ഷാര്‍ജ പുസ്തകോത്സവത്തില്‍ ഡി.സി. ബുക്ക്സ്

October 27th, 2010

dc-books-sharjah-book-fair-epathram

ഷാര്‍ജ : ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 6 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ പുസ്തകോത്സവത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഐ. എസ്. ഓ. സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ച പുസ്തക പ്രസാധകരായ ഡി. സി. ബുക്ക്സ് പങ്കെടുക്കുന്നു. ഇതോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനങ്ങളും നടത്തുന്നതാണ്.

onv-kurup-sethu-madhusoodanan-nair-epathram

ജ്ഞാനപീഠം ജേതാവും പ്രശസ്ത കവിയും ഗാന രചയിതാവുമായ ഓ. എന്‍. വി. കുറുപ്പ് രചിച്ച “ദിനാന്തം” എന്ന കാവ്യ പുസ്തകം നവംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് പ്രകാശനം ചെയ്യുന്നു. ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ച പതിനായിരാമത്തെ പുസ്തകമാണ് “ദിനാന്തം”. ചടങ്ങില്‍ ഓ. എന്‍. വി. മുഖ്യാതിഥി ആയിരിക്കും.

പാണ്ഡവപുരം ഉള്‍പ്പെടെയുള്ള നിരവധി നോവലുകളുടെ രചയിതാവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുള്ള പ്രശസ്ത എഴുത്തുകാരനുമായ സേതു ഒക്ടോബര്‍ 29ന് വൈകുന്നേരം 5 മണിക്ക് പങ്കെടുക്കുന്നു. സേതുവിന്‍റെ പുതിയ നോവല്‍ “പെണ്ണകങ്ങള്‍” ചടങ്ങില്‍ പ്രകാശിപ്പിക്കുന്നു.

ഒക്ടോബര്‍ 30ന് വൈകുന്നേരം 5 മണിക്ക് “നാറാണത്ത് ഭ്രാന്തനി” ലൂടെ ശ്രദ്ധേയനായ പ്രശസ്ത കവി വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥി ആയി പങ്കെടുക്കുകയും കാവ്യാലാപനം നടത്തുകയും ചെയ്യും. വായനക്കാരുമായി എഴുത്തുകാര്‍ നടത്തുന്ന മുഖാമുഖവും സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : 050 1669547, 055 8918292

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്റര്‍ ക്വിസ്‌ 2010

October 27th, 2010

ഷാര്‍ജ : ഗള്‍ഫ്‌ ഏഷ്യന്‍ ഇംഗ്ലിഷ് സ്കൂള്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ ക്വിസ്‌ 2010 ഒക്ടോബര്‍ 30ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. യു.എ.ഇ. യിലെ വിവിധ എമിറേറ്റ്സ് സ്കൂളുകളില്‍ നിന്ന് മുപ്പതോളം ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക്‌ എയര്‍ ഇന്ത്യ രണ്ടു റിട്ടേണ്‍ ടിക്കറ്റുകള്‍ നല്‍കും. ഷാര്‍ജ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അതോറിറ്റി (SATA), ഐക്യൂ ദുബായ്‌, ടാന്‍ഡം ദുബായ്‌ എന്നിവരാണ് പരിപാടി സ്പോണ്സര്‍ ചെയ്തിരിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീം അംഗങ്ങള്‍ക്ക്‌ ഇന്ത്യയുടെ ഏതു ഭാഗത്തേയ്ക്കും യാത്ര ചെയ്യുന്നതിനും എയര്‍ ടിക്കറ്റ്‌ സ്പോണ്സര്‍ ചെയ്തിരിക്കുന്നത് എയര്‍ ഇന്ത്യയാണ്.

ഹെറിയോട്ട് വാട്ട് യൂണിവേഴ്സിറ്റി, എവര്‍ഗ്രീന്‍ പബ്ലിക്കേഷന്‍, ഇംപ്രിന്റ് പ്രസ്‌, ബ്ലോസം ടൈലെഴ്സ്, അല്‍ മുന്ന ബുക്ക്‌ ഷോപ്പ്, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മാജിക്‌ ടച്, ടെക്നോ ടൈംസ് എന്നിവരാണ് സഹ പ്രായോജകര്‍.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കവി അയ്യപ്പന്റെ നിര്യാണത്തില്‍ അനുശോചിച്ചു

October 27th, 2010

ദുബായ് : പ്രമുഖ കവി എ. അയ്യപ്പന്‍റെ ആകസ്മിക വേര്‍പാടില്‍ ദുബായില്‍ പ്രവര്‍ത്തിക്കുന്ന “കടന്നപ്പള്ളി പ്രവാസ വേദി” അഗാധമായ ദുഃഖം രേഖപ്പെടുത്തി. മാളമില്ലാത്ത പാമ്പ്‌ വെയിലില്‍ വീണു മരിച്ചെന്നും ആ മരണം കേരളത്തിലെ സാംസ്കാരിക ലോകത്തിന്റെയും സാധാരണ മനുഷ്യരുടെയും മനസ്സുകളില്‍ ആഴമേറിയ ദുഃഖമേല്‍പ്പിച്ചെന്നും പ്രസിഡണ്ട് പ്രകാശന്‍ കടന്നപ്പള്ളി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്ലാഹി സെന്റര്‍ നിശാ പഠന ക്യാമ്പ്‌

October 27th, 2010

കുവൈറ്റ് : കുവൈറ്റ് കേരള ഇസ്ലാഹി സെന്റ്ര്‍ ദഅവ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 28 വ്യാഴാഴ്ച നിശാ പഠന ക്യാമ്പ്‌ സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ പത്ര കുറിപ്പില്‍ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് 5:30-നു അബൂഹലീഫ ലത്തീഫ റൌണ്ട് എബൌട്ടിനു സമീപമുള്ള മസ്ജിദ് ഹുദ അല്‍ സഅദ് അല്‍ മുനൈഫിയില്‍ നടക്കുന്ന പരിപാടിയില്‍ ഖുര്‍ ആന്‍ പഠനം ഷഫീഖ് പുളിക്കലും, കര്മ്മന ശാസ്ത്ര പഠനം കെ. സി. മുഹമ്മദ്‌ മൗലവിയും, ദുആ പഠനം മുജീബു റഹ്മാന്‍ സ്വലാഹിയും, “ഇബ്രാഹീം നബിയും ഇസ്മായില്‍ നബിയും സമര്പ്പണത്തിന്റെ ഉത്തമ മാതൃക” എന്ന വിഷയത്തില്‍ പ്രൊഫസര്‍ മായിന്കുട്ടി സുല്ലമിയും ക്ലാസ്സെടുക്കും.

സ്ത്രീകള്ക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങള്ക്ക് 97213220, 66485497, 97266439 എന്നീ നമ്പരുകളില്‍ ബന്ധപെടാവുന്നതാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്ലാഹി സെന്‍റര്‍ ഫര്‍ഹ ഈദ് പിക്നിക് സംഘടിപ്പിക്കുന്നു

October 27th, 2010

kuwait-kerala-islahi-centre-logo-epathramകുവൈറ്റ്‌ : കേരള ഇസ്ലാഹി സെന്‍റര്‍ ആസന്നമായ ബലി പെരുന്നാള്‍ പിറ്റേന്ന് ‘’ഫര്‍ഹ ഈദ് പിക്നിക്’’ സംഘടിപ്പിക്കുമെന്ന് സെന്‍റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി അബ്ദുസ്സമദ് കോഴിക്കോട് ചെയര്‍മാനും ടി. പി. മുഹമ്മദ് അബ്ദുല്‍ അസീസ് ജനറല്‍ കണ്‍വീനറും അബ്ദു അടക്കാനി ജോയന്‍റ് കണ്‍വീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. കൂടാതെ വിവിധ വകുപ്പുകളുടെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രോഗ്രാം –  എന്‍. കെ. അബ്ദുസ്സലാം (ചെയര്‍മാന്‍), അബൂബക്കര്‍ കോയ വെങ്ങളം (കണ്‍വീനര്‍), രജിസ്ട്രേഷന്‍ – ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് കോഴിക്കോട് (ചെയര്‍മാന്‍), അബ്ദുല്‍ ലത്തീഫ് ഫര്‍വാനിയ (കണ്‍വീനര്‍), ട്രാന്‍സ്പോര്‍ട്ട് – സുനാഷ് ശുക്കൂര്‍ (ചെയര്‍മാന്‍), മെഹബൂബ് കാപ്പാട് (കണ്‍വീനര്‍), പബ്ലിസിറ്റി – ഷബീര്‍ നന്തി (ചെയര്‍മാന്‍),  ഷാജു പൊന്നാനി (കണ്‍വീനര്‍), വെന്യു – മുഹമ്മദ് അസ്ലം കാപ്പാട് (ചെയര്‍മാന്‍), അബ്ദുസ്സലാം സ്വലാഹി കോട്ടയം (കണ്‍വീനര്‍), പര്‍ച്ചൈസിംഗ് – മഖ്ബൂല്‍ എരഞ്ഞിക്കല്‍ (ചെയര്‍മാന്‍) അബ്ദുല്‍ മജീദ്      ഫര്‍ വാനിയ (കണ്‍ വീനര്‍)
വളണ്ടിയര്‍ – ഹബീബ് ഫറോക്ക് (ചെയര്‍മാന്‍), കുഞ്ഞബ്ദുള്ള പേരാമ്പ്ര (കണ്‍വീനര്‍), ഫുഡ് & റിഫ്രഷ്മെന്‍റ് – സക്കീര്‍ കൊയിലാണ്ടി (ചെയര്‍മാന്‍), മൊയ്തീന്‍ കോയ വെങ്ങാലി (കണ്‍വീനര്‍), ലൈറ്റ് & സൌണ്‍ട് – മുജീബു റഹ്മാന്‍ കണ്ണൂര്‍ (ചെയര്‍മാന്‍), യാസീന്‍ കൊല്ലം (കണ്‍വീനര്‍), ബുക്ക് സ്റ്റാള്‍ – ടി. ടി. കാസിം (ചെയര്‍മാന്‍), താജുദ്ദീന്‍ മയ്യില്‍ (കണ്‍വീനര്‍).

വിശദ വിവരങ്ങള്‍ക്ക് 97240225, 97895580, 22432079 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 33 of 143« First...1020...3132333435...405060...Last »

« Previous Page« Previous « തോമസ്‌ ചെറിയാന്റെ കഥാ സമാഹാരം പ്രകാശനം ചെയ്യുന്നു
Next »Next Page » ഇസ്ലാഹി സെന്റര്‍ നിശാ പഠന ക്യാമ്പ്‌ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine