അഡ്വ. സി.കെ. മേനോന് സ്വീകരണം

May 9th, 2009

c-k-menonദോഹ: ഈ വര്‍ഷത്തെ പദ്മശ്രീ അവാര്‍ഡ് നേടിയ ഖത്തറിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. സി.കെ. മേനോന് ദോഹയില്‍ തൃശ്ശൂര്‍ ജില്ലാ സൌഹൃദ വേദി സ്വീകരണം നല്‍കി. തൃശ്ശൂര്‍ ജില്ലാ സൌഹൃദ വേദി മുഖ്യ രക്ഷാധികാരി കൂടിയായ അഡ്വ. സി.കെ. മേനോന് മെയ് എട്ടിന് വൈകുന്നേരം എം. ഇ. എസ്. ഇന്ത്യന്‍ സ്‌കൂളില്‍ സ്വീകരണം ഒരുക്കി. കേന്ദ്ര പ്രവാസി കാര്യ വകുപ്പു മന്ത്രി വയലാര്‍ രവി, മേഘാലയ ഗവര്‍ണര്‍ ശങ്കര നാരായണന്‍, കേരള വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം, വനം മന്ത്രി ബിനോയ്‌ വിശ്വം, എം. കെ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം. എ. യൂസഫ് അലി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, സിനിമാ നടന്‍ ജഗദീഷ്, ബി. ജെ. പി. നേതാവ് അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള, കോണ്‍ഗ്രസ് നേതാവ് എം. എം. ഹസ്സന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രശസ്ത പിന്നണി ഗായകന്‍ വിനീത് ശ്രീനിവാസനും ഗായിക ശ്വേതയും അവതരിപ്പിച്ച ഗാന മേള ചടങ്ങിന് മാറ്റു കൂട്ടി.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പഠന സംസ്‌കാരം വീണ്ടെടുക്കണം – ആര്‍. യൂസുഫ്‌

May 5th, 2009

ദോഹ: ചരിത്രത്തിന്റെ വഴിയില്‍ എവിടെയോ നമുക്ക് കൈ മോശം വന്ന പഠന സംസ്‌കാരം വീണ്ടെടുക്കാന്‍ മുസ്‌ലിങ്ങള്‍ ശ്രമിക്കണമെന്ന് കോലാലമ്പൂര്‍ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌ സിറ്റിയിലെ റിസര്‍ച്ച് സ്‌കോളര്‍ ആര്‍. യൂസുഫ് അഭിപ്രായപ്പെട്ടു.
 
‘മദ്രസ്സാ വിദ്യാഭ്യാസം, പ്രതീക്ഷകള്‍, പ്രതിസന്ധികള്‍’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് ഗുരു മുഖത്തു നിന്നും ലഭിക്കുന്നത് രണ്ടു തരം വിദ്യാഭ്യാസമാണ്. ഒന്ന് അക്ഷരങ്ങളിലൂടെയും മറ്റൊന്ന് ഗുരുവിന്റെ ജീവിത മാതൃകയില്‍ നിന്നും. ആദ്യ കാല വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം രണ്ടാമത് സൂചിപ്പിച്ച കാര്യത്തില്‍ നിന്നായിരുന്നു. പ്രവാചകന്റെ അനുപമമായ പാഠ ശാലയില്‍ നിന്നും പുറത്തു വന്നവര്‍ നിസ്തുലരായ പ്രതിഭാ ശാലികളായത് അങ്ങനെ യായിരു ന്നുവെന്ന് അദ്ദേഹം ചൂണ്ടി ക്കാട്ടി. ഇസ്‌ലാമിക ലോകത്തിന്റെ പഠന സംസ്‌കാരത്തിന് സ്വതഃ സ്സിദ്ധമായ സാമൂഹിക പരതയുണ്ടായിരുന്നു. ലക്ഷ ക്കണക്കിന് ഗ്രന്ഥങ്ങ ളുണ്ടായിരുന്ന ലൈബ്രറികളും പുസ്തക വിപണന ശാലകളുമെല്ലാം അങ്ങാടി മധ്യത്തി ലായിരു ന്നുവെന്ന് അദ്ദേഹം പറഞ്ഞു.
 
തിരൂരങ്ങാടി പി. എസ്. എം. ഒ. കോളേജ് ഇംഗ്ലീഷ് വിഭാഗം തലവന്‍ പ്രൊഫ. എ. പി. അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഹാറൂണ്‍ ഖാന്‍, മദ്രസാ പി. ടി. എ. പ്രസിഡന്റ് ഷംസുദ്ദീന്‍ ഒളകര, ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി മുനീര്‍ മങ്കട, ഇസ്‌ലാമിക അസോസിയേഷന്‍ സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ പുറക്കാട്, ഹാദിയാ ഖത്തര്‍ പ്രതിനിധി അബ്ദുള്‍ മജീദ് ഹുദവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അസോസിയേഷന്‍ പ്രസിഡന്റ് വി. ടി. അബ്ദുല്ല ക്കോയ അധ്യക്ഷത വഹിച്ചു. അല്‍താബ് അഹമ്മദ് ഗാനം ആലപിച്ചു. ഹെഡ് മാസ്റ്റര്‍ അബ്ദുള്‍ വഹിദ് നദ്‌വി സ്വാഗതവും എം. എസ്. എ. റസാഖ് നന്ദിയും പറഞ്ഞു.
 
മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക:

അഭിപ്രായം എഴുതുക »

യാത്രയയപ്പ് നല്‍കി

May 5th, 2009

ദോഹ: കൊച്ചിയിലേക്ക് സ്ഥലം മാറി പോകുന്ന ‘മാധ്യമം’ ദോഹ ബ്യൂറോ ചീഫ് കെ. എ. ഹുസൈന് ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം ഹൃദ്യമായ യാത്രയയപ്പ് നല്കി. ഹോട്ടല്‍ ഷാലിമാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അഷ്‌റഫ് തൂണേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. ആര്‍. പ്രവീണ്‍ സ്വാഗതം പറഞ്ഞു. പി. എന്‍. ബാബുരാജ് (കൈരളി), അഹമ്മദ് പാതിരിപ്പറ്റ (മാതൃഭൂമി), കക്കുളത്ത് അബ്ദുല്‍ ഖാദര്‍ (മംഗളം), പി. എ. മുബാറക് (ചന്ദ്രിക), പി. വി. നാസര്‍, സാദിഖ് ചെന്നാടന്‍ (മലയാളം ന്യൂസ്), രണ്‍ജിത്ത് (ജീവന്‍ ടി. വി.), റഫീഖ് വടക്കേക്കാട് (കേരള ശബ്ദം), പ്രദീപ്‌ മേനോന്‍ (അമൃത), സി. സി. സന്തോഷ് (ഖത്തര്‍ ട്രിബ്യൂണ്‍) എന്നിവര്‍ ആശംസിച്ചു. ട്രഷറര്‍ രാധാകൃഷ്ണന്‍ (മനോരമ ടി. വി.) നന്ദി പറഞ്ഞു.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഖത്തര്‍ മന്ത്രി അപകടത്തില്‍ മരിച്ചു

May 3rd, 2009

ദോഹ: ഖത്തര്‍ വ്യാപാര, വാണിജ്യ മന്ത്രി ശൈഖ് ഫഹദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി (40) അന്തരിച്ചു. വ്യാഴാഴ്ച രാത്രി വൈകിയുണ്ടായ വാഹനാ പകടത്തിലാണ് മരണം. അല്‍ വുഖൈര്‍ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം ഖബറടക്കി. മന്ത്രിമാര്‍ ഉള്‍പ്പെടെ ഒട്ടേറെ ഉന്നതര്‍ അന്തിമോ പചാര മര്‍പ്പിച്ചു.
 
അല്‍ വഖ്റ ഹൈവേയില്‍ വ്യാഴാഴ്ച അര്‍ധ രാത്രിയായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ഒരു ലാന്റ് ക്രൂയിസര്‍ മന്ത്രിയുടെ വാഹനം സഞ്ചരിച്ച ട്രാക്കിലേക്ക് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ മന്ത്രി തല്‍ക്ഷണം മരിച്ചു. കൂടെ ഉണ്ടായിരു ന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
 
ലാന്റ് ക്രൂയിസര്‍ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. ബ്രിട്ടനിലെ കെന്റ് സര്‍വകലാ ശാലയില്‍ നിന്ന് ടെലി കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശൈഖ് ഫഹദ് ബിന്‍ ജാസിം, 1997ല്‍ ഖത്തര്‍ ടെലി കോമില്‍ (ക്യൂടെല്‍) ചേര്‍ന്നു. ക്യൂടെലിന്റെ ഓപറേഷന്‍സ് ഡയറക്ടര്‍ തസ്തിക അദ്ദേഹം വഹിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് മന്ത്രി സഭാംഗമായത്. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ദോഹ സ്റ്റോക്ക് മാര്‍ക്കറ്റ് എന്നിവയുടെ ഡയറക്ടര്‍ പദവിയും വഹിച്ചിരുന്നു. അദ്ദേഹം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസി ക്കപ്പെട്ടിരുന്നു.
 
മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

പുതിയ ഭാരവാഹികള്‍

May 2nd, 2009

ദോഹ: ഒരുമനയൂര്‍ തെക്കേ തലക്കല്‍ മഹല്‍ നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ ഇസ്ലാമിക് സര്‍വീസ് സൊസൈറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
 
പുതിയ ഭാരവാഹികളായി എ. വി. ബക്കര്‍ പ്രസിഡണ്ട്, പി. കെ. മന്‍സൂര്‍ സിക്രട്ടറി, വി. സി. കാസീന്‍ ട്രഷറര്‍, വൈസ് പ്രസിഡ ണ്ട്മാരായി പി. കെ. ഹസ്സന്‍ കുട്ടി, ആര്‍. എസ്. മഹബൂബ്, വി. റ്റി. ഖലീല്‍, ജോയിന്റ് സിക്രട്ടറിമരായി എ. വി. അബ്ദു റഹിമാന്‍ കുട്ടി, യൂനസ് പടുങ്ങല്‍, എ. വി. നിസാം എന്നിവരെ തിരഞ്ഞെടുത്തു.
 
ദോഹ ബ്ലുസ്റ്റാര്‍ ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ നാസര്‍ വയനാട് സമ്പാദ്യവും സക്കാത്തും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സലീം പൊന്നമ്പത്ത്, എ. വി. കുഞ്ഞി മൊഹമദ് ഹാജി, എ. റ്റി. മൂസ, എന്‍. കെ. കുഞ്ഞി മോന്‍, പി. കെ. അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.
 
മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 3 of 1212345...10...Last »

« Previous Page« Previous « ഖത്തറില്‍ പുതിയ സ്‌പോണ്‍സര്‍ ഷിപ്പ് നിയമം
Next »Next Page » വസ്തു ഉടമകള്‍ക്കായി യു.എ.ഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സംവിധാനം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine