അബുദാബി : കല അബുദാബി യുടെ ഒരു മാസക്കാലം നീണ്ടു നിന്ന വാര്‍ഷികാ ഘോഷ പരിപാടി – ‘കലാഞ്ജലി 2010′ ന്‍റെ ഭാഗമായി നടന്ന ഒപ്പന മത്സര ത്തില്‍ ജൂനിയര്‍ വിഭാഗ ത്തില്‍ ഒന്നാം സമ്മാനം അന്ന ജോസഫും ടീമും കരസ്ഥമാക്കി. രണ്ടാം സമ്മാനം ശ്വേത ടീമും മൂന്നാം സ്ഥാനം അലീന പാട്രിക്കും ടീമും നേടി. സീനിയര്‍ വിഭാഗ ത്തില്‍ ഒന്നാം സ്ഥാനം നിഷാ ഡേവിഡിന്‍റെ ടീം സ്വന്തമാക്കി. സഞ്ജന സതീഷിന്‍റെ ടീമിന് രണ്ടാം സ്ഥാനവും ഐശ്വര്യ ഗൗരീ നാരായണന്‍റെ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.
നവംബര്‍ 12ന് അബുദാബി മലയാളി സമാജ ത്തില്‍ കുട്ടികളുടെ ചിത്ര രചനാ മത്സര ത്തോടെ ആരംഭിച്ച ‘കലാഞ്ജലി 2010′ മത്സര ഇനങ്ങള്‍ നവംബര്‍ 26 ന് ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ നടന്ന ഒപ്പന മത്സര ത്തോടെ സമാപിച്ചു. വിവിധ വേദി കളിലായി നടന്ന വിവിധ മത്സര ങ്ങളിലെ വിജയി കള്‍ക്കുള്ള സമ്മാനങ്ങള്‍, സമാപന ചടങ്ങായ ‘കലാഞ്ജലി -2010’ ല്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഡിസംബര്‍ 9 ന് ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന കലാഞ്ജലി 2010- ല്‍, കല അബുദാബി യുടെ ഈ വര്‍ഷത്തെ ‘കലാരത്‌നം’ അവാര്‍ഡ്, പ്രശസ്ത ചലച്ചിത്ര നടന്‍ ലാലു അലക്‌സിനും ‘കല മാധ്യമശ്രീ’ അവാര്‍ഡ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് രഘുവംശ ത്തിനും ( ഏഷ്യാനെറ്റ് ഡല്‍ഹി ബ്യൂറോ ചീഫ്) സമ്മാനിക്കും. പ്രശസ്ത തെയ്യം കലാകാരന്‍ പയ്യന്നൂര്‍ ചന്തുപ്പണിക്കരുടെ തെയ്യം, ചെണ്ടമേളം, വിവിധ നൃത്ത – നൃത്ത്യങ്ങളും കലാഞ്ജലി 2010- ല്‍ അവതരിപ്പിക്കും.
- pma