ദോഹ : ഖത്തറിലെ ടൂറിസം സാധ്യതകള്‍ വിപുലീകരിക്കുകയും മികച്ച കപ്പലുകള്‍ക്ക് ഖത്തറില്‍ വന്നു പോകുന്നതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നാനൂറോളം ടൂറിസ്റ്റുകളുമായി ദോഹാ തുറമുഖത്തെത്തിയ പടുകൂറ്റന്‍ ജര്‍മന്‍ ടൂറിസ്റ്റ് കപ്പലിന് ഖത്തര്‍ അധികൃതര്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി. ടൂറിസ്റ്റുകളുടെ സുരക്ഷിതത്വവും ടൂറിസം വികസന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും കണക്കിലെടുത്ത് ഖത്തര്‍ സന്ദര്‍ശിക്കുന്നതിനുള്ള ജര്‍മന്‍ കപ്പലിന്റെ ആഗ്രഹം അറിയിച്ച ഉടനെ തന്നെ അതിര്‍ത്തി പാസ്പോര്‍ട്ട് മേധാവി ലഫ്റ്റനന്റ് കേണല്‍ നാസര്‍ അല്‍ ഥാനി, ടൂറിസം വകുപ്പ് അധികൃതര്‍ തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കപ്പലിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.
176 മീറ്റര്‍ നീളവും ഏഴ് നിലകളിലായി ഇരുനൂറോളം ജീവനക്കാരും 500 ആഡംബര ഹോട്ടല്‍ മുറികളും 25 ദേശക്കാരായ നാനൂറ് ടൂറിസ്റ്റുകളുമുള്ള ഈ കപ്പല്‍ ആദ്യമായാണ് ഖത്തറിലെത്തുത്. കപ്പലിനും ടൂറിസ്റ്റുകള്‍ക്കും അനായാസം ഖത്തറിലിറങ്ങുന്നതിനുള്ള എല്ലാവിധ സൌകര്യങ്ങളുമൊരുക്കിയ ഖത്തര്‍ അധികൃതര്‍ക്ക് ഏവരുടേയും പ്രശംസ ലഭിച്ചു.
– മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍


ദോഹ : പ്രവാസി സമൂഹത്തിന് ന്യായമായും ലഭിക്കേണ്ട വോട്ടവകാശം നേടി എടുക്കുവാന്‍ മാറി മാറി വരുന്ന സര്‍ക്കാറുകളൊക്കെ നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ പ്രഗല്‍ഭരായ അഭിഭാഷകരെ വെച്ച് സുപ്രീം കോടതിയെ സമീപിക്കുവാന്‍ പ്രവാസി സംഘടനകള്‍ ശ്രമിക്കണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആയ ഒ. അബ്ദു റഹിമാന്‍ അഭിപ്രായപ്പെട്ടു. ദോഹയിലെ പ്രസ്റ്റീജ് റസ്റോറന്റില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദോഹ : മലയാളിയായ ദീപാ ഗോപാലന്‍ വദ്‌വ ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി ചുമതല ഏല്‍ക്കാനായി ഇന്ന് ഖത്തറിലെത്തി. ഗള്‍ഫില്‍ അംബാസഡറായി നിയമിതയാവുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് കണ്ണൂര്‍ സ്വദേശിനി ദീപാ ഗോപാലന്‍. ഭര്‍ത്താവ് അനില്‍ വാദ്വ ഒമാനിലെ ഇന്ത്യന്‍ അംബാസഡറാണ്.





