മികച്ച പ്രൊഫഷണല്‍ നാടക ഗായകനുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ് രാജീവ് കോടമ്പള്ളിക്ക് ലഭിച്ചു. ഏഷ്യാനെറ്റ് റേഡിയോയിലെ പ്രോഗ്രാം എക്സികുട്ടീവാണ് കരുനാഗപ്പള്ളി സ്വദേശിയായ രാജീവ്. കൊടുങ്ങല്ലൂരില്‍ നടന്ന പരിപാടിയില്‍ സാംസ്കാരിക മന്ത്രി എം. എ. ബേബി അവാര്‍ഡ് സമ്മാനിച്ചു. അവാര്‍ഡ് ദാന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. പി. രാജേന്ദ്രന്‍, കെ. പി. ധനപാലന്‍ എം. പി. തുടങ്ങിയവര്‍ സംബന്ധിച്ചു. പി. കെ. വേണുക്കുട്ടന്‍ നായര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരവും നല്‍കി.


ദുബായ് : ചിരന്തന സാംസ്കാരിക വേദിയുടെ 2008 ലെ മാധ്യമ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹ്‌മദ്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ജലീല്‍ പട്ടാമ്പി എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി. നടന്‍ ജഗതി ശ്രീകുമാറാണ് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചത്. സ്വര്‍ണ മെഡല്‍, പൊന്നാട, ഉപഹാരം, പ്രശംസാ പത്രം എന്നിവ അടങ്ങിയതാണ് അവാര്‍ഡ്.
ദുബായ് : സലഫി ടൈംസ് വായനക്കൂട്ടം സഹൃദയ പുരസ്ക്കാരം 09 മികച്ച റേഡിയോ ശ്രോതാവിനുള്ള പുരസ്ക്കാരം ശ്രീ ജനാര്‍ദ്ദനന്‍ പഴയങ്ങാടി അല്‍ ഹബ്തൂര്‍ ലെയ്ടണ്‍ ഗ്രൂപ്പിലെ എസ്റ്റിമേഷന്‍ ഡയറക്ടര്‍ ശ്രീ സയിദ് അജ്ലാല്‍ ഹൈദറില്‍ നിന്നും ഏറ്റു വാങ്ങി. സലഫി ടൈംസ് അസോസിയേറ്റ് എഡിറ്റര്‍ സി. എച്ച്. അഹമദ് കുറ്റ്‌യാടി, കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ ദുബായ് വായനക്കൂട്ടം പ്രസിഡണ്ട് കെ. എ. ജബ്ബാരി എന്നിവര്‍ സന്നിഹിതരായിരുന്നു.
കെ.എം.സി.സി. മാടായി പഞ്ചായത്ത് ദുബായ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സി. എച്ച്. മുഹമ്മദ് കോയ സ്മാരക പുരസ്കാരം പുന്നക്കന്‍ മുഹമ്മദലിക്ക്. 25,001 രൂപയും ഉപഹാരവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തനം കാഴ്ച വയ്ക്കുകയും പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ അധികൃതരുടെ മുന്നില്‍ എത്തിക്കുകയും ചെയ്യാന്‍ പുന്നക്കന്‍ മുഹമ്മദലി ശ്രമിച്ചതായി അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കി.





