ദോഹ: ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ‘ഫ്രണ്ട്സ് ഓഫ് തൃശൂര്‍’ (എഫ്.ഒ.ടി.) നാലാമത് ഇന്‍ര്‍ സ്കൂള്‍ പെയിന്റിങ് മത്സരം പ്രഖ്യാപിച്ചു.
ഖത്തറിലെ 7 ഇന്ത്യന്‍ സ്കൂളുകളെയും പങ്കെടുപ്പിച്ചാണ് ഏപ്രില്‍ 17 ന് മത്സരം സംഘടിപ്പിക്കുന്നത്. ബിര്‍ള പബ്ളിക് സ്കൂളിലായിരിക്കും മത്സരം നടക്കുന്നത്. ഒമ്പതംഗ ജൂറി കമ്മിറ്റി മത്സര ഫലം അന്നു തന്നെ ബിര്‍ള സ്കൂളില്‍ നടക്കുന്ന സാംസ്കാരിക സന്ധ്യയില്‍ പ്രഖ്യാപിക്കുകയും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും.
മത്സരാ ര്‍ത്ഥികള്‍ക്കു പുറമേ സംഘാടക മികവു പുലര്‍ത്തുന്ന സ്കൂളിനും പ്രത്യേക സമ്മാനമുണ്ട്. വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികളെ നാലു ഗ്രൂപ്പായി തിരിച്ചായിരിക്കും മത്സരം. മത്സരത്തിനുള്ള അപേക്ഷാ ഫോറങ്ങളും നിബന്ധനകളും അതാതു സ്കൂളുകളില്‍ നിന്ന് ലഭിക്കും. സ്കൂള്‍ അധികൃതരുടെ ഒപ്പും സീലും ഉള്ള പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 7 ന് മുമ്പ് എഫ്.ഒ.ടി. ഓഫീസില്‍ ലഭിച്ചിരിക്കണം. ഫോട് ഓഫീസില്‍ നിന്നും അപേക്ഷകള്‍ ലഭിക്കുമെന്ന് ഫോട് പുറത്തിക്കിയ വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു.
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍


പ്രവാസി സമൂഹത്തിന് അഭിമാനമായി മാറിയ ഇന്തോ അറബ് സാംസ്കാരിക ഉത്സവത്തിന് വ്യാഴാഴ്ച അബുദാബിയില്‍ തിരി തെളിയും. അവതരണ ഭംഗി കൊണ്ടും, വിഷയത്തിലെ പ്രത്യേകത കൊണ്ടും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ശ്രദ്ധേയമായി തീര്‍ന്ന ഇന്തോ അറബ് സാംസ്കാരിക ഉത്സവം, ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ കരുത്തുറ്റ താക്കുവാനും ഇരു രാജ്യങ്ങളും ഒന്നിച്ചു ചിന്തിച്ച് മുന്നേറുവാനുമുള്ള പ്രചോദന മാകുമെന്നും കണക്കാ ക്കപ്പെടുന്നു.
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍, ജനുവരി 21 ബുധനാഴ്ച മുതല്‍ “കലോത്സവ്2009” എന്ന പേരില്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറും. ചിത്ര രചന, ലളിത ഗാനം, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, മോണോ ആക്റ്റ്, പ്രഛന്ന വേഷം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, നാടോടി ന്യത്തം എന്നീ ഇനങ്ങളില്‍ നാലു വേദികളിലായി മത്സരങ്ങള്‍ നടക്കും.





