മല്‍സര വിജയികള്‍ക്ക് റോസാ പുഷ്പങ്ങള്‍

October 24th, 2010

sunday-school-winners-dubai-epathram

അബുദാബി : കഴിഞ്ഞ ഒക്ടോബര്‍ 8നു ദുബായ് സെന്‍റ് തോമസ്‌ ദേവാലയത്തില്‍ വച്ച് നടന്ന സണ്‍‌ഡേ സ്കൂള്‍ വിദ്യാര്‍ത്ഥി കളുടെ വാര്‍ഷിക കലാ മത്സരത്തില്‍ പോയിന്റ്‌ നിലയില്‍ ഒന്നാമത് എത്തിയ അബുദാബി യൂണിറ്റിനു വേണ്ടി പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥി കളെയും കുര്‍ബാനാനന്തരം നടന്ന ചടങ്ങില്‍ വെച്ച് വികാരി ഫാ. ജോണ്‍സന്‍ ഡാനിയേല്‍ ഓരോ റോസാ പുഷ്പങ്ങള്‍ നല്‍കി ആദരിച്ചു.

ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ജോര്‍ജ് ഈപ്പന്‍‍, പരിശീലകരായ ബിജു ടി. സി., തോമസ്‌ കോശി (ബിജു), തോമസ്‌ ടി. മാത്യു, നെവിന്‍ ഡേവിഡ്‌, മോന്‍സി സാമുവല്‍ എന്നിവരെ പ്രത്യേകം അനുമോദിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ദുബായില്‍ യോഗം ചേര്‍ന്നു

October 24th, 2010

mangalore-air-crash-victims-families-epathram

ദുബായ്‌ : മലബാര്‍ പ്രവാസി കോ – ഓര്‍ഡിനേഷന്‍ കൌണ്‍സില്‍ (എം. പി. സി. സി.) മാംഗ്ലൂര്‍ എയര്‍ ക്രാഷ് വിക്ടിം ഫാമിലീസ്‌ അസോസിയേഷനെ ഉള്‍പ്പെടുത്തി ദുബായ്‌ ഫ്ലോറ ഗ്രാന്‍ഡില്‍ സംഘടിപ്പിച്ച സര്‍വ കക്ഷി യോഗത്തില്‍ മോഡറേറ്റര്‍ അഡ്വ. ബക്കറലി സംസാരിക്കുന്നു. എം. പി. സി. സി. പ്രസിഡണ്ട് റഫീഖ്‌ എരോത്ത്, ജന. സെക്രട്ടറി ഹാരിസ്‌ നീലാമ്പ്ര എന്നിവര്‍ വേദിയില്‍.

mangalore-air-crash-victims-families-meet-epathram

ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍

October 24th, 2010

ഷാര്‍ജ : കവിതയുടെ സ്വാഭാവിക രീതി ശാസ്ത്രങ്ങളെ തിരസ്കരിച്ചു കൊണ്ട് തനിക്കു മാത്രം അവകാശപ്പെട്ട ഒരു കാവ്യ രീതിയിലുടെ സഞ്ചരിച്ച മലയാള കവിതയിലെ അത്ഭുതമായിരുന്ന ശ്രീ എ. അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മാസ് ഷാര്‍ജ സെക്രട്ടറി അറിയിച്ചു.

കാല്‍പനിക വല്കരിക്കപ്പെട്ട പ്രണയത്തെ കോറിയിടുമ്പോഴും തെല്ലും ചിതറി തെറിക്കാത്ത മൂര്‍ത്തമായ രാഷ്ട്രീയ ബോധത്തിന്റെ തീ പൊരികള്‍ വാക്കുകളില്‍ അദ്ദേഹം കാത്തു വെച്ചു. അനാഥവും അരക്ഷിതവുമായ ജീവിതങ്ങളെ ശ്ളഥ ബിംബങ്ങളിലൂടെ കാവ്യവല്‍കരിക്കുകയും അത് സ്വ ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയ്തു അദ്ദേഹം. കാല്പനികമായ ഒരു അന്യഥാ ബോധം അദ്ദേഹത്തിന്റെ കവിതകളിലെ അന്തര്‍ധാര യായിരുന്നു.

സമകാല മലയാള കവിതയിലെ ഏറ്റവും തിളക്കമാര്‍ന്ന വ്യക്തിത്വമാണ് ശ്രീ അയ്യപ്പന്റെ മരണത്തോടെ അവസാനിച്ചത്‌. ജീവിതം മുഴുവന്‍ കാവ്യ ഭിക്ഷയ്ക്കായി നീക്കി വെച്ച കവിയായിരുന്നു അദ്ദേഹം. പൊയ്മുഖമില്ലാതെ ജീവിച്ചു മരണത്തിലേക്ക് അനാഥനായി നടന്നു പോയ മലയാളത്തിന്റെ മനുഷ്യ ഭാവം അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍. രൂപത്തേക്കാള്‍ ഉള്ളടക്കം തന്നെയാകാന്‍ ഇഛിച്ച അയ്യപ്പന്റെ വിയോഗ ദുഃഖത്തില്‍ തങ്ങളും പങ്കു ചേരുന്നു.

സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം , 25 /10 /2010 തിങ്കളാഴ്ച വൈകുന്നേരം ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ മാസ്സ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനുശോചന യോഗത്തിലേക്ക് അയ്യപ്പനെ സ്നേഹിച്ച എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മാസ് ഷാര്‍ജ സെക്രട്ടറി അറിയിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘മൈലാഞ്ചി മൊഞ്ച്2010’ കവിയൂര്‍ പൊന്നമ്മ ഉദ്ഘാടനം ചെയ്യും

October 21st, 2010

kaviyoor-ponnamma-epathram

അബുദാബി: ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം വനിതാ വിഭാഗം അബുദാബി യൂണിറ്റ് സംഘടിപ്പിക്കുന്ന ആയിരം കൈകളില്‍ മൈലാഞ്ചി അണിയിക്കല്‍ പരിപാടി യായ ‘മൈലാഞ്ചി മൊഞ്ച്2010’  ഒക്ടോബര്‍ 22ന് വെള്ളിയാഴ്ച വൈകീട്ട്   കേരള സോഷ്യല്‍  സെന്‍ററില്‍ പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ ഉദ്ഘാടനം ചെയ്യും.  ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം വനിതാ വിഭാഗം ഏര്‍പ്പെടുത്തിയ പ്രഥമ അമ്മ അവാര്‍ഡ് ജേതാവ് കൂടിയാണ് കവിയൂര്‍ പൊന്നമ്മ. ഇതോടൊപ്പം തന്നെ മൈലാഞ്ചി ചാര്‍ത്തല്‍ മത്സരവും പായസ പാചക മത്സരവും മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഏറ്റവും നന്നായി മൈലാഞ്ചി അണിയിക്കുന്ന കൈകള്‍ക്ക് സ്വര്‍ണ്ണവള സമ്മാനമായി നല്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

തിരുവാതിരക്കളി മല്‍സര ത്തിലേക്ക്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു

October 20th, 2010

thiruvathirakkali-epathram

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന തിരുവാതിരക്കളി മല്‍സര ത്തിലേക്ക്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.  നവംബര്‍ 4 ന് അവതരിപ്പി ക്കുന്ന തിരുവാതിരക്കളി മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 30 നു മുന്‍പായി  അപേക്ഷകള്‍  സെന്‍റര്‍ ഓഫീസില്‍ എത്തിക്കണം. അബുദാബി യില്‍ താമസിക്കുന്ന സ്ത്രീ കള്‍ക്കും പെണ്‍കുട്ടി കള്‍ക്കും വേണ്ടി ഒരുക്കുന്ന തിരുവാതിരക്കളി യില്‍ ഓരോ ടീമിലും ആറ് മുതല്‍ എട്ടു വരെ അംഗങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നാണ് നിബന്ധന. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55, 050 531 22 62 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 35 of 143« First...102030...3334353637...405060...Last »

« Previous Page« Previous « വിദ്യാഭ്യാസ അവാര്‍ഡ്‌ മീറ്റ്‌ 2010
Next »Next Page » ‘മൈലാഞ്ചി മൊഞ്ച്2010’ കവിയൂര്‍ പൊന്നമ്മ ഉദ്ഘാടനം ചെയ്യും »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine