Sunday, August 22nd, 2010

ശാസ്ത്ര നിരീക്ഷണങ്ങള്‍ ഖുര്‍ആന്‍ പ്രമാണങ്ങളെ സാക്ഷ്യപ്പെടുത്തുന്നു: സമദാനി

samadani-in-abudhabi-epathram

അബുദാബി :  പ്രപഞ്ചം സര്‍വ്വ നാശത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുക യാണെന്ന  ശാസ്ത്ര നിരീക്ഷണ ങ്ങള്‍, ലോകാവസാനത്തെ സംബന്ധിച്ച ഖുര്‍ആന്‍ പ്രമാണങ്ങളെ സാക്ഷ്യ പ്പെടുത്തുന്നു എന്ന്‍ അബ്ദുസ്സമദ് സമദാനി. 

യു. എ. ഇ. പ്രസിഡണ്ട്‌ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ  വിശിഷ്ട അതിഥി യായി  എത്തിയ അബ്ദുസ്സമദ് സമദാനി യുടെ റമദാന്‍ പ്രഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്.  ‘ലോകാവസാനവും പരലോകവും മതത്തിലും ശാസ്ത്രത്തിലും’ എന്നതായിരുന്നു സമദാനി യുടെ പ്രഭാഷണ വിഷയം.

 
മതവും ശാസ്ത്രവും തമ്മില്‍ സംഘട്ടനം ഉണ്ടെന്ന ചിന്താഗതി തെറ്റായ നിഗമന ങ്ങളില്‍ നിന്നുണ്ടായതാണ്. വിശ്വ സത്യത്തിലേക്കുള്ള മനുഷ്യന്‍റെ ക്ലേശകരമായ യാത്രയില്‍ രണ്ടിന്‍റെ യും പാഥേയം ആവശ്യമാണ്‌.  ശാസ്ത്ര ബോധം അത്യന്താ പേക്ഷിത മാണ്.

എന്നാല്‍ മനുഷ്യന്‍റെയും പ്രപഞ്ച ത്തിന്‍റെയും ഭൗതിക മായ വ്യാഖ്യാനം മാത്രമേ ശാസ്ത്രം പ്രധാനം ചെയ്യുന്നുള്ളൂ.  കേവല ഭൗതികമായ  ഏതു വിശകലനവും അപക്വവും അപൂര്‍ണ്ണവും  വികലവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. മതവും ശാസ്ത്രവും തമ്മില്‍ സംഘട്ടനം എന്ന വീക്ഷണ ഗതി തെറ്റായ നിഗമന ങ്ങളില്‍ നിന്ന് ഉണ്ടായതാണ്. രണ്ടിനെയും കുറിച്ചുള്ള തെറ്റിദ്ധാരണ കളാണ് ഇതിന് കാരണമായത്. ലോകം കണ്ടിട്ടുള്ള പ്രമുഖ ശാസ്ത്രജ്ഞ ന്മാരില്‍ മഹാ ഭൂരിപക്ഷ വും ദൈവ വിശ്വാസി കളായിരുന്നു എന്നുള്ള സത്യം ചിലര്‍ മൂടി വെക്കാന്‍ ശ്രമിക്കുകയാണ്.
 
 

samadani-audiance-in-abudhabi-epathram

അബുദാബി നാഷണല്‍ തിയേറ്ററില്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സിന്‍റെ  ആഭിമുഖ്യ ത്തില്‍ ആയിരുന്നു പ്രഭാഷണം. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.  സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു.  എം. കെ. ഗ്രൂപ്പ്‌ ചെയര്‍മാന്‍  എം. എ. യൂസുഫ്‌ അലി ആശംസ നേര്‍ന്നു. മൊയ്തു കടന്നപ്പള്ളി, അബ്ദുല്‍ കരീം പുല്ലാനി എന്നിവര്‍ സംസാരിച്ചു.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ to “ശാസ്ത്ര നിരീക്ഷണങ്ങള്‍ ഖുര്‍ആന്‍ പ്രമാണങ്ങളെ സാക്ഷ്യപ്പെടുത്തുന്നു: സമദാനി”

  1. azeez says:

    ഖുര്‍ആന്‍ ശാസ്ത്രത്തിനു യോചിക്കുന്ന ഗ്രന്ഥമാണെന്നു തെളിയിക്കുവാന്‍ അമേരിക്കക്കാരുടേയും ജൂതന്മാരുടേയും കണ്ടുപിടുത്തങ്ങള്‍ വേണ്ടിവരുന്നു.
    നൂറ്റാണ്ടുകളായി ശാസ്ത്രത്തിനു കാര്യമായി നേട്ടങ്ങളൊന്നും സംഭാവന ചെയ്തിട്ടില്ലാത്ത മുസ്ലിങ്ങള്‍ ഇപ്പോഴും അന്ധകാരത്തിലാണ്. ഖുര്‍ആന്റെ അര്‍ഥം കണ്ടെത്തുവാന്‍ സമദാനിമാര്‍ക്കു പടിഞ്ഞാറന്‍വായന വേണ്ടിവരുന്നു.

  2. praveen says:

    sambashanathil mathrame lokavasanamullu .lokam avasanikkunnathinu mumbu swathukkal upekshichu sarvasanga parithyagiyavan paranjal ee kanunna aarum undavilla.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine