തോമസ്‌ ചെറിയാന്റെ കഥാ സമാഹാരം പ്രകാശനം ചെയ്യുന്നു

October 26th, 2010

nilavilikalkku-kaathorkkaam-book-epathramദുബായ്‌ : പ്രമുഖ കഥാകാരന്‍ തോമസ്‌ ചെറിയാന്റെ “നിലവിളികള്‍ക്ക് കാതോര്‍ക്കാം” എന്ന കഥാ സമാഹാരം ദുബായില്‍ പ്രകാശനം ചെയ്യുന്നു. ഒക്ടോബര്‍ 29 വെള്ളിയാഴ്ച വൈകീട്ട് 05:30 മുതല്‍ 09:00 മണി വരെ ഖിസൈസ്‌ റോയല്‍ പാലസ് ഹോട്ടലിലാണ് പരിപാടി. കവി സുറാബ് മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് പുരസ്കാര ജേതാവായ പി. മണികണ്ഠനു പുസ്തകം നല്‍കി കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിക്കും. സുറാബ് പുസ്തക അവലോകനം നടത്തും. പി. മണികണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തും.

e പത്രം പരിസ്ഥിതി ക്ലബ്‌ അവതരിപ്പിക്കുന്ന ഒരു ഹ്രസ്വ ചിത്രത്തോടെ കാര്യ പരിപാടികള്‍ തുടങ്ങും. ഇസ്മായീല്‍ മേലടി സ്വാഗതവും ജ്യോതി കുമാര്‍ മോഡറേറ്ററും ആയിരിക്കും. കവി മുളക്കുളം മുരളീധരന്‍ പുസ്തക പരിചയം നടത്തും.

പുസ്തക വിചാരത്തില്‍ ഉപഭോഗ സംസ്കാരം (കഥകള്‍ – വെര്‍ച്വല്‍ വേള്‍ഡ്‌, സ്ക്രീനില്‍ ശേഷിക്കുന്നതെന്ത്‌, ബമ്പര്‍ പ്രൈസ്‌) – നാസര്‍ ബേപ്പൂര്‍, അണു കുടുംബങ്ങളിലെ ആണ്‍ – പെണ്‍ വ്യവഹാരങ്ങള്‍ (കഥകള്‍ – യാത്ര, നിലവിളികള്‍ക്ക് കാതോര്‍ക്കാം, ഓട്ടത്തിനൊടുവില്‍) – സിന്ധു മനോഹരന്‍, തലമുറകളുടെ മുറിവും നീതിബോധവും, വര്‍ത്തമാന കാലത്ത്‌ (കഥകള്‍ – തിരുമുറിവുകള്‍, ചരിത്ര പ്പുട്ടില്‍ സോളമന്‍) – രവി പുന്നക്കല്‍, തൊഴില്‍ രാഹിത്യ സങ്കീര്‍ണ്ണതകള്‍ (കഥകള്‍ – സമയ സന്ധ്യകള്‍, കൊണ്ക്രീറ്റ്‌) – സി. വി. സലാം, യുദ്ധം, അധിനിവേശം, സാമ്രാജ്യത്വം (കഥകള്‍ – ഫണ്‍ റേസ്‌, ആശങ്കകള്‍ക്ക് വിരുന്നു പാര്‍ക്കാന്‍ ഒരു ജീവിതം) – റാം മോഹന്‍ പാലിയത്ത്, ആഗോളീകരണ കാലത്തെ ധനാസക്തികള്‍ (കഥകള്‍ – ജനിതകം, ഹോള്‍ഡര്‍ ഓഫ് ഇന്ത്യന്‍ പാസ്പോര്‍ട്ട് നമ്പര്‍ K010…) – ലത്തീഫ്‌ മമ്മിയൂര്‍ എന്നിവര്‍ പങ്കെടുക്കും.

ബഷീര്‍ തിക്കോടി, എം. എം. മുഹമ്മദ്‌, സൂസന്‍ കോരുത്ത്, കമറുദ്ദീന്‍ ആമയം, സബാ ജോസഫ്‌, പി. കെ. മുഹമ്മദ്‌, പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍, എസ്. എ. ഖുദ്സി, അനൂപ്‌ ചന്ദ്രന്‍, കബീര്‍, പി. ആന്റണി, സുരേഷ് പാടൂര്‍, മസ്ഹര്‍, മനാഫ്‌ കേച്ചേരി, ഷാജി ഹനീഫ്‌ എന്നിവര്‍ ആശംസകള്‍ അറിയിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കലാഞ്ജലി 2010

October 26th, 2010

kala-abudhabi-logo-epathramഅബുദാബി :  കല അബുദാബി യുടെ  വാര്‍ഷികാ ഘോഷം  ‘കലാഞ്ജലി 2010’  ഒക്ടോബര്‍ 29 മുതല്‍ ഡിസംബര്‍ 3 വരെ വിവിധ പരിപാടി കളോടെ വിവിധ വേദി കളിലായി അരങ്ങേറുക യാണ്.   കലാഞ്ജലി യുടെ ഭാഗമായി ഈ വര്‍ഷത്തെ  അവാര്‍ഡ് ദാന ചടങ്ങും ഉണ്ടായിരിക്കും.
 
വാര്‍ഷികാ ഘോഷങ്ങളുടെ ഉദ്ഘാടന ദിവസമായ ഒക്ടോബര്‍ 29 നു വെള്ളിയാഴ്ച,  കല വനിതാ വിഭാഗം സംഘടിപ്പിക്കുന്ന പാചക മത്സരം  അബുദാബി കേരള സോഷ്യല്‍ സെന്‍റ്റില്‍  നടക്കും. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക  : വികാസ്‌ അടിയോടി – 050 541 54 72, സുരേഷ് പയ്യന്നൂര്‍ – 050 570 21 40

-

വായിക്കുക:

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി

October 25th, 2010

seethi-sahib-vichara-vedhi-scholestic-award-epathram

ദുബായ് : സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍,  മര്‍ഹൂം ഹബീബ് റഹ്മാന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെ ടുത്തിയ വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം ഷാര്‍ജ കെ. എം. സി. സി. ഹാളില്‍ നടന്ന ചടങ്ങില്‍ എം. ഇ.  എസ്.   യു. എ.  ഇ. ചാപ്റ്റര്‍ പ്രസിഡന്‍റ് കരീം വെങ്കിടങ്ങ്‌ നിര്‍വ്വഹിച്ചു.  പ്രസിഡന്‍റ് കെ. എച്ച്. എം. അഷ്റഫിന്‍റെ അദ്ധ്യക്ഷത യില്‍   അബ്ദുല്‍ ഖാദര്‍ അരിപ്പംമ്പ്രാ ഹബീബ് റഹ്മാന്‍ അനുസ്മരണ പ്രഭാഷണ വും,  കെ. എം. കുട്ടി ഫൈസി അചൂര്‍ ഉദ്ബോധന പ്രഭാഷണവും നടത്തി.
 
ബഷീര്‍ പടിയത്ത് മുഖ്യ അതിഥി യായിരുന്നു  ഉബൈദ്‌ ചേറ്റുവ,  സഅദു പുറക്കാട്, ബീരാവുണ്ണി തൃത്താല, ബാവ തോട്ടത്തില്‍, ബഷീര്‍ മാമ്പ്ര, അബ്ദുല്‍ ഹമീദ് വടക്കേക്കാട്‌, അലി കൈപ്പമംഗലം, തുടങ്ങി യവര്‍ ആശംസകള്‍  നേര്‍ന്നു.
 
അബുദാബി ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക്‌  സ്കൂള്‍  വിദ്യാര്‍ത്ഥിനി ഷഹീന്‍‍ അലി മുഹമ്മദ്‌, സുന്നി സെന്‍റ്ര്‍ ഹമരിയ മദ്രസ്സ   വിദ്യാര്‍ത്ഥിനി  സുഹൈമ അഹമ്മദ്‌, ദിബ്ബ മദ്രസ്സ വിദ്യാര്‍ത്ഥി മുന്ദിര്‍ മുനീര്‍ എന്നിവര്‍ അവാര്‍ഡുകള്‍  ഏറ്റു വാങ്ങി. അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ സ്വാഗതവും ഹനീഫ് കല്‍മട്ട നന്ദിയും പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശക്തി യുടെ വയലാര്‍- ചെറുകാട് അനുസ്മരണം

October 25th, 2010

vayalar-cherukad-anusmaranam-epathram

അബുദാബി :  ശക്തി തിയറ്റേഴ്സിന്‍റെ ആഭിമുഖ്യത്തില്‍  വയലാര്‍ – ചെറുകാട് അനുസ്മരണം സംഘടിപ്പിക്കുന്നു.  ഒക്ടോബര്‍ 26 ചൊവ്വാഴ്ച്ച രാത്രി 8 മണിക്ക്  കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തു കാരനുമായ സഫറുള്ള പാലപ്പെട്ടി, വയലാര്‍ അനുസ്മരണ പ്രഭാഷണവും ടി. എന്‍. നീലകണ്ഠന്‍ നമ്പ്യാര്‍,  ചെറുകാട് അനുസ്മരണ പ്രഭാഷണവും നടത്തും.
 
തുടര്‍ന്ന്‍ വയലാര്‍ രചിച്ച ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ‘വയലാര്‍ ഗാനസന്ധ്യ’യും മറ്റു കലാപരിപാടി കളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെന്‍റഗണ്‍ ക്രിക്കറ്റ്‌ ടീം രൂപീകരിച്ചു

October 25th, 2010

pentagon-cricket-team-epathram

ദുബായ്‌: ജബല്‍ അലി യിലെ ‘പെന്‍റഗണ്‍ ഫ്രൈറ്റ്‌ സര്‍വ്വീസ്‌’  എന്ന സ്ഥാപന ത്തിലെ ക്രിക്കറ്റ്‌ പ്രേമി കളായ   ജീവനക്കാര്‍  ഒത്തു ചേര്‍ന്ന് ക്രിക്കറ്റ്‌ ടീം രൂപീകരിച്ചു.  ടീം ക്യാപ്ടന്‍ മരിയാന്‍,  വൈസ്‌ ക്യാപ്ടന്‍ ഷഹ്സാദ് എന്നിവരെ തിരഞ്ഞെടുത്തു. റാഷിദ്‌, അസ്ലം, ബദറുദ്ധീന്‍, റിജോണ്‍,  ശ്രീനി,  രാജു,  ഫസല്‍,  മാനുവല്‍,  അഷ്ഫാഖ്, ടിജിന്‍,  റിയാസ്‌, ഖാദര്‍,  വികാസ്‌, റാം എന്നിവരാണ് മറ്റു ടീം അംഗങ്ങള്‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 34 of 143« First...1020...3233343536...405060...Last »

« Previous Page« Previous « മല്‍സര വിജയികള്‍ക്ക് റോസാ പുഷ്പങ്ങള്‍
Next »Next Page » ശക്തി യുടെ വയലാര്‍- ചെറുകാട് അനുസ്മരണം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine