ഹ്യൂഗോ ഷാവേസ് ഖത്തറിലേക്ക്

March 30th, 2009

ദോഹ: മാര്‍ച്ച് 31ന് ഖത്തറില്‍ നടക്കുന്ന അറബ്, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വെനിസുല പ്രസിഡണ്ട് ഹ്യൂഗോ ഷാവേസ് ഖത്തറില്‍ എത്തുന്നു. ഈജിപ്ത്, ജോര്‍ദ്ദാന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം തുടരുമ്പോഴും കുട്ടികളടക്കം 1300 പേരെ ഗാസയില്‍ കൂട്ട കൊല നടത്തിയ ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള ബന്ധം വേര്‍പെടുത്തിയ വെനിസുലന്‍ പ്രസിഡണ്ടിനെ ഏറെ ബഹുമാനത്തോടെയാണ് അറബ് സമൂഹം നോക്കി കാണുന്നത്. വെനിസുലയുമായി നല്ല സൌഹൃദ ബന്ധമുള്ള രാജ്യമായ ഇറാനിലും അദ്ദേഹം പര്യടനം നടത്തും.

മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍



-

വായിക്കുക:

അഭിപ്രായം എഴുതുക »

ഖത്തറില്‍ അനധികൃത വിസാ കച്ചവടം

March 30th, 2009

ദോഹ: അനധികൃത വിസ കച്ചവടം ഖത്തറില്‍ ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ട്. 12,000 റിയാല്‍ മുതല്‍ 14,000 റിയാല്‍ വരെയാണ് (ഏകദേശം 1.68 ലക്ഷം രൂപ മുതല്‍ 1.96 ലക്ഷം രൂപ വരെ) ഇപ്പോള്‍ വില്‍പന നടക്കുന്ന തെന്നാണ് പ്രാദേശിക പത്രം വെളിപ്പെടുത്തുന്നത്.

ഒരു തൊഴില്‍ വിസയ്ക്കായി ഒരു കമ്പനി മാനേജര്‍ക്ക് 12500 റിയാല്‍ നല്‍കിയതിന്റെ രേഖകളുണ്ടെന്ന്‍ റിപ്പോര്‍ട്ട് അവകാശപ്പെട്ടു. താമസ അലവന്‍സോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ പ്രതിമാസം 800 റിയാലാണ് (11,200 രൂപ) കമ്പനി വാഗ്ദാനം ചെയ്യുന്നതെന്നും വെളിപ്പെടുത്തി.

മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അറബ് ഉച്ചകോടി ഇന്നാരംഭിക്കും

March 30th, 2009

ദോഹ: അറബ് രാജ്യങ്ങള്‍ക്ക് ഇടയിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കു ന്നതിനായി 16 രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടി ദോഹയില്‍ തിങ്കളാഴ്ച ആരംഭിക്കും.

ഖത്തര്‍ പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനിയും അറബ് ലീഗ് സെക്രട്ടറിയായ അമര്‍ മൂസയും പത്ര സമ്മേളനത്തില്‍ ഉച്ചകോടിയുടെ മുഖ്യ അജന്‍ഡ വിശദീകരിച്ചു. കുവൈത്ത് സാമ്പത്തിക ഉച്ചകോടിയോടെ അറബ് രാജ്യങ്ങള്‍ ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ കുറഞ്ഞു വന്നിട്ടുണ്ട്.

വാക്കുകളില്‍ മാത്രം ഒതുങ്ങാതെ അറബ് ജനതയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക രിക്കുന്നതിനുള്ള ഐക്യം പ്രാവര്‍ത്തി കമാക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടതെന്ന് ഖത്തര്‍ പ്രധാന മന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി പ്രസ്താവിച്ചു. പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രായോഗിക പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീന്‍ പ്രശ്‌നങ്ങള്‍, സുഡാനിലെ സ്ഥിതി ഗതികള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഉച്ചകോടി ഗൗരവത്തോടെ ചര്‍ച്ച ചെയ്യുക. ഇറാഖില്‍ സമാധാനം പുനഃ സ്ഥാപിക്കുന്നതിനും ഇറാഖിന്റെ സുരക്ഷയും അഖണ്ഡതയും ഉറപ്പു വരുത്തുന്ന തിനുമുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പൂര്‍ണ പിന്തുണ യുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറില്‍ നിന്നും 16 അംഗ പ്രതിനിധി സംഘമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറക് പങ്കെടുക്കുകയില്ല. അന്താരാഷ്ട്ര കോടതിയുടെ സുഡാന്‍ പ്രസിഡന്റി നെതിരെയുള്ള നീക്കങ്ങള്‍ക്ക് അറബ് ലോകത്തിന്റെ പിന്തുണ യുണ്ടാവില്ല. അന്താരാഷ്ട്ര കോടതി സ്വീകരിച്ച നടപടികള്‍ അവസാനിപ്പി ക്കണമെന്നാണ് ഉച്ചകോടിക്കു മുമ്പില്‍ ചര്‍ച്ചയ്ക്കു വരുന്ന കരടു പ്രമേയം ആവശ്യപ്പെടുന്നത്. ദോഹാ ഷെറാട്ടണിലാണ് ഉച്ചകോടിക്ക് വേദി ഒരുക്കിയത്.

മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദോഹ സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചു

March 28th, 2009

ദോഹ: എട്ടാമത് ദോഹ സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചു. കലാ സാംസ്കാരിക പൈതൃക മന്ത്രാലയമാണ് അസാധാരണമായ ഈ തീരുമാനമെടുത്തത്.

ഏപ്രില്‍ 16 മുതല്‍ 22 വരെ നീണ്ടു നില്‍ക്കുന്ന സാംസ്കാരിക ഉത്സവത്തിന്റെ തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തില്‍ എത്തിയ സന്ദര്‍ഭത്തിലുണ്ടായ ഈ തീരുമാനം രാജ്യത്തെ സാംസ്കാരിക നേതാക്കളെ ദുഃഖത്തിലാഴ്ത്തി.

ജനുവരിയില്‍ നടക്കേണ്ടി യിരുന്ന സാംസ്കാരിക ഉത്സവം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഏപ്രില്‍ മാസത്തേക്ക് നീട്ടി വച്ചത്. സാംസ്കാരിക ഉത്സവം ഉപേക്ഷി ച്ചേക്കുമെന്ന് ഏതാനും ദിവസങ്ങളായി ഖത്തറി മാധ്യമങ്ങള്‍ സൂചിപ്പിച്ചിരുന്നു. കലാ സാംസ്കാരിക പൈതൃക മന്ത്രാലയവും ധന കാര്യ മന്ത്രാലയവും തമ്മില്‍ ഫണ്ടിനെ പറ്റിയുള്ള ഭിന്നതയാണ് ഇതിന് കാരണമായി ചൂണ്ടി ക്കാണിക്കപ്പെടുന്നത്.

ഫണ്ട് ബജറ്റില്‍ ഏതു സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തിലാണ് തര്‍ക്കം ഉടലെടുത്ത തെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

സാംസ്കാരിക ഉത്സവം ഉപേക്ഷിച്ച മന്ത്രാലയത്തിന്റെ തീരുമാനം രാജ്യത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും വന്‍ നഷ്ടം രാജ്യത്തിനു ണ്ടാവുമെന്നും അറബ് മാധ്യമങ്ങള്‍ പറയുന്നു.

ആരുടെ വീഴ്ച കാരണമായാലും ദശ ലക്ഷ ക്കണക്കിന് റിയാലാണ് സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചതിലൂടെ രാജ്യത്തിന് നഷ്ടമായ തെന്നാണ് വാര്‍ത്ത. 2010 ‘ദോഹ അറബ് സംസ്കാരിക തലസ്ഥാനം’ എന്ന പ്രമേയത്തില്‍ ആഘോഷിക്കാന്‍ രാജ്യം നടത്തുന്ന തയ്യാറെടുപ്പിനേയും ഇത് ബാധിക്കുമെന്നും സാംസ്കാരിക വൃത്തങ്ങളില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫ്രണ്ട്സ് ഓഫ് തൃശൂര്‍ ഇന്റര്‍ സ്കൂള്‍ മത്സരം

March 28th, 2009

ദോഹ: ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ‘ഫ്രണ്ട്സ് ഓഫ് തൃശൂര്‍’ (എഫ്.ഒ.ടി.) നാലാമത് ഇന്‍ര്‍ സ്കൂള്‍ പെയിന്റിങ് മത്സരം പ്രഖ്യാപിച്ചു.

ഖത്തറിലെ 7 ഇന്ത്യന്‍ സ്കൂളുകളെയും പങ്കെടുപ്പിച്ചാണ് ഏപ്രില്‍ 17 ന് മത്സരം സംഘടിപ്പിക്കുന്നത്. ബിര്‍ള പബ്ളിക് സ്കൂളിലായിരിക്കും മത്സരം നടക്കുന്നത്. ഒമ്പതംഗ ജൂറി കമ്മിറ്റി മത്സര ഫലം അന്നു തന്നെ ബിര്‍ള സ്കൂളില്‍ നടക്കുന്ന സാംസ്കാരിക സന്ധ്യയില്‍ പ്രഖ്യാപിക്കുകയും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും.

മത്സരാ ര്‍ത്ഥികള്‍ക്കു പുറമേ സംഘാടക മികവു പുലര്‍ത്തുന്ന സ്കൂളിനും പ്രത്യേക സമ്മാനമുണ്ട്. വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികളെ നാലു ഗ്രൂപ്പായി തിരിച്ചായിരിക്കും മത്സരം. മത്സരത്തിനുള്ള അപേക്ഷാ ഫോറങ്ങളും നിബന്ധനകളും അതാതു സ്കൂളുകളില്‍ നിന്ന് ലഭിക്കും. സ്കൂള്‍ അധികൃതരുടെ ഒപ്പും സീലും ഉള്ള പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 7 ന് മുമ്പ് എഫ്.ഒ.ടി. ഓഫീസില്‍ ലഭിച്ചിരിക്കണം. ഫോട് ഓഫീസില്‍ നിന്നും അപേക്ഷകള്‍ ലഭിക്കുമെന്ന് ഫോട് പുറത്തിക്കിയ വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു.

മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 7 of 12« First...56789...Last »

« Previous Page« Previous « ദോഹയില്‍ വനിതാ സുരക്ഷാ കാര്യാലയം
Next »Next Page » ദോഹ സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചു »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine