ദോഹ : ഗള്‍ഫിലെ ആതുര സേവന രംഗത്ത് വിപ്ലവകരമായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഷിഫാ അല്‍ ജസീറ ഗ്രൂപ്പിന്റെ ഖത്തറിലെ പുതിയ സംരംഭമായ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഗള്‍ഫാര്‍ മുഹമ്മദലി നിര്‍വഹിച്ചു.
ഡി റിംഗ് റോഡില്‍ ബിര്‍ള പബ്ളിക് സ്ക്കൂളിന് എതിര്‍ വശത്തായി പ്രവര്‍ത്തനമാരംഭിച്ച നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വ്യാവസായിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു. ഖത്തറിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ എം. ഇ. എസ്. ഇന്ത്യന്‍ സ്ക്കൂള്‍ മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് കെ. പി. അബ്ദുല്‍ ഹമീദ് , ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് റീജ്യനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് വി. ടി. അബ്ദുല്ല ക്കോയ തങ്ങള്‍, കെ. എം. സി. സി. ജനറല്‍ സെക്രട്ടറി എസ്. എ. എം. ബഷീര്‍, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് അഷ്റഫ് തൂണേരി, ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.
അമിത വാടകയും താങ്ങാനാവാത്ത ചെലവും കാരണം ഖത്തറിലെ ചികിത്സാ രംഗത്ത് ഒരു വലിയ മാറ്റമുണ്ടാക്കാന്‍ പരിമിതികളുണ്ടെങ്കിലും ഏറ്റവും കുറഞ്ഞ ചെലവില്‍ സാധാരണക്കാരായ പ്രവാസി സമൂഹത്തിനും വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഏറ്റവും നല്ല വൈദ്യ സഹായ മെത്തിക്കാനുള്ള ശ്രമങ്ങളാണ് നസീം അല്‍ റബീഹിന്റെ ലക്ഷ്യമെന്ന് ഗ്രൂപ്പ് സാരഥികള്‍ അറിയിച്ചു. ലാഭേച്ഛയില്ലാതെ ദൈനം ദിന പ്രവര്‍ത്തനത്തിനുള്ള ചെലവ് മാത്രം പ്രതീക്ഷിച്ചു കൊണ്ടാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും വിവിധ വിഭാഗങ്ങളിലായി 20 ഡോക്ടര്‍മാരും പരിചയ സമ്പന്നരായ പാരാ മെഡിക്കല്‍ വിഭാഗവുമാണ് സേവന രംഗത്തുണ്ടാവുക എന്നും ഖത്തറിലെ നസീം അല്‍ റബീഹ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ അബ്ദു സ്സമദ് അറിയിച്ചു. അത്യാധുനിക ഉപകരണങ്ങളാണ് ക്ലിനിക്കിന്റെ ചികില്‍സാ വിഭാഗങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. ഖത്തറില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന അഞ്ച് ലക്ഷം ഡിസ്കൌണ്ട് കാര്‍ഡ് സാധാരണക്കാരന്റെ പ്രതീക്ഷകള്‍ക്ക നുസൃതമായാണ് രൂപപ്പെടുത്തി യതെന്നും ഡോ സമദ് വിശദീകരിച്ചു. ഖത്തറിന്റെ നഗരാ തിര്‍ത്തികളില്‍ മാത്രമല്ല ഗ്രാമങ്ങളി ലുള്ളവര്‍ക്കും കാര്‍ഡ് ലഭ്യമാക്കാനുള്ള ഞങ്ങളുടെ ശ്രമം തുടരുകയാണ്. ഒരു ആഴ്ച മാത്രം എണ്ണായിരത്തി അഞ്ഞൂറ് കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള കാര്‍ഡിന്റെ ഗുണഭോക്താക്കള്‍ കുറഞ്ഞ ശമ്പളം പറ്റുന്നവരും സാധാരണ ക്കാരുമായിരിക്കും.
ലേബര്‍ ക്യാമ്പുകളിലും തൊഴില്‍ ശാലകളിലും കാര്‍ഡുകള്‍ എത്തിക്കാന്‍ സംവിധാനമുണ്ട്. ജനറല്‍ – ദന്തല്‍ ഡോക്ടര്‍മാര്‍ക്ക് 20 ഖത്തര്‍ റിയാലും സ്പെഷ്യലിസ്റ് ഡോക്ടര്‍മാരെ കാണാന്‍ 30 ഖത്തര്‍ റിയാലുമാണ് കാര്‍ഡുമാ യെത്തുന്നവര്‍ക്കുള്ള പരിശാധനാ ആനുകൂല്യം. മറ്റെല്ലാ വിഭാഗങ്ങളിലും വലിയൊരു ശതമാനം കിഴിവുകളാണ് നിശ്ചയിച്ചിട്ടു ള്ളതെന്നും വിശദീകരിച്ചു.
ഗ്രൂപ്പ് മേധാവിയും സാമൂഹ്യ സേവനകനുമായ കെ. ടി. റബീയുള്ള, നസീം അല്‍ റബീഹ്, അസിസ്റന്റ് ജനറല്‍ മാനേജര്‍ ഡോ. അബ്ദു സ്സമദ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ രവീന്ദ്രന്‍ നായര്‍, റിയാദ് ഷിഫാ അല്‍ ജസീറാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അഷ്റഫ് വേങ്ങാട്ട്, കുവൈറ്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഇബ്രാഹിം കുട്ടി പി. കെ., ദോഹയിലെ ഡെര്‍മറ്റോളജിസ്റ്റ് ഡോ ഫഹദ് മുഹമ്മദ്, ജി സി സി ഫിനാന്‍സ് ജനറല്‍ മാനേജര്‍ മുജീബൂര്‍ റഹ്മാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
സൌദിയിലെ വിവിധ നഗരങ്ങളില്‍ നിരവധി ബ്രാഞ്ചുകളും ബഹ്റൈന്‍, കുവൈത്ത്, മസ്കത്ത് തുടങ്ങിയ രാജ്യങ്ങളിലായി ഒട്ടേറെ ശാഖകളുമായി പ്രവര്‍ത്തിക്കുന്ന ഷിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് പ്രവാസി സമൂഹത്തി നൊന്നടങ്കം ആതുര സേവന രംഗത്തെ ആശാ കേന്ദ്രമാണ്.
ഉദ്ഘാടന ചടങ്ങിന് നേതൃത്വം നല്‍കിയ ഗ്രൂപ്പ് മേധാവിയും സാമൂഹ്യ സേവനകനുമായ കെ. ടി. റബീയുള്ള വിനയത്തിന്റേയും സ്നേഹത്തിന്റേയും മൂര്‍ത്തീ ഭാവമായി എല്ലാവരേയും വാരി പ്പുണരുമ്പോള്‍ എളിമയിലാണ് തന്റെ ഗരിമയെന്ന്‍ അദ്ദേഹം തെളിയിച്ചു.
സമൂഹത്തിലെ പാവപ്പെട്ടവരുടെ ആരോഗ്യ പരിരക്ഷക്ക് സഹായകമായ ക്ലിനിക്കുകളും മെഡിക്കല്‍ സെന്ററുകളും ആരംഭിക്കുകയും സ്വയം സമര്‍പ്പിത ഭാവത്തില്‍ സുസ്മേര വദനനായി സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃത നാവുകയും ചെയ്യുന്ന റബീയുള്ള മാതൃകാ പുരുഷനാണെന്ന് ചടങ്ങില്‍ പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടു.
1980 ല്‍ സൌദി അറേബ്യയിലെ ജിദ്ദയില്‍ 100 റിയാല്‍ കസല്‍ട്ടേഷന്‍ ചാര്‍ജുണ്ടായിരുന്ന സാഹചര്യത്തിലാണ് സാധാരണക്കാരുടെ ആശാ കേന്ദ്രമായി കേവലം 15 റിയാല്‍ കസല്‍ട്ടേഷന്‍ ചാര്‍ജ് നിശ്ചയിച്ച് റബീയുള്ള ആതുര സേവന രംഗത്തേക്ക് കടന്നു വന്നത്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിപ്ളവം സൃഷ്ടിച്ച നടപടി ആയിരുന്നു അത്. നാല്‍പത് മലയാളി ഡോക്ടര്‍മാരുമായി പോളി ക്ലിനിക് ആരംഭിച്ച റബീയുളളയുടെ പ്രസ്ഥാനം പെട്ടെന്ന് ജന പ്രീതി നേടുകയും സൌദിയുടെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്ന് പന്തലിക്കുകയും ചെയ്തു. ദൈവാനുഗ്രഹവും ആത്മാര്‍ഥമായ പരിശ്രമങ്ങളും കൂടിയായപ്പോള്‍ സൌദിയുടെ അതിര്‍ വരമ്പുകള്‍ കടന്ന് ഖത്തറിലും ബഹറൈനിലും കുവൈത്തിലും മസ്കത്തിലുമെല്ലാം സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
2005 ലാണ് റബീയുള്ള ഖത്തറില്‍ ക്ലിനിക്ക് ആരംഭിച്ചത്. കേവലം 15 റിയാല്‍ കസല്‍ട്ടേഷന്‍ ചാര്‍ജ് നിശ്ചയിച്ച് നാഷണല്‍ പാനാസോണിക്കിന് എതിര്‍ വശം തുടങ്ങിയ ഡെന്റല്‍ സെന്റര്‍ വാടകയും മറ്റു ചിലവുകളും കൂടിയിട്ടും പരിശോധനാ നിരക്ക് കൂട്ടിയില്ല എത് പ്രത്യേകം ശ്രദ്ധേയമാണ്.
– മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍