കെ. എസ്. സി. പാചക മത്സരം വിജയികള്‍

November 29th, 2010

ksc-cooking-competition-winner-epathram

അബുദാബി: അബുദാബി കേരള സോഷ്യല്‍   സെന്‍റര്‍ വനിതാ വിഭാഗം സംഘടിപ്പിച്ച പാചക മത്സര ത്തില്‍ നോണ്‍ വെജിറ്റേറിയന്‍, വെജിറ്റേറിയന്‍, പായസം എന്നീ ഇനങ്ങളില്‍ നാന്‍സി റോജി, രഹന ബഷീര്‍, സീന അമര്‍ സിംഗ്  എന്നിവര്‍ ഒന്നാം സമ്മാനങ്ങള്‍ നേടി.

നോണ്‍ വെജിറ്റേറിയനില്‍ അനിത കൃഷ്ണ കുമാര്‍, റാബിയ കുന്നത്തൊടി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.  വെജിറ്റേറിയ നില്‍ സായിദ മഹബൂബിനും ലത മോഹന ബാബു വിനുമായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങള്‍. പായസ മത്സര ത്തിലും രണ്ടാം സ്ഥാനം സായിദ മഹബൂബിനു തന്നെയായിരുന്നു. സ്വപ്ന സുന്ദറി നാണ് മൂന്നാം സ്ഥാനം.
 
പ്രത്യേകം അലങ്കരിച്ച വേദികളിലാണ് പാചക വിഭവങ്ങള്‍ ഒരുക്കിയത്‌.  കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ പ്രീതാ വസന്ത്‌,  ജോയിന്‍റ് കണ്‍വീനര്‍ മാരായ ഷക്കീലാ സുബൈര്‍, ഷീബാ മനാഫ്‌ എന്നിവര്‍ മല്‍സര പരിപാടികള്‍ നിയന്ത്രിച്ചു.
 
എമിറേറ്റ്‌സ് പാലസ് ഹോട്ടലിലെ പ്രമുഖ പാചക വിദഗ്ധരായ നൂറുദ്ദീന്‍ പടന്ന, സിഞ്ജു വര്‍ഗീസ്, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ആയിരുന്നു വിധി കര്‍ത്താക്കള്‍. വിജയി കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ അല്‍ ഖൈത്ത് ട്രേഡിംഗ് കെന്‍വുഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ റാഹേല്‍,  ഷാമ സ്‌പൈസസ് പ്രതിനിധി കുഞ്ഞഹമ്മദ്, അലോയ് ദന്തല്‍ ഹൈജിന്‍ പ്രതിനിധി കലാം എന്നിവര്‍ വിതരണം ചെയ്തു.

അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക:

1 അഭിപ്രായം »

ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ആഘോഷിച്ചു

November 29th, 2010

harvest-festival-alain-church-epathram

അബുദാബി : അല്‍ ഐന്‍  സെന്‍റ്. ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സിംഹാസന പള്ളി യില്‍  ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ആഘോഷിച്ചു. വൈദികരുടെയും വിശിഷ്ടാ തിഥികളുടെ യും സാന്നിദ്ധ്യ ത്തില്‍  വൈവിധ്യമാര്‍ന്ന കലാ പരിപാടി കളോടും ചെണ്ട മേള ങ്ങളോടും കൂടി ആരംഭിച്ച ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം കട്ടച്ചിറ മരിയന്‍ ഡിവൈന്‍ സെന്‍റര്‍ വികാരി റവ. ഫാ. റോയി ജോര്‍ജ് നിര്‍വ്വഹിച്ചു. ഇടവക വികാരി റവ. ഫാ. മത്തായി ക്കുഞ്ഞ് ചാത്തനാട്ട്കുടി അദ്ധ്യക്ഷത വഹിച്ച സമ്മേളന ത്തില്‍ സെക്രട്ടറി ജോസഫ് വര്‍ഗീസ് സ്വാഗത വും ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജോ. കണ്‍വീനര്‍ ഏലിയാസ് ചെറിയാന്‍ നന്ദിയും പറഞ്ഞു.
 
സാഹോദര്യ ത്തിന്‍റെയും സമാധാന ത്തിന്‍റെയും ഒത്തൊരുമ യുടെയും പ്രതീകമായി ഈ ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിനെ കാണണം എന്ന് അദ്ധ്യക്ഷ പ്രസംഗ ത്തില്‍ വികാരി ഫാ. മത്തായി ക്കുഞ്ഞ് ചാത്തനാട്ട്കുടി പറഞ്ഞു. 
 
 
 അയച്ചു തന്നത് : ജോയ്‌ തണങ്ങാടന്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശൈഖ്സായിദ്‌ മെറിറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു

November 29th, 2010

shaikh-zayed-merit-award-ceremony-epathram

അബുദാബി : അബുദാബി യിലെ വിവിധ വിദ്യാലയ ങ്ങളില്‍ നിന്ന്  പത്താം ക്ലാസ് പരീക്ഷ യിലും പ്ലസ് ടു പരീക്ഷ യിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കള്‍ക്ക് ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം നല്‍കി വരുന്ന ശൈഖ് സായിദ് മെറിറ്റ് അവാര്‍ഡു കള്‍ സമ്മാനിച്ചു.

അബുദാബി കേരള സോഷ്യല്‍  സെന്‍ററില്‍ നടന്ന അവാര്‍ഡ് ദാന സമ്മേളന ത്തില്‍ ഡോ. ഫാത്തിമ മാനാ അല്‍ ഒതൈബ ( ഒതൈബ  ഗ്രൂപ്പ് ഓഫ് കമ്പനീസ് സി. ഇ. ഒ.), സുധീര്‍ കുമാര്‍ ഷെട്ടി( യു. എ. ഇ. എക്‌സ്‌ചേഞ്ച് സി. ഇ. ഒ. ), മനോജ് പുഷ്‌കര്‍ (അബുദാബി മലയാളി സമാജം), കെ. കെ. മൊയ്തീന്‍കോയ (യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജര്‍), ഷാജഹാന്‍ ( ഒയാസിസ് ഗ്രൂപ്പ് എം. ഡി.) എന്നിവര്‍   സ്വര്‍ണ്ണ മെഡലുകള്‍ സമ്മാനിച്ചു.

shaikh-zayed-merit-award-winners-epathram

ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം വനിതാ വിഭാഗം പ്രസിഡന്‍റ് നീനാ തോമസ് അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജന. സെക്രട്ടറി  മുഹമ്മദലി, വീക്ഷണം ഫോറം പ്രസിഡന്‍റ്  ഷുക്കൂര്‍ ചാവക്കാട്, വീക്ഷണം ഫോറം ട്രഷറര്‍ വി. സി. തോമസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

വീക്ഷണം ഫോറം ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ സ്വാഗതവും വനിതാ വിഭാഗം സെക്രട്ടറി സുഹറ കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു. ചടങ്ങി നോടനു ബന്ധിച്ച്  വിവിധ കലാ പരിപാടികള്‍ നടന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കല അബുദാബി യുടെ ‘കലാഞ്ജലി 2010′

November 29th, 2010

kalanjali-oppana-epathram

അബുദാബി : കല അബുദാബി യുടെ ഒരു മാസക്കാലം നീണ്ടു നിന്ന വാര്‍ഷികാ ഘോഷ പരിപാടി –  ‘കലാഞ്ജലി 2010′  ന്‍റെ ഭാഗമായി നടന്ന ഒപ്പന മത്സര ത്തില്‍ ജൂനിയര്‍ വിഭാഗ ത്തില്‍ ഒന്നാം സമ്മാനം അന്ന ജോസഫും ടീമും കരസ്ഥമാക്കി. രണ്ടാം സമ്മാനം ശ്വേത  ടീമും മൂന്നാം സ്ഥാനം അലീന പാട്രിക്കും ടീമും നേടി. സീനിയര്‍ വിഭാഗ ത്തില്‍ ഒന്നാം സ്ഥാനം നിഷാ ഡേവിഡിന്‍റെ ടീം സ്വന്തമാക്കി. സഞ്ജന സതീഷിന്‍റെ ടീമിന് രണ്ടാം സ്ഥാനവും ഐശ്വര്യ ഗൗരീ നാരായണന്‍റെ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.

നവംബര്‍ 12ന് അബുദാബി മലയാളി സമാജ ത്തില്‍ കുട്ടികളുടെ ചിത്ര രചനാ മത്സര ത്തോടെ ആരംഭിച്ച ‘കലാഞ്ജലി 2010′   മത്സര ഇനങ്ങള്‍ നവംബര്‍ 26 ന് ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ നടന്ന ഒപ്പന മത്സര ത്തോടെ സമാപിച്ചു. വിവിധ വേദി കളിലായി നടന്ന വിവിധ മത്സര ങ്ങളിലെ  വിജയി കള്‍ക്കുള്ള സമ്മാനങ്ങള്‍, സമാപന ചടങ്ങായ ‘കലാഞ്ജലി -2010’ ല്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. 
 
ഡിസംബര്‍ 9 ന് ഇന്ത്യാ സോഷ്യല്‍  സെന്‍ററില്‍  നടക്കുന്ന കലാഞ്ജലി 2010- ല്‍,  കല അബുദാബി യുടെ ഈ വര്‍ഷത്തെ ‘കലാരത്‌നം’ അവാര്‍ഡ്, പ്രശസ്ത ചലച്ചിത്ര നടന്‍ ലാലു അലക്‌സിനും ‘കല മാധ്യമശ്രീ’ അവാര്‍ഡ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് രഘുവംശ ത്തിനും ( ഏഷ്യാനെറ്റ് ഡല്‍ഹി ബ്യൂറോ ചീഫ്) സമ്മാനിക്കും. പ്രശസ്ത തെയ്യം കലാകാരന്‍ പയ്യന്നൂര്‍ ചന്തുപ്പണിക്കരുടെ തെയ്യം,  ചെണ്ടമേളം,  വിവിധ നൃത്ത – നൃത്ത്യങ്ങളും കലാഞ്ജലി 2010- ല്‍  അവതരിപ്പിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി കൈരളി പുരസ്കാരം സക്കറിയക്ക്

November 28th, 2010

sakkariya-award

മസ്കറ്റ്‌ : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ മലയാളം വിംഗ് ഏര്‍പ്പെടുത്തിയ 2010ലെ പ്രവാസി കൈരളി പുരസ്കാരം പ്രശസ്ത എഴുത്തുകാരന്‍ സക്കറിയക്ക് സമ്മാനിച്ചു. നവംബര്‍ 18, 19 തിയതികളില്‍ മസ്കറ്റ്‌ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ വെച്ചു നടന്ന കേരളോത്സവം മലയാള സമ്മേളനത്തില്‍ വെച്ചാണ് പ്രസ്തുത പുരസ്കാരം സക്കറിയക്ക് സമ്മാനിച്ചത്‌. ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണവാര്യര്‍ പുരസ്കാരം ലഭിച്ച പി. മണികണ്ഠനെ ചടങ്ങില്‍ ആദരിക്കുകയുണ്ടായി. യു.എ.ഇ. യില്‍ നിന്നും പ്രത്യേക ക്ഷണിതാവായി മലയാള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ പി. മണികണ്ഠനു ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ മലയാളം വിംഗ് സ്നേഹോപഹാരം നല്‍കിയാണ് ആദരിച്ചത്.

p-manikandhan-award

സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ “ബുദ്ധിജീവികള്‍ക്ക്‌ സ്വതന്ത്രമായി ജീവിക്കാനാവുമോ” എന്ന വിഷയത്തില്‍ സംവാദം നടന്നു. സക്കറിയ, പി. മണികണ്ഠന്‍, എന്‍. ടി. ബാലചന്ദ്രന്‍ എന്നിവര്‍ സംവാദ വിഷയം അവതരിപ്പിച്ചു. രണ്ടാം ദിവസം രാവിലെ 10:30 ക്ക് ആരംഭിച്ച ചര്‍ച്ച ഉച്ചയ്ക്ക് 2 മണി വരെ നീണ്ടു നിന്നു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ സക്കറിയക്ക് പുരസ്കാരം സമ്മാനിക്കുകയും പി. മണികണ്ഠനെ ആദരിക്കുകയും ചെയ്തു.

bharathanatyam-epathram

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക

തെയ്യം, കുട്ടികളുടെ സംഘം അവതരിപ്പിച്ച ഗാനാലാപനം, കവിതാ പാരായണം, മോഹിനിയാട്ടം ഭരതനാട്ട്യം എന്നിവയും അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 17 of 143« First...10...1516171819...304050...Last »

« Previous Page« Previous « ആരോഗ്യ ബോധവല്‍ക്കരണം അത്യന്താപേക്ഷിതം
Next »Next Page » കല അബുദാബി യുടെ ‘കലാഞ്ജലി 2010′ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine