ആരോഗ്യ ബോധവല്‍ക്കരണം അത്യന്താപേക്ഷിതം

November 27th, 2010

health-plus-medical-camp-0-epathram

ദുബായ്‌ : പ്രമേഹ രോഗ ബോധവല്‍ക്കരണ ത്തിനായി ഇമ്പീരിയല്‍ കോളജ്‌ ലണ്ടന്‍ ഡയബിറ്റിസ് സെന്റര്‍ (Imperial College London Diabetes Centre – ICLDC) അബുദാബിയിലെ യാസ് മറീന എഫ്-1 സര്‍ക്യൂട്ടില്‍ സംഘടിപ്പിച്ച നാലാമത്  “വോക്ക് യു.എ.ഇ. 2010” (Walk UAE 2010) നടന്ന അതേ ദിവസം തന്നെ പ്രവാസികളില്‍ ഭൂരിഭാഗമായ മലയാളികളിലേക്കും ആരോഗ്യ സംരക്ഷണ ബോധവല്‍ക്കരണം എത്തിക്കുക എന്ന ഉദ്ദേശത്തില്‍ ദുബായില്‍ ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ സൌജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ്‌ നടത്തി.

പാലക്കാട്‌ അസോസിയേഷന്‍ യു. എ. ഇ. നടത്തിയ പാലക്കാട്‌ ഷട്ടില്‍ ടൂര്‍ണമെന്റ് 2010 നോടനുബന്ധിച്ചാണ് ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്‌ സൌജന്യ വൈദ്യ – ദന്ത പരിശോധനാ ക്യാമ്പ്‌ സംഘടിപ്പിച്ചത്. ആയിരത്തി ഇരുന്നൂറോളം അംഗങ്ങളുള്ള പാലക്കാട്‌ അസോസിയേഷന്‍ സംഘടിപ്പിച്ച ഷട്ടില്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത കുടുംബങ്ങളാണ് വൈദ്യ പരിശോധനയില്‍ പങ്കെടുത്തത്.

ദുബായ്‌ കരാമയില്‍ ബര്‍ജുമാന്‍ സെന്ററിനു എതിര്‍ വശത്തുള്ള അവന്യു ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ആധുനിക സൌകര്യങ്ങളോട് കൂടിയ ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്കിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ സംഘടനാ അംഗങ്ങളുടെ രക്ത സമ്മര്‍ദ്ദം, പ്രമേഹം എന്നിവയ്ക്കുള്ള പരിശോധനകള്‍ക്ക് പുറമേ സമ്പൂര്‍ണ്ണമായ ആരോഗ്യ പരിശോധനകളും നടത്തി. കൂടുതല്‍ പരിചരണം വേണ്ടവര്‍ക്ക് അതിനുള്ള നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കിയത്‌ പരിശോധനകള്‍ക്ക്‌ വിധേയരായവര്‍ക്ക്‌ ഏറെ ഉപകാരപ്രദമായതായി പങ്കെടുത്തവര്‍ അറിയിച്ചു.

യു.എ.ഇ. യിലെ ആരോഗ്യ രംഗത്ത്‌ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള കോഴിക്കോട്‌ സ്വദേശിയായ സുമ രവീന്ദ്രന്റെ നേതൃത്വത്തില്‍ ദുബായ്‌ കരാമയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്ക്‌ ആരോഗ്യ പരിചരണ രംഗത്ത്‌ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വെക്കുന്നത്.

suma-ravindran-epathram

ഹെല്‍ത്ത്‌ പ്ലസ്‌ ഗ്രൂപ്പ്‌ ഡയറക്ടര്‍ സുമ രവീന്ദ്രന്‍

യു.എ.ഇ. യിലെ അഞ്ചില്‍ ഒരാള്‍ക്ക്‌ പ്രമേഹം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതായത്‌ ജനസംഖ്യയില്‍ 20 ശതമാനം പേര്‍ക്ക്. പ്രമേഹ നിരക്കിന്റെ കാര്യത്തില്‍ ഇത് ലോകത്തിലെ രണ്ടാം സ്ഥാനമാണ് യു.എ.ഇ.ക്ക് നല്‍കുന്നത്. ഒന്നാം സ്ഥാനം ന്യൂസീലാന്‍ഡിന് അടുത്തുള്ള വളരെ കുറച്ചു മാത്രം ജനവാസമുള്ള നൌറു ദ്വീപിനാണ്. ആ നിലക്ക് പ്രമേഹ ബോധവല്‍ക്കരണം ഏറ്റവും അധികം ആവശ്യമുള്ള രാജ്യമാണ് യു.എ.ഇ. യു.എ.ഇ. യുടെ വാര്‍ഷിക ആരോഗ്യ ബഡ്ജറ്റിന്റെ 40 ശതമാനം ചിലവാകുന്നത് പ്രമേഹ രോഗ ചികിത്സയ്ക്കാണ്. സ്വദേശികളില്‍ 75 ശതമാനവും പ്രവാസികളില്‍ 31 ശതമാനവും പേര്‍ മരണമടയുന്നത് പ്രമേഹം മൂലമാണ്.

പത്ത് വയസ് പ്രായമുള്ള കുട്ടികളില്‍ പോലും ഇവിടെ പ്രമേഹം കാണപ്പെടുന്നു. അമിത വണ്ണം, തെറ്റായ ഭക്ഷണ രീതി, മതിയായ വ്യായാമത്തിന്റെ അഭാവം, മാനസിക പിരിമുറുക്കം എന്നിവയാണ് ഈ അവസ്ഥയ്ക്ക് കാരണം. വീട്ടില്‍ നിന്നും സ്ക്കൂള്‍ ബസ്‌ വരെയും, സ്ക്കൂള്‍ ബസില്‍ നിന്നും ഇറങ്ങി സ്ക്കൂള്‍ വരെയും നടക്കുന്ന ഏതാനും ചുവടുകള്‍ മാത്രമാണ് ഒരു ശരാശരി വിദ്യാര്‍ത്ഥിയുടെ ഒരു ദിവസത്തെ ശാരീരിക അദ്ധ്വാനം. ഇതിനു പുറമേ തിരക്കേറിയ ജീവിതം  നയിക്കുന്ന അച്ഛനമ്മമാരുടെ സൌകര്യാര്‍ത്ഥം കുട്ടികള്‍ക്ക്‌ നല്‍കുന്ന ഫാസ്റ്റ്‌ ഫുഡ്‌ ഭക്ഷണം കൂടിയാകുമ്പോള്‍ പ്രമേഹം ഉറപ്പാവുന്നു. ഇരുപത് വയസിനു താഴെയുള്ള 680,000 ത്തോളം കുട്ടികള്‍ക്കാണ് യു.എ.ഇ. യില്‍ പ്രമേഹം കണ്ടെത്തിയിട്ടുള്ളത്‌. ഇനിയും രോഗം കണ്ടെത്തപ്പെടാത്തവര്‍ എത്രയോ ഏറെ ഉണ്ടാവും.

ഈ സാഹചര്യത്തില്‍ പ്രവാസി മലയാളികളുടെ ഇടയില്‍ ആരോഗ്യ ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണ് എന്നതാണ് ഇത്തരമൊരു ക്യാമ്പ്‌ സംഘടിപ്പിക്കുവാന്‍ പ്രചോദനമായത് എന്ന് ക്യാമ്പിന് നേതൃത്വം നല്‍കിയ ഹെല്‍ത്ത്‌ പ്ലസ്‌ ഗ്രൂപ്പ്‌ ഡയറക്ടര്‍ സുമ രവീന്ദ്രന്‍ അറിയിച്ചു. ഇന്നലെ തങ്ങള്‍ നടത്തിയ സൌജന്യ ആരോഗ്യ പരിശോധനാ ക്യാമ്പില്‍ നിരവധി പേര്‍ക്ക് പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുകയുണ്ടായി. കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തി രോഗ നിര്‍ണ്ണയം നടത്താന്‍ ഇവരെ ഉപദേശിക്കുകയും ചെയ്തു. ശരിയായ ജീവിത രീതിയും ചികിത്സയും കൊണ്ട് പ്രമേഹത്തെ നിയന്ത്രിച്ച് ആരോഗ്യ പൂര്‍ണ്ണമായ ജീവിതം ആസ്വദിക്കാനാവും. ഈ ബോധവല്‍ക്കരണമാണ് തങ്ങളുടെ ലക്ഷ്യം.

health-plus-medical-camp-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക

മിതമായ നിരക്കില്‍ ഏറ്റവും മികച്ച പരിചരണമാണ് ഹെല്‍ത്ത്‌ പ്ലസ്‌ ഗ്രൂപ്‌ നല്‍കുന്നത്. ഏറ്റവും ആധുനികമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ള കരാമയിലെ ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്കില്‍ മികച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ബേസിക്‌ ഹെല്‍ത്ത്‌ പാക്കേജിന് പുറമെ, കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, പ്രായമായവര്‍ക്കും, സ്ഥാപനങ്ങള്‍ക്കും പ്രത്യേകം തയ്യാറാക്കിയ ഹെല്‍ത്ത്‌ പാക്കേജുകളും ലഭ്യമാണ്.

വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അള്‍സര്‍, ഗാസ്ട്രൈടിസ്, കിഡ്നി, മൂത്രാശയ രോഗങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍, പ്രമേഹം, അലര്‍ജി എന്നിങ്ങനെ വിവിധ രോഗങ്ങള്‍ക്കുള്ള വിദഗ്ദ്ധ ചികില്‍സ ലഭ്യമാണ്. ഏറ്റവും മികച്ച ദന്ത ചികിത്സകരുടെ സേവനം ലഭ്യമാക്കുന്ന സുസജ്ജമായ ദന്ത ചികില്‍സാ വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നു.

പ്രായമായരുടെ പരിചരണത്തിനായി അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍ നിങ്ങളുടെ വീട് സന്ദര്‍ശിക്കുകയും വേണ്ട ചികില്‍സ ലഭ്യമാക്കുകയും ചെയ്യുന്ന “ഡോക്ടര്‍ ഓണ്‍ കോള്‍” സൌകര്യവും ഹെല്‍ത്ത്‌ പ്ലസിന്റെ പ്രത്യേകതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്കില്‍ ഈ നമ്പരുകളില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 04 396 0034, 050 504 8788

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദല യുവജനോത്സവം: ഡിസംബര്‍ 2, 3 തിയ്യതികളില്‍

November 27th, 2010

dala-youth-festival-epathram

ദുബായ് : ദല യുവജനോത്സവം ഡിസംബര്‍ രണ്ട്, മൂന്ന്  തിയ്യതി കളില്‍ ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കും. യു. എ. ഇ. യിലെ എഴുപതോളം സ്കൂളുകളില്‍ നിന്നായി മൂവ്വായിര ത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന ഗള്‍ഫിലെ ഏറ്റവും വലിയ കലാമേള യാണു ദല യുവജനോത്സവം.

സംഗിതം, നൃത്തം, സാഹിത്യം എന്നി വിഭാഗങ്ങളില്‍ 96 വ്യക്തി ഗത – ഗ്രൂപ്പ് ഇനങ്ങളി ലായി രണ്ട് മുഖ്യ വേദികളും ഒമ്പത് ഉപവേദി കളിലുമായി  വ്യാഴം, വെള്ളി ദിവസങ്ങളി ലായിട്ടാണു മല്‍സരങ്ങള്‍ നടക്കുക.  കലാതിലകം, കലാപ്രതിഭ, ഓവറോള്‍ ടോഫിക്കു വേണ്ടിയുള്ള  ശക്തമായ മത്സരങ്ങളാണ് ഇക്കുറിയും ഉണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04 27 25 878

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അയ്യപ്പന്‍: വ്യവസ്ഥാപിത കാവ്യ സങ്കല്‌പങ്ങളെ വെല്ലു വിളിച്ച കവി

November 27th, 2010

kuzhoor-vilson-ayyappan-anusmaranam-epathram

അബുദാബി : വ്യവസ്ഥാപിത കാവ്യ നിയമ ങ്ങളെ കവിത കൊണ്ടും സാമൂഹിക സങ്കല്പങ്ങളെ ജീവിതം കൊണ്ടും വെല്ലു വിളിച്ച മഹാകവി യായിരുന്നു എ. അയ്യപ്പന്‍ എന്ന് അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച എ. അയ്യപ്പന്‍ – ശാന്താദേവി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
 
ലഹരിയില്‍ ഉലഞ്ഞ ജീവിത ത്തിന്‍റെ ഒരു താള ഭംഗവും ഏശാതെ ഉറച്ച വാക്കുകള്‍ കൊണ്ട് കാവ്യ ലോകത്തെ സ്തബ്ധമാക്കിയ അപൂര്‍വ്വ പ്രതിഭ യായിരുന്നു എ. അയ്യപ്പന്‍.  കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ദരിദ്രനും പീഡിതനും എന്നാല്‍, കവിത  കൊണ്ട് അതി സമ്പന്നനും ആയിരുന്നു അദ്ദേഹം.  ജീവിത ത്തില്‍ ജാഗ്രത ഉണ്ടായിരുന്നു എങ്കില്‍ മലയാള ത്തിലെ ഏറ്റവും മഹാനായ കവിയായി അയ്യപ്പനെ വാഴ്ത്ത പ്പെടുമായിരുന്നു എന്നും സമ്മേളനം വിലയിരുത്തി.
 

അഞ്ഞൂറി ലേറെ സിനിമ കളിലും  ആയിരത്തിലേറെ നാടക ങ്ങളിലും വേഷമിട്ടു കൊണ്ട് സാംസ്‌കാരിക കേരള ത്തിന്‍റെ ഭാഗമായി ത്തീര്‍ന്ന കോഴിക്കോട് ശാന്താ ദേവിയെ അവസാന ഘട്ടത്തില്‍ സാംസ്‌കാരിക കേരളം, വിശിഷ്യ ‘അമ്മ’ പോലുള്ള സിനിമാ കലാ കാരന്മാരുടെ സംഘടനകള്‍ വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്നും അവരുടെ ശ്രദ്ധ ശാന്താദേവി യില്‍ പതിഞ്ഞിരുന്നു വെങ്കില്‍ ശാന്താദേവി ഇപ്പോഴും നമ്മോടൊപ്പം ഉണ്ടാകു മായിരുന്നു വെന്നും അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.

അരങ്ങിലും വെള്ളിത്തിര യിലും ഒട്ടനേകം കഥാപാത്ര ങ്ങളെ അവതരിപ്പിച്ച ശാന്താ ദേവിയുടെ ജീവിതം, ‘കേരള കഫെ’ യില്‍ മകനാല്‍ ഉപേക്ഷിക്കപ്പെട്ട അമ്മയുടെ ജീവിത ത്തിന്‍റെ അനുഭവ ങ്ങളാണ് അവസാന നാളുകളില്‍  നേരിടേണ്ടി വന്നത്. (രണ്‍ജിതിന്‍റെ നേതൃത്വ ത്തില്‍ മലയാള ത്തിലെ പത്ത് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ ‘കേരള കഫേ’ എന്ന ചിത്ര ത്തിലെ ‘ദ ബ്രിഡ്ജ്’ എന്ന സിനിമയില്‍, വൃദ്ധയും കാഴ്ച യില്ലാത്തവളുമായ അമ്മയെ മകന്‍ ഉപേക്ഷി ക്കുന്നതാ യിരുന്നു കഥ.  ഇതിലെ അമ്മയെ ഹൃദയ സ്പര്‍ശി യായ വിധത്തില്‍ അവതരിപ്പിച്ചത് ശാന്താദേവി യായിരുന്നു).

ഇത്തരം ഒരവസ്ഥ ഒരു കലാകാരിക്ക് എന്നല്ല ഒരമ്മയ്ക്കും ഉണ്ടാകാ തിരിക്കാന്‍ സാംസ്‌കാരിക കേരളം ജാഗ്രത പുലര്‍ത്തണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.

കുഴൂര്‍ വിത്സന്‍,  ഇ. ആര്‍.  ജോഷി,  സി. വി. സലാം എന്നിവര്‍ കവി എ. അയ്യപ്പനെ അനുസ്മരിച്ചു കൊണ്ടും,  എസ്. എ. ഖുദ്‌സി, സഫറുള്ള പാലപ്പെട്ടി എന്നിവര്‍  ശാന്താ ദേവിയെ അനുസ്മരിച്ചു കൊണ്ടും സംസാരിച്ചു. നസീര്‍ കടിക്കാട്,  കെ. എം. എം.  ഷെരീഫ്, സുജി നിലമ്പൂര്‍, ശശി എന്നിവര്‍ അയ്യപ്പന്‍റെ കവിതകള്‍ അവതരിപ്പിച്ചു. 
 
സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം, പ്രശസ്ത ഛായാഗ്രാഹകന്‍ മങ്കട രവി വര്‍മ്മ യുടെ വേര്‍പാടില്‍ അനുശോചിച്ചു കൊണ്ടാണ് ആരംഭിച്ചത്.  കെ. എസ്. സി.  ഓഡിറ്റര്‍ ഇ. പി. സുനില്‍ സ്വാഗതവും വെല്‍ഫെയര്‍ സെക്രട്ടറി ഷെരീഫ് കാളച്ചാല്‍ നന്ദിയും പറഞ്ഞു.

അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്‍റ്ര്‍ യു. എ. ഇ. ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍

November 26th, 2010

blue-star-alain-opening-epathram

അല്‍ ഐന്‍ : 12 വര്‍ഷം പിന്നിട്ട ബ്ലൂസ്റ്റാര്‍ ഇന്‍റ്ര്‍ യു. എ. ഇ. ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍ പതിമൂന്നാം വര്‍ഷവും വിപുലമായി തന്നെ ആഘോഷിക്കു വാനുള്ള തയ്യാറെടുപ്പിലാണ്.

2010 ഡിസംബര്‍ 10 വെള്ളിയാഴ്ച അല്‍ഐന്‍ യു. എ. ഇ. യൂണിവേഴ്‌സിറ്റി സ്റ്റേഡിയ ത്തിലാണ് ‘എഫ്. എസ്. എഫ്’ (F S F) എന്നു നാമകരണം ചെയ്ത ഈ കായിക മാമാങ്കം അരങ്ങേറുക. രാവിലെ 7 മണിക്ക് അല്‍ഐനിലെ ഉയര്‍ന്ന പോലീസ് മേധാവി കളുടെയും മറ്റു വിശിഷ്ട വ്യക്തികളുടെയും സാന്നിദ്ധ്യ ത്തില്‍ വര്‍ണ്ണാഭ മായ മാര്‍ച്ച് പാസ്റ്റോടെ ആരംഭിക്കുന്ന എഫ്. എസ്. എഫി ന് രാത്രി 9 മണിയോടെ തിരശ്ശീല വീഴും.

ഒരു മിനി ഒളിമ്പിക്‌സിന്‍റെ തലയെടുപ്പോടെ ത്തന്നെയാണ് എല്ലാ വര്‍ഷവും ഇതിന്‍റെ സംഘാടകരായ ബ്ലൂസ്റ്റാര്‍ അല്‍ ഐന്‍,  ഇവിടുത്തെ പരിമിതി കളില്‍ നിന്നു കൊണ്ട് ഈ മേള സംഘടിപ്പിച്ചു വരുന്നത്.  എല്ലാ സ്കൂളു കളിലെയും കായികാധ്യാപക രുടെയും കൃത്യമായ ഇടപെടലുകള്‍ മേളക്ക് കരുത്ത് പകരുന്നു.
 
അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ ഗ്രൗണ്ടില്‍ 1998 ല്‍ തുടക്കം കുറിച്ച  ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍, കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി അല്‍ഐന്‍ യു. എ. ഇ. യൂണിവേഴ്‌സിറ്റി യുടെ സിന്തറ്റിക്ക് ട്രാക്കോടു  കൂടിയ അന്താരാഷ്ട്ര നിലവാരമുള്ള ഗ്രൗണ്ടിലാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്. 
 

alain-blue-star-sports-epathram

ചെറിയ കുട്ടികള്‍ മുതല്‍ 40 വയസ്സിനു മുകളില്‍ പ്രായമുള്ള വര്‍ക്കു വരെ വൈവിധ്യ മാര്‍ന്ന നിരവധി കായിക മത്സര ങ്ങള്‍ ഉള്‍പ്പെടുത്തി യിട്ടുള്ള എഫ്. എസ്. എഫ്. അംഗ വൈകല്യം സംഭവിച്ച കുട്ടികള്‍ക്കായി പ്രത്യേക മത്സരങ്ങള്‍ തന്നെ സംഘടിപ്പിച്ചു പോരുന്നുണ്ട്.
 
ഗ്രൗണ്ടില്‍ ഒരേ സമയം ആറിനങ്ങളില്‍ വരെയാണ് മത്സരം നടക്കുക. ശരിക്കും ഒരു കായിക പ്രതിഭയ്ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന പ്രതീതിയാണ് എഫ്. എസ്. എഫ്. സമ്മാനിക്കുന്നത്.

ട്രാക്കിനങ്ങള്‍, ഹൈജംപ്, ഷോട്ട്പുട്ട് എന്നിവ കൂടാതെ ഫുട്‌ബോള്‍, കബഡി, ത്രോബോള്‍, കമ്പവലി എന്നിവ യും എഫ്. എസ്. എഫിന്‍റെ വേറിട്ട അനുഭവങ്ങളാണ്. അല്‍ഐന്‍ ബ്ലൂസ്റ്റാര്‍ എന്ന സംഘടന യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് എല്ലാ വര്‍ഷവും എഫ്. എസ്. എഫ്. സംഘടിപ്പി ക്കാറുള്ളത്.

ഈ കായിക മാമാങ്ക ത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കായിക പ്രതിഭകള്‍, ക്ലബ്ബുകള്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. നൗഷാദ് വളാഞ്ചേരി :  050 58 31 306,   അബ്ദുള്ളക്കോയ : 055 92 81 011,  ഉണ്ണീന്‍ :  050 61 81 596,  ഹുസൈന്‍ : 050 52 37 142.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ശൈഖ് സായിദ്‌ മെറിറ്റ് അവാര്‍ഡ്‌

November 25th, 2010

shaikh-zayed-merit-award-epathram

അബുദാബി : യു. എ. ഇ. യുടെ  രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ  സ്മരണക്കായി, ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബുദാബി യൂണിറ്റ് വനിതാ വിഭാഗം നല്‍കി വരുന്ന ‘ശൈഖ് സായിദ്‌ മെറിറ്റ് അവാര്‍ഡ്‌’ നവംബര്‍ 26 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും
 
അബുദാബി യിലെ ഇന്ത്യന്‍ സ്‌കൂളു കളിലെ കേരള സിലബസി ലെയും സി. ബി. എസ്. ഇ. സിലബസി ലെയും 10, 12 ക്ലാസ്സു കളില്‍നിന്ന് ഉന്നത വിജയം നേടുന്ന കുട്ടികളെ യാണ് ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം ആദരിക്കുന്നത്.
 
ചടങ്ങി നോടനു ബന്ധിച്ച്  വിവിധ കലാ പരിപാടികള്‍ അരങ്ങേറും. വിദ്യാഭ്യാസ – സാംസ്കാരിക  മേഖല കളിലെ പ്രമുഖര്‍ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 18 of 143« First...10...1617181920...304050...Last »

« Previous Page« Previous « സാംസ്‌കാരിക സെമിനാര്‍
Next »Next Page » ഇന്‍റ്ര്‍ യു. എ. ഇ. ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine