റമദാന്‍ – ഓണം ലേഖന മല്‍സരങ്ങള്‍

August 15th, 2010

ksc - logo-epathramഅബുദാബി : റമദാന്‍ – ഓണം ദിനങ്ങളുമായി ബന്ധപ്പെട്ട്‌ അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം ലേഖന മല്‍സരങ്ങള്‍ നടത്തുന്നു. വിഷയങ്ങള്‍ : “ഇസ്ലാമിക ദര്‍ശനം മലയാള സാഹിത്യത്തില്‍”, “ഓണം : സങ്കല്‍പം, സംസ്കാരം, രാഷ്ട്രീയം” ഈ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ രചനകള്‍ അയക്കാം. യു. എ. ഇ. അടിസ്ഥാന ത്തില്‍ നടത്തുന്ന മത്സരത്തിലേക്ക് അയക്കുന്ന രചനകള്‍ ആഗസ്റ്റ്‌ 25 ന് മുന്‍പായി കെ. എസ്. സി. ഓഫീസില്‍ ലഭിച്ചിരിക്കണം. മത്സരാര്‍ത്ഥികള്‍ സ്വന്തം പേരും ബയോ ഡാറ്റയും പ്രത്യേകം പേപ്പറില്‍ എഴുതി ലേഖന ത്തോടൊപ്പം വെച്ചിരിക്കണം. നേരിട്ട് കെ. എസ്. സി. ഓഫീസില്‍ എല്‍പ്പിക്കുകയോ തപാല്‍ വഴി അയക്കുകയോ ചെയ്യാം.

വിലാസം:
സാഹിത്യ വിഭാഗം സിക്രട്ടറി,
കേരളാ സോഷ്യല്‍ സെന്‍റര്‍,
പോസ്റ്റ്‌ ബോക്സ് : 3584,
അബുദാബി – യു. എ. ഇ.

-

വായിക്കുക:

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ അബുദാബിയില്‍

August 14th, 2010

flag-epathramഅബുദാബി : ഭാരതത്തിന്റെ 64ആം സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ വെച്ച് ആഗസ്റ്റ്‌ 15 ഞായറാഴ്ച നടക്കുമെന്ന് ഇന്ത്യന്‍ എംബസി പത്ര കുറിപ്പില്‍ അറിയിച്ചു. രാവിലെ എട്ടു മണിക്ക് ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക്‌ തുടക്കമാവും. തുടര്‍ന്ന് രാഷ്ട്രപതിയുടെ രാഷ്ട്രത്തോടുള്ള സന്ദേശം വായിക്കും.

ഇന്ത്യന്‍ സമൂഹത്തെയും ഇന്ത്യയുടെ സുഹൃത്തുക്കളെയും പരിപാടിയില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി എംബസി അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ ടാക്സി നിരക്ക് വര്‍ദ്ധിക്കുന്നു

August 14th, 2010

silver-taxi-epathramഅബൂദാബി :  ആഗസ്റ്റ്‌ 15 (ഞായറാഴ്ച)   മുതല്‍ തലസ്ഥാനത്ത് സില്‍വര്‍ ടാക്‌സി കളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു.  നിലവില്‍ 1000 മീറ്റര്‍ യാത്രക്കാണ് ഒരു ദിര്‍ഹം ഈടാക്കുന്നത്.  ഇനി മുതല്‍  750 മീറ്ററിന് ഒരു ദിര്‍ഹം എന്ന നിരക്കില്‍ ഈടാക്കുവാനാണ്  ടാക്‌സി റഗുലേറ്ററി അതോറിറ്റി യുടെ തീരുമാനം.  ആദ്യ 250 മീറ്റര്‍ ദൂരത്തേക്കുള്ള നിശ്ചിത ചാര്‍ജ്ജ് രാവിലെ 6 മണി മുതല്‍ രാത്രി 9.59 വരെ മൂന്ന് ദിര്‍ഹമായും രാത്രി 10 മുതല്‍ പുലര്‍ച്ചെ 5.59 വരെ 3.60 ആയും തുടരും.  നിരക്കു വര്‍ദ്ധന പേരിനു മാത്രം ആണെന്നും ഹ്രസ്വദൂര യാത്ര കള്‍ക്ക് ഒന്നോ രണ്ടോ ദിര്‍ഹം മാത്രമാണ് വര്‍ദ്ധിക്കുക എന്നും സെന്‍റര്‍ ഫോര്‍ റഗുലേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ( TransAD ) അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റിലെ ഏഴ് ടാക്‌സി ഫ്രാഞ്ചൈസികള്‍ നേരിട്ടിരുന്ന നഷ്ടം കുറക്കാന്‍ നിരക്ക് വര്‍ദ്ധന സഹായിക്കും എന്നും അധികൃതര്‍  അറിയിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റമളാന്‍ കാമ്പെയിന് തുടക്കമായി

August 14th, 2010

abdul-rasaq-sakhafi-epathramദുബായ്‌ : റമളാന്‍ വിശുദ്ധിയുടെ തണല്‍ എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ആചരിക്കുന്ന റമളാന്‍ കാമ്പെയിന് തുടക്കമായി. റമളാന്‍ ദര്‍സ്‌, ഖുര്‍ആന്‍ പ്രശ്നോത്തരി, തസ്കിയത്ത് ജല്‍സ, ഇഫ്ത്താര്‍ മീറ്റ്‌, ബദ്ര്‍ സ്മൃതി തുടങ്ങി വിവിധ പരിപാടികള്‍ കാമ്പെയിന്റെ ഭാഗമായി നടക്കും.

ദുബായ്‌ മര്‍കസില്‍ നടന്ന കാമ്പെയിന്‍ ഉദ്ഘാടനം എസ്. എസ്. എഫ്. സംസ്ഥാന ട്രഷറര്‍ അബ്ദുല്‍ റസാഖ്‌ സഖാഫി നിര്‍വഹിച്ചു. സകരിയ്യ ഇര്ഫാനി, അബ്ദുല്‍ ഹകീം ഷാര്‍ജ, അലി അക്ബര്‍ പ്രസംഗിച്ചു. മുഹമ്മദ്‌ സഅദി കൊച്ചി അദ്ധ്യക്ഷത വഹിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോസഫ്‌ മാര്‍ത്തോമ്മ സ്നേഹത്തിന്റെ കരസ്പര്‍ശം : ഉമ്മന്‍ ചാണ്ടി

August 14th, 2010

joseph-marthomma-epathramദുബായ്‌ : ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സമൂഹത്തിനും സഭയ്ക്കും സ്നേഹത്തിന്റെ കരസ്പര്‍ശമായി മാറുന്ന വലിയ ഇടയനാണ് എന്ന് പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ദുബായ്‌ മാര്‍ത്തോമ്മ പാരീഷ്‌ തിരുമേനിയുടെ എണ്‍പതാം ജന്മ ദിനത്തോട് അനുബന്ധിച്ച് നടത്തിയ അനുമോദന സമ്മേളനത്തില്‍ മുഖ്യ പ്രസംഗം നടത്തുക യായിരുന്നു ഉമ്മന്‍ ചാണ്ടി.

അനുമോദന സമ്മേളനത്തില്‍ റവ. വി. കുഞ്ഞു കോശി അദ്ധ്യക്ഷത വഹിച്ചു. സഹ വികാരി റവ. തോമസ്‌ മാത്യു, യു. എ. ഇ. യൂത്ത്‌ ചാപ്ല്യന്‍ റവ. സഖറിയ അലക്സാണ്ടര്‍, റവ. സജു പാപ്പച്ചന്‍, ഇടവക സെക്രട്ടറി സാജന്‍ വേളൂര്‍, ട്രസ്റ്റി കെ. വി. തോമസ്‌, യോഹന്നാന്‍ ബേബി, കെ. എ. വര്‍ഗ്ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.

umman-chandi-dubai-epathram

അഡ്വ. വര്‍ഗ്ഗീസ്‌ മാമ്മന്‍, വര്‍ഗ്ഗീസ്‌ ടി. മാങ്ങാട്‌, വിക്ടര്‍ ടി. തോമസ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 56 of 143« First...102030...5455565758...708090...Last »

« Previous Page« Previous « യൂസേഴ്സ് ഫീ പുനപരിശോധിക്കണം : കെ. എം. സി. സി.
Next »Next Page » റമളാന്‍ കാമ്പെയിന് തുടക്കമായി »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine