
ദുബായ് : ദുബായ് മുന്‍സിപ്പാലിറ്റിയുടെ പുതിയ ഓഫീസ് മന്ദിരം ഷെയ്ഖ് സായിദ് റോഡില്‍ അല്‍ സഫയില്‍ തുടങ്ങും. ഇതോടെ ദുബായ് മുന്‍സിപ്പാലിറ്റിക്ക് അഞ്ചു കേന്ദ്രങ്ങള്‍ ആവും. മറ്റ് കേന്ദ്രങ്ങള്‍ ഹത്ത, കരാമ, അല്‍ തവാര്‍, ഉം സുഖൈം എന്നിവയാണ് മറ്റ് കേന്ദ്രങ്ങള്‍.
നൂര്‍ ഇസ്ലാമിക് ബാങ്കിന്റെ അടുത്തുള്ള മെട്രോ റെയില്‍വേ സ്റ്റേഷന്‍റെ തൊട്ടടുത്താണ് സവിശേഷമായി രൂപകല്‍പ്പന ചെയ്യപ്പെട്ട ഈ പുതിയ കെട്ടിടം ഉയര്‍ന്നു വരുന്നത്. കെട്ടിടത്തിന്റെ പണി ഏതാണ്ട് മൂന്നിലൊന്ന് ഭാഗം പൂര്‍ത്തിയായി കഴിഞ്ഞു.
സൗകര്യപ്രദമായും എളുപ്പത്തിലും ജനങ്ങള്‍ക്ക് സേവനങ്ങള്‍ എത്തിക്കാനുള്ള ദുബായ് സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ കെട്ടിടം പണിയുന്നത് എന്ന് ദുബായ് മുന്‍സിപ്പാലിറ്റി പ്രോജക്ട്സ് വകുപ്പ് മേധാവി മുഹമ്മദ് നൂര്‍ മസ്ഹ്രൂം പറഞ്ഞു.




ദുബായ്: ദുബായ് ഗവണ്മെന്‍റ് സംഘടിപ്പിക്കുന്ന ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്‍റെ ഭാഗമായി “ഖുര്‍ആന്‍ : സ്നേഹ ത്തിന്‍റെയും സമാധാന ത്തിന്‍റെയും സന്ദേശം” എന്ന വിഷയത്തില്‍ അബ്ദുസ്സമദ് സമദാനി യുടെ പ്രഭാഷണം ഉണ്ടായിരിക്കും.
ഷാര്‍ജ : മത – ഭൌതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് കൊണ്ടുള്ള ഉല്‍കൃഷ്ടമായ വിദ്യാഭ്യാസ രീതിയാണ് ഇസ്ലാമിക് കോംപ്ലക്സ് നടപ്പാക്കി വരുന്നതെന്ന് കേന്ദ്ര കമ്മിറ്റി സെക്രട്ടറി യു. എം. അബ്ദു റഹിമാന്‍ മൌലവി പറഞ്ഞു. മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ഷാര്‍ജ ഘടകം നല്‍കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു സംസാരി ക്കുകയായിരുന്നു അദ്ദേഹം.
ഗയാതി : അല്ലാഹുവിന്‍റെ അനുഗ്രഹീത മാസമാണ് റമളാന്‍. വിശുദ്ധ ഖുര്‍ആന്‍റെ അവതരണം കൊണ്ട് റമളാന്‍ പവിത്ര മാസങ്ങളില്‍ ഒന്നായി മാറി. നാഥന്‍ നല്‍കിയ അനുഗ്രഹ ങ്ങള്‍ സൃഷ്ടി കള്‍ക്ക് നന്മ ചെയ്യാനുള്ള സുവര്‍ണ്ണാ വസരമാണ്. വിശുദ്ധി യുടെ ദിന രാത്രങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് റമളാന്‍ നമ്മിലൂടെ കടന്നു പോകുന്നത്. എത്ര കണ്ട് നന്മ ചെയ്താലും നാഥന്‍ നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് പ്രതിഫലമായി ഒരു അണു പോലും ആവുന്നില്ല എന്ന് സുന്നി യുവജന സംഘം സ്റ്റേറ്റ് സെക്രട്ടറി പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി ഉദ്ബോധിപ്പിച്ചു.



















