ഖത്തര്‍ : ഖത്തര്‍ എയര്‍വെയ്‌സ് മാര്‍ച്ച് 30 മുതല്‍ ദോഹയില്‍ നിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് സര്‍വീസ് തുടങ്ങുന്നു. ന്യൂയോര്‍ക്ക്, വാഷിങ്‌ടണ്‍ നഗരങ്ങള്‍ക്കു ശേഷം അമേരിക്കയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ മൂന്നാമത്തെ സര്‍വീസാണിത്.
ഈ സര്‍വീസ് ആരംഭിക്കുന്നതോടെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി ഹൂസ്റ്റണിലെത്താന്‍ കഴിയുമെന്ന് കമ്പനിയുടെ ഇന്ത്യ റീജനല്‍ മാനേജര്‍ നവീന്‍ ചൗള പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ഈ പ്രതിദിന നോണ്‍സ്റ്റോപ്പ് സര്‍വീസ് 17 മണിക്കൂറില്‍ കുറഞ്ഞ സമയം കൊണ്ട് ദോഹയില്‍ നിന്ന് ഹൂസ്റ്റണിലെത്തും. ഖത്തര്‍ എയര്‍വെയ്‌സിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ സര്‍വീസിന് ബോയിങ് 777200 വിമാനമാണ് ഉപയോഗിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദോഹയിലെത്തി മൂന്നു മണിക്കൂറിനുള്ളില്‍ ഹൂസ്റ്റണിലേക്കുള്ള കണക്ഷന്‍ ഫൈ്‌ളറ്റ് ലഭ്യമാവുന്ന രീതിയിലാണ് ഷെഡ്യൂള്‍. ഇന്ത്യയില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങി ഒമ്പത് നഗരങ്ങളില്‍ നിന്നായി ഖത്തര്‍ എയര്‍വെയ്‌സ് ആഴ്‌ചയില്‍ 8 സര്‍വീസുകള്‍ ദോഹയിലേക്ക് നടത്തുന്നുണ്ട്. 68 വിമാനങ്ങളുള്ള ഖത്തര്‍ എയര്‍വെയ്‌സ് 83 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. നടപ്പു വര്‍ഷം ആറ് പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കും.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍


ദോഹ : ഖത്തറില്‍ നിര്‍ബന്ധിത തിരിച്ചയക്കല്‍ ഇല്ലെന്നു മന്ത്രി സഭയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്നതു നിയമ ലംഘനമാണെങ്കിലും അത്തരക്കാരെ കുറ്റവാളികളായി കരുതാറില്ല. തിരിച്ചയയ്ക്കല്‍ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് എല്ലാ അവകാശങ്ങളും ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്റര്‍ മീലാദ് കാമ്പയിനോ ടനുബന്ധിച്ച് മാര്‍ച്ച് 27ന് ഗള്‍ഫിലെ പ്രവാസികള്‍ക്ക് വേണ്ടി വിജ്ഞാന പരീക്ഷ സംഘടിപ്പിക്കുന്നു. കോഴിക്കോട് ഇസ്ലാമിക് പബ്ളിംഷിംഗ് ബ്യൂറോ പ്രസിദ്ധീകരിച്ച ‘നിങ്ങളുടെ പ്രവാചകന്‍’ എന്ന ലഘു പുസ്തകം അടിസ്ഥാന മാക്കിയാണ് പരീക്ഷ. സൌദി അറേബ്യ, യു. എ. ഇ., ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളി ലുള്ളവര്‍ക്ക് പങ്കെടുക്കാം.
ദോഹ: ഖത്തര്‍ വെര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഡിസൈനിംഗ് മത്സരത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. എം. ഇ. എസ്. ഇന്ത്യന്‍ സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ത്ഥിനി ഹെന നജീബിനാണ് വി. സി. ക്യു. ഡിസൈനിംഗ് മത്സരത്തില്‍ സമ്മാനം ലഭിച്ചത്. ഖത്തറിലെ സ്വദേശി സ്കൂളുകളിലേയും വിദേശി സ്കൂളുകളിലേയും 250ല്‍ പരം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. തൃശൂര്‍ നാട്ടിക ചിറക്കുഴി കുടുംബാംഗവും ഫ്രണ്ട്സ് ഓഫ് തൃശൂര്‍ കേന്ദ്ര നിര്‍വ്വാഹക സമിതി അംഗവുമായ സി എ നജീബിന്റേയും നസീം ബാനുവിന്റേയും മകളാണ് ഹെന നജീബ്.
ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ ക്രൈസ്തവ വിശ്വാസികളുടെ ദേവാലയ സമുച്ഛയത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 28 ശനിയാഴ്ച കാലത്ത് ഖത്തര്‍ ഉപ പ്രധാന മന്ത്രിയും ഊര്‍ജ്ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് ആല്‍ അത്തിയ്യ നിര്‍വഹിക്കും. സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ ചര്‍ച്ച്, ബ്രദറന്റ് അസംബ്ളി, സെന്റ് മേരീസ് മലങ്കര ചര്‍ച്ച്, പെന്തക്കോസ്റ്റല്‍ അസംബ്ളി തുടങ്ങിയവയുടെ വിവിധ പ്രാര്‍ത്ഥനാ ലയങ്ങളാണ് ഈ സമുച്ഛയത്തില്‍ ഉള്ളത്. വിവിധ മത നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.





