ദുബായ് : സെപ്തംബര്‍ 1 മുതല്‍ മംഗലാപുരം വിമാന ത്താവളം വഴി യാത്ര ചെയ്യുന്നവരുടെ മേല്‍ ചുമത്തുവാന്‍ തീരുമാനിച്ച യൂസേഴ്സ് ഫീ പിന്‍വലി ക്കണമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ക്രൂരതയ്ക്ക് വിധേയമാകേണ്ടി വരുന്ന മംഗലാപുരം വിമാന ത്താവളം വഴി യാത്ര ചെയ്യുന്ന അന്താരാഷ്‌ട്ര യാത്രക്കാരന് 825 രൂപ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താനുള്ള തീരുമാനം യാത്രക്കാരോട് കാണിക്കുന്ന അനീതിയാണെന്നും ഈ തീരുമാനം പുന പരിശോധി ക്കണമെന്നും ദുബായ് കെ. എം. സി. സി. കാസറഗോഡ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ദുബായ് കെ. എം. സി. സി. മുന്‍ വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുഭാഗം, ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ചെര്‍ക്കള, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബിജന്തടുക്ക, ഇസ്മായീല്‍ മൈത്രി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്ലാടി സ്വാഗതവും സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് നന്ദിയും പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പ്രതിഷേധം, വിമാനം