചൈന എന്നിവിടങ്ങ ളില്‍നി ന്നാണീ രംഗങ്ങള്‍ പകര്‍ത്തിയത്. ലോകത്ത് പലയിടങ്ങളില്‍ മൃഗങ്ങ ള്‍ക്കെതിരെ മനുഷ്യര്‍ നടത്തുന്ന ക്രൂരതകളാണ് ചിത്രത്തിലെ പ്രധാന പ്രമേയം. ഇന്ത്യയിലെ സര്‍ക്കസ് കൂടാരങ്ങളിലെ മൃഗങ്ങ ളോടുള്ള ക്രൂരതക ള്‍പോലും ചിത്രത്തിലാ വിഷ്കരിച്ചിട്ടുണ്ട്.
ലോകത്തിലെ 39 രാഷ്ട്രങ്ങളി ല്‍നിന്നുള്ള ലഘു, മധ്യ, നീളന്‍ വിഭാഗങ്ങ ളിലായുള്ള 99 ഡോക്യുമെ ന്ററികളാണ് പ്രദര്‍ശനത്തി നെത്തിയത്.
അണ്‍നോണ്‍ സിങ്ങേഴ്സ് (അറിയപ്പെടാത്ത ഗായകര്‍) എന്ന ഡോക്യു മെന്ററിയിലൂടെ പലസ്തീനിന്റെ രണ്ടു ഭാഗങ്ങളിലുള്ള രണ്ട് ഗായകരുടെ കഥകളി ലൂടെയാണ് പലസ്തീന്റെ കഥകള്‍ ലോകത്തോടു പറയുന്നത്. അമ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിലൂടെ ഇസ്രായേലി അധിനിവേശം തങ്ങളിലെ സംഗീതത്തിനു പോലും വെളിച്ചം കാണാനുള്ള സാഹചര്യം നിഷേധിക്കപ്പെടുന്ന ദുഃഖത്തിന്റെ കഥകളാണ് പറയുന്നത്.
ചിത്രത്തിന്റെ അവസാനം സിനിമയിലെ ഗായകരുടെ വേഷമിട്ടവര്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ട് ഗാനങ്ങളാലപിച്ച് ജനങ്ങളെ വിസ്മയ ഭരിതരാക്കി. മുത്തങ്ങ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഷാജി പട്ടണം കേരളത്തിലെ ആദിവാസികളുടെ ദുരിത കഥകളാണ് ലോകത്തിനു മുമ്പിലവത രിപ്പിക്കുന്നത്.
മുത്തങ്ങ സംഭവം കഴിഞ്ഞിട്ടും ആദിവാസികളുടെ ദുരിതങ്ങ ള്‍ക്കറുതി വന്നിട്ടില്ല. 45, 29 മിനിറ്റുകളിലായി രണ്ട് പ്രമേയങ്ങളാണീ ചിത്രത്തിലൂടെ ഷാജി അവതരിപ്പിക്കുന്നത്.
-