ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ ബാല കലോത്സവം ആയ നൂപുരയില്‍ സിനിമാറ്റിക് ഡാന്‍സ്, ഉപകരണ സംഗീതം എന്നിവയില്‍ മത്സരം നടന്നു. സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് ഒന്നില്‍ നന്ദിനി രാജേഷ് നായരും ഗ്രൂപ്പ് രണ്ടില്‍ കാര്‍ത്തിക ബാലചന്ദ്രനും ഒന്നാം സ്ഥാനം നേടി. ഉപകരണ സംഗീതത്തില്‍ ഗ്രൂപ്പ് മൂന്നില്‍ അശ്വിന്‍ കൃഷ്ണ ഒന്നാം സ്ഥാനവും ആനന്ദ് ബിനു ടോം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.


ബഹറൈന്‍ : ബഹറൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച ബാല കലോത്സവം നൂപുര 2009 ന്‍റെ ഭാഗമായി ഭരതനാട്യ മത്സരങ്ങള്‍ നടന്നു. ഗ്രൂപ്പ് നാലില്‍ സ്വാതി സതീശും ഗ്രൂപ്പ് അഞ്ചില്‍ നീതു സത്യനും ഒന്നാം സ്ഥാനം നേടി. പദ്യ പാരായണത്തില്‍ ഗ്രൂപ്പ് ഒന്നില്‍ വിഘ്നേഷ് പമ്പാവാസനും ഗ്രൂപ്പ് രണ്ടില്‍ പാര്‍വതി സജീവ് കുമാറും ഗ്രൂപ്പ് മൂന്നില്‍ ഗായത്രി സദാനന്ദനും ഒന്നാം സ്ഥാനം നേടി.
പയ്യന്നൂര്‍ സൗഹൃദ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമാണെന്ന് പ്രശസ്ത വാഗ്മിയും കേരള നാടന്‍ കലാ അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയവും സാംസ്കാരികവുമായി സമ്പന്നമായ പാരമ്പര്യമുള്ള പയ്യന്നൂരിന്‍റെ അതേ സ്വത്വം തന്നെയാണ് സൗഹൃദ വേദി പോലുള്ള പ്രസ്ഥാനങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോല്‍ക്കളി പോലെ പയ്യന്നൂരിന്‍റെ തനതു കലാ രൂപങ്ങളെ വിദേശ മണ്ണില്‍ പുനരാവി ഷ്കരിക്കാന്‍ മുന്നോട്ട് വന്ന വി. ടി. വി. ദാമോദരനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
സൃഷ്ടി പ്രൊഡക്ഷന്‍സിന്റെ പഞ്ചരത്ന എന്ന ക്ലാസിക്കല്‍ നൃത്ത പരിപാടി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഡിറ്റോറിയത്തില്‍ ഏപ്രില്‍ മൂന്ന് വെള്ളിയാഴ്ച അരങ്ങേറും. പ്രശസ്ത നര്‍ത്തകി വിനിത പ്രതീഷ് രചിച്ച ഈ പരമ്പരാഗത ഭരതനാട്യ നൃത്ത അവതരണത്തില്‍ വിനിതയോടൊപ്പം നര്‍ത്തകിമാരായ വിദ്യാ ഗോപിനാഥ്, ശ്രുതി ചന്ദ്രന്‍, അഞ്ജലി പണിക്കര്‍, ജതിന്‍ സുബ്രഹ്മണ്യന്‍ എന്നിവരും ചുവടുകള്‍ വെക്കും. വൈകീട്ട് ഏഴ് മണിക്കാണ് പരിപാടി തുടങ്ങുന്നത്.






